കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തെ ഞെട്ടിച്ച് സൗദി രാജകുമാരന്‍; ഒറ്റദിവസം കൊണ്ട് വെട്ടിപ്പിടിച്ചു, 2014ന് ശേഷം ആദ്യം

2014ന് ശേഷം കിങ്ഡം ഹോള്‍ഡിങിന്റെ ഓഹരികളില്‍ ഇത്രയും വിലക്കയറ്റമുണ്ടാകുന്നത് ആദ്യമാണ്. വിപണി പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ അനുവദിച്ച പരമാവധി ഉയര്‍ച്ച 10 ശതമാനമാണ്. എന്നാല്‍ 10.04 സൗദി റിയാലാണ് ബിന്‍ ത

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
ഒറ്റദിവസം കൊണ്ട് വ്യവസായ മേഖല പിടിച്ചെടുത്ത് സൗദി രാജകുമാരന്‍ ലോകത്തെ ഞെട്ടിച്ചു

റിയാദ്: സൗദി അറേബ്യ എന്നും ലോകത്തിന് അതിശയമാണ്. അവിടെയുള്ള രാജകുമാരന്‍മാരും അങ്ങനെ തന്നെ. വന്‍കിട ശക്തികളുമായി അടുപ്പം നിലനിര്‍ത്തിക്കൊണ്ടു തന്നെ അവരോട് മല്‍സരിക്കുന്ന രാജ്യമാണ് സൗദി. ലോകത്തെ അതി സമ്പന്നരുടെ പട്ടിക എടുത്താല്‍ അതില്‍ പലരും സൗദി രാജകുമാരന്‍മാരോ വ്യവസായികളോ ആയിരിക്കുമെന്ന് തീര്‍ച്ച. ഈ സാഹചര്യത്തിലാണ് അഴിമതി വിരുദ്ധ അറസ്റ്റും പിന്നീടുള്ള വിട്ടയക്കലുകളും പ്രധാന വാര്‍ത്തയായി ലോക മാധ്യമങ്ങളില്‍ ഇടംപിടിച്ചത്. അറസ്റ്റ് ചെയ്യപ്പെട്ട പ്രധാനികളില്‍ ഒരാളായിരുന്നു ലോക കോടീശ്വരന്‍മാരില്‍പ്പെട്ട അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍. തടവിലായതോടെ എല്ലാം തകരുമെന്ന് കരുതിയ അദ്ദേഹത്തിന്റെ വ്യവസായം വന്‍ തിരിച്ചുവരവാണ് നടത്തുന്നത്. അതും ബിന്‍ തലാല്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍...

വന്‍ വാര്‍ത്ത

വന്‍ വാര്‍ത്ത

ബിന്‍ തലാലിന്റെ മോചനം ലോക മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായിരുന്നു. ലോകത്താകമാനം വ്യാപിച്ചുകിടക്കുന്ന അദ്ദേഹത്തിന്റെ വ്യവസായ സാമ്രാജ്യം തന്നെയാണ് ഈ പ്രാധാന്യത്തിന് കാരണം. മറ്റൊരു രാജകുമാരന്‍മാര്‍ക്കും കിട്ടാത്ത വാര്‍ത്താ പ്രാധാന്യമാണ് ബിന്‍ തലാലിന്റെ മോചനത്തിന് ലഭിച്ചത്.

ഏറ്റവും വലിയ കമ്പനി

ഏറ്റവും വലിയ കമ്പനി

സൗദിയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ് കിങ്ഡം ഹോള്‍ഡിങ്. ബിന്‍ തലാല്‍ രാജകുമാരന്റെ ഉടമസ്ഥതയിലുള്ള ഈ കമ്പനിക്ക് വന്‍ തിരിച്ചടിയായിരുന്നു അദ്ദേഹത്തിന്റെ അറസ്റ്റ്. കമ്പനി ഒഹരി 20 ശതമാനമാണ് ലോകത്താകമാനം ഇടിഞ്ഞത്.

തകരുമെന്ന് കരുതി

തകരുമെന്ന് കരുതി

വിവിധ ഓഹരി വിപണികളില്‍ ബിന്‍ തലാലിന്റെ കമ്പനിയുടെ ഓഹരികള്‍ ഇടിഞ്ഞതോടെ അദ്ദേഹത്തിന്റെ ബിസിനസ് ലോകം തകരുമെന്നാണ് കരുതിയിരുന്നത്. അറസ്റ്റിലായ ബിന്‍ തലാല്‍ ഉടന്‍ മോചിതനാകില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

ഒറ്റ ദിവസം കൊണ്ട്

ഒറ്റ ദിവസം കൊണ്ട്

ഈ പശ്ചാത്തലത്തില്‍ ഇദ്ദേഹത്തിന്റെ കമ്പനിയുടെ ഓഹരികളില്‍ നിക്ഷേപമിറക്കിയവര്‍ വിറ്റഴിക്കാന്‍ തുടങ്ങി. ഇതോടെ ഓഹരികള്‍ കൂപ്പു കുത്തി. 20 ശതമാനം ഇടിവാണ് കിങ്ഡം ഹോള്‍ഡിങിന്റെ ഓഹരികള്‍ക്ക് നേരിട്ടത്. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് കളിമാറിയിരിക്കികയാണിപ്പോള്‍.

തുറന്ന ഉടനെ സംഭവിച്ചത്

തുറന്ന ഉടനെ സംഭവിച്ചത്

ശനിയാഴ്ച വൈകീട്ടാണ് ബിന്‍ തലാല്‍ തടവില്‍ നിന്ന് മോചിതനായ വാര്‍ത്ത വരുന്നത്. ഞായറാഴ്ച ഓഹരി വിപണിയില്‍ ഞെട്ടിക്കുന്ന മാറ്റം ദൃശ്യമായി. വിപണി തുറന്ന ഉടനെ 10 ശതമാനത്തിലധികം ഉയര്‍ച്ച രേഖപ്പെടുത്തി.

2014ന് ശേഷം ആദ്യം

2014ന് ശേഷം ആദ്യം

2014ന് ശേഷം കിങ്ഡം ഹോള്‍ഡിങിന്റെ ഓഹരികളില്‍ ഇത്രയും വിലക്കയറ്റമുണ്ടാകുന്നത് ആദ്യമാണ്. വിപണി പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ അനുവദിച്ച പരമാവധി ഉയര്‍ച്ച 10 ശതമാനമാണ്. എന്നാല്‍ 10.04 സൗദി റിയാലാണ് ബിന്‍ തലാലിന്റെ കമ്പനി ഓഹരികള്‍ക്കുണ്ടായത്.

തൊട്ടടുത്തെത്തി

തൊട്ടടുത്തെത്തി

ബിന്‍ തലാല്‍ അറസ്റ്റിലായ കഴിഞ്ഞ നവംബര്‍ അഞ്ചിന് മുമ്പ് കമ്പനിയുടെ ഓഹരികള്‍ക്കുണ്ടായിരുന്ന വിലയുടെ തൊട്ടടുത്തെത്തി ഇപ്പോള്‍. ഇനി രണ്ട് ശതമാനം കൂടി വര്‍ധിച്ചാല്‍ പഴയ വിലയാകും. ആഗോള ഓഹരി വിപണികളില്‍ മൊത്തം നേരിട്ട 20 ശതമാനത്തിന്റെ തകര്‍ച്ചയും ഇപ്പോള്‍ ഉയര്‍ച്ചയിലേക്ക് കുതിച്ചിരിക്കുകയാണ്.

എല്ലാവരുടേയും

എല്ലാവരുടേയും

ഒറ്റദിവസം കൊണ്ട് സൗദി ഓഹരി വിപണിയില്‍ ഇത്രയും ഉയര്‍ച്ചയുണ്ടാകുന്നത് ആദ്യമാണ്. സൗദി ഓഹരി വിപണിയായ തദാവുല്‍ 0.22 ശതമാനം വര്‍ധനവിലാണ് വ്യാപാരം നടത്തിയത്. ബിന്‍ തലാലിന്റെ കമ്പനിയുടേത് മാത്രമല്ല, വിട്ടയക്കപ്പെട്ട മറ്റു രാജകുമാരന്‍മാരുടെ കമ്പനി ഓഹരികള്‍ക്കും വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്.

പത്ത് പേരില്‍

പത്ത് പേരില്‍

ലോക കോടീശ്വരന്‍മാരില്‍ പത്ത് പേരുടെ കണക്കെടുത്താന്‍ അതിലൊരാള്‍ സൗദിയിലെ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരനായിരിക്കും. അഴിമതിക്കേസില്‍ പെട്ട് രണ്ടര മാസം തടവില്‍ കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ ബിസിനിസ് സാമ്രാജ്യം താറുമാറായിരുന്നു. എല്ലാം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബിന്‍ തലാല്‍.

 പണം നല്‍കിയോ

പണം നല്‍കിയോ

ഇദ്ദേഹമായിരുന്നു സൗദിയില്‍ അറസ്റ്റിലായവരില്‍ പ്രമുഖന്‍. അതുകൊണ്ടുതന്നെയാണ് മോചിപ്പിക്കണമെങ്കില്‍ 600 കോടി ഡോളര്‍ തരണമെന്ന് സൗദി ഭരണകൂടം ബിന്‍ തലാലിനോട് ആവശ്യപ്പെട്ടത്. അല്ലെങ്കില്‍ ആസ്തികളില്‍ നിശ്ചിത ഭാഗം സര്‍ക്കാരിന് വിട്ടുകൊടുക്കണം. സര്‍ക്കാരിന്റെ വ്യവസ്ഥ ബിന്‍ തലാല്‍ അംഗീകരിച്ചിരുന്നോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല.

മൂല്യമുള്ള രാജകുമാരന്‍

മൂല്യമുള്ള രാജകുമാരന്‍

സൗദി അറേബ്യയിലെ വാറന്‍ ബഫറ്റ് എന്നാണ് ബിസിനസ് ലോകത്ത് ബിന്‍ തലാല്‍ അറിയപ്പെട്ടിരുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ മൂല്യമുള്ള അറേബ്യന്‍ വ്യക്തിയാണിദ്ദേഹം. ആധുനിക സൗദിയുടെ സ്ഥാപകന്‍ അബ്ദുല്‍ അസീസ് ആല്‍ സൗദ് രാജാവിന്റെയും ലബ്നാനിലെ ആദ്യ പ്രധാനമന്ത്രി റിയാദ് അല്‍ സ്വാലിഹിന്റെയും പേരമകനാണ് ബിന്‍ തലാല്‍.

തുടക്കം ഇങ്ങനെ

തുടക്കം ഇങ്ങനെ

1980കളുടെ അവസാനത്തിലാണ് ബിസിനസ് ലോകത്ത് ബിന്‍ തലാല്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ബാങ്കുകളും ഹോട്ടലുകളും മാധ്യമ സ്ഥാപനങ്ങളുമെല്ലാമുള്ള വ്യവസായി. ന്യൂയോര്‍ക്കിലും കാലഫോര്‍ണിയയിലും കോളേജ് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് ബിന്‍ തലാല്‍ വ്യവസായ മേഖലയിലേക്ക് തിരഞ്ഞത്.

അറിയപ്പെടാന്‍ തുടങ്ങി

അറിയപ്പെടാന്‍ തുടങ്ങി

ഫോബ്സ് മാസിക 1988ല്‍ പുറത്തിറക്കിയ കോടീശ്വരന്‍മാരുടെ പട്ടികയില്‍ ബിന്‍ താലാലും ഉള്‍പ്പെട്ടതോടെയാണ് ഇദ്ദേഹത്തെ ലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ലണ്ടനിലെ ദി സാവോയ്, പാരീസിലെ ഫയര്‍മോണ്ട് പ്ലാസ, ജോര്‍ജ് വി ഹോട്ടല്‍ എന്നിവയെല്ലാം ബിന്‍ തലാലിന്റേതാണ്.

യാതൊരു മടിയുമില്ല

യാതൊരു മടിയുമില്ല

ട്വിറ്ററിലും ലിഫ്റ്റിലും സിറ്റി ഗ്രൂപ്പിലുമെല്ലാം വന്‍ തുകയാണ് ബിന്‍ തലാല്‍ മുടക്കിയിട്ടുള്ളത്. കൂടാതെ ഓരോ വര്‍ഷവും സന്നദ്ധ സേവന രംഗത്ത് ഇത്രയധികം പണം ചെലവഴിക്കുന്ന മറ്റൊരു വ്യക്തി ഇല്ലെന്ന് തന്നെ പറയാം. 1900 കോടി ഡോളര്‍ ആസ്തി ബിന്‍ തലാലിന് ഉണ്ടെന്നാണ് ബ്ലൂംബെര്‍ഗ് ബില്യനയര്‍ ഇന്‍ഡെക്സ് പറയുന്നത്. ലോകോത്തര കമ്പനികളായ സിറ്റി ഗ്രൂപ്പിലും ആപ്പിളിലും ബിന്‍ തലാലിന് കോടികള്‍ നിക്ഷേപമുണ്ട്. 2007ല്‍ ഇദ്ദേഹം എ380 സൂപ്പര്‍ ജമ്പോ ജെറ്റ് വിമാനം വാങ്ങിയത് ഏവരെയും അതിശയിപ്പിച്ചിരുന്നു.

പറക്കുന്ന കൊട്ടാരം വാങ്ങി

പറക്കുന്ന കൊട്ടാരം വാങ്ങി

ഈ വിമാനം പറക്കുന്ന കൊട്ടാരമെന്നാണ് ഇതിലെ സൗകര്യങ്ങള്‍ പരിശോധിച്ച് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഡൊണാള്‍ഡ് ട്രംപ് മല്‍സരിക്കുന്നതിനെതിരേ ബിന്‍ തലാല്‍ പരസ്യമായി രംഗത്തുവന്നിരുന്നു. ട്രംപ് മറുപടിയും നല്‍കി. അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതോടെ ഇരുവരും ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്.

കമ്പനിയുടെ മൂല്യം

കമ്പനിയുടെ മൂല്യം

ലോകത്തെ ഏതാണ് എല്ലാ വന്‍കിട കമ്പനികളിലും ബിന്‍ തലാല്‍ നിക്ഷേപം നടത്തിയിരുന്നത് കിങ്ഡം ഹോള്‍ഡിങ് കമ്പനിയുടെ പേരിലായിരുന്നു. ഓഹരി വിപണയില്‍ കമ്പനിയുടെ മൂല്യം 900 കോടി ഡോളറായിരുന്നു. എന്നാല്‍ അറസ്റ്റിന് ശേഷം മൂല്യം കുത്തനെ ഇടിഞ്ഞു. ബിന്‍ തലാല്‍ അറസ്റ്റിലായ തൊട്ടടുത്ത ദിവസം കമ്പനിയുടെ ഓഹരി 12 ശതമാനം ഇടിഞ്ഞിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ഇടിവ് തുടര്‍ന്നു. ഇനി നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബിന്‍ തലാല്‍. സിറ്റിഗ്രൂപ്പ് ബാങ്കുകളുടെ പകുതിയിലധികം ഓഹരി ബിന്‍ തലാലിന്റേതാണ്.

ട്വിറ്ററിലും ആപ്പിളിലും എല്ലാം

ട്വിറ്ററിലും ആപ്പിളിലും എല്ലാം

ട്വിറ്ററില്‍ 30 കോടി ഡോളറാണ് ബിന്‍ തലാലിന്റെ നിക്ഷേപം. അതായത് കമ്പനിയുടെ 4.9 ശതമാനം. ആപ്പിള്‍ കമ്പനിയുടെ 62 ലക്ഷം ഓഹരികള്‍ ബിന്‍ തലാലിന്റേതാണ്. ആപ്പിള്‍ കമ്പനി വളരെ പ്രതിസന്ധി നേരിട്ടപ്പോഴാണ് ഓഹരികള്‍ വാങ്ങി ബിന്‍ തലാല്‍ കമ്പനിയെ രക്ഷിച്ചത്. കാലഫോര്‍ണിയ കേന്ദ്രമായുള്ള ലിഫ്റ്റ് കമ്പനിയില്‍ 5.3 ശതമാനം നിക്ഷേപം ബിന്‍ തലാലിനുണ്ട്. അതായത് 24.7 കോടി ഡോളര്‍. കഴിഞ്ഞവര്‍ഷം കമ്പനിയുടെ വലിയൊരു ഭാഗം അദ്ദേഹം വീണ്ടും വാങ്ങിയത് വാര്‍ത്തയായിരുന്നു.

 മര്‍ഡോകിന്റെയും ഭാഗം

മര്‍ഡോകിന്റെയും ഭാഗം

മാധ്യമഭീമന്‍ റൂപ്പര്‍ട്ട് മര്‍ഡോകിന്റെ കമ്പനിയാണ് 21 ാം സെഞ്ചുറി ഫോക്സ്. ഈ കമ്പനിയില്‍ നാല് കോടി ഡോളര്‍ നിക്ഷേപിച്ച് 2015ലാണ് ബിന്‍ തലാല്‍ പുതിയ തേരോട്ടം തുടങ്ങിയത്. കൂടാതെ ഇ- കൊമേഴ്സ് ടെക്നോളജി കമ്പനിയായ ജെഡി ഡോട്ട് കോമില്‍ 40 കോടി ഡോളര്‍ നിക്ഷേപം നടത്തിയിട്ടുണ്ട് രാജകുമാരന്‍.

ശൃംഖലകള്‍

ശൃംഖലകള്‍

ഇതിനെല്ലാം പുറമെയാണ് ലോകത്തെ പ്രധാന നഗരങ്ങളില്‍ കണ്ണായ സ്ഥലങ്ങളില്‍ വന്‍കിട ഹോട്ടല്‍ ശൃംഖലകള്‍ ഉള്ളത്. ലണ്ടനും പാരിസും ന്യൂയോര്‍ക്കുമെല്ലാം ബിന്‍ തലാലിന്റെ വ്യവസായത്തിന്റെ ഭാഗമാണ്. ഈ ആസ്തികളില്‍ ഒരു ഭാഗം വിട്ടുതരണമെന്നാണ് സൗദി ഭരണകൂടം ആവശ്യപ്പെട്ടത്. പക്ഷേ, ഇദ്ദേഹം പണം നല്‍കിയാണോ മോചിതനായത് എന്ന് വ്യക്തമല്ല. എന്റെ കമ്പനി എന്റേത് മാത്രമായിരിക്കുമെന്നാണ് ബിന്‍ തലാല്‍ ഇന്നലെ പുറത്തിറങ്ങുമ്പോഴും പറഞ്ഞത്. പണം നല്‍കിയാണ് ബിന്‍ തലാല്‍ മോചിതനായതെന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

English summary
Saudi Arabia's Kingdom Holding shares surge on Prince Alwaleed's release
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X