Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ കത്തി കാട്ടി പണം തട്ടുന്ന സംഘങ്ങള്‍; രണ്ടിടത്ത് ഇരകള്‍ മലയാളികള്‍, അന്വേഷണം തുടങ്ങി

റിയാദ്: സൗദി അറേബ്യയില്‍ കത്തി കാട്ടി പണം കവരുന്ന സംഘങ്ങളുടെ ആക്രമണം തുടര്‍ക്കഥയാകുന്നു. ദമ്മാമില്‍ രണ്ടിടത്ത് മലയാളികള്‍ക്കെതിരെ ആക്രമണമുണ്ടായി. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ മീഡിയാ വണ്‍ ചാനല്‍ പുറത്തുവിട്ടു.

Robbery

ബഖാലകള്‍ കേന്ദ്രീകരിച്ചാണ് സംഘമെത്തുന്നത്. സാധാരണക്കാരെ പോലെ അകത്തുകടക്കുന്ന സംഘത്തിലെ ഒരാള്‍ പിന്നീട് കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും എതിര്‍ത്താല്‍ കുത്തുകയും ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കാറിലെത്തുന്ന സംഘത്തില്‍ നിന്ന് ഒരാള്‍ മാത്രമാണ് കടയില്‍ കയറി ആക്രമണം നടത്തുന്നത്.

ഒരാള്‍ കയറുന്നതുകൊണ്ടുതന്നെ സംശയം തോന്നില്ല. അകത്ത് കടന്ന ശേഷമാണ് ഭീഷണിപ്പെടുത്തല്‍. പണം ആവശ്യപ്പെട്ടാണ് ഭീഷണി. എതിര്‍ത്താല്‍ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കും. രണ്ടിടത്ത് ആക്രമിക്കപ്പെട്ടത് മലയാളികളാണ്. ഇവര്‍ ചികില്‍സയിലാണ്. ദമ്മാമിലെ ഒരു കടയില്‍ നിന്ന് കടയിലുണ്ടായ മലയാളി ഓടി രക്ഷപ്പെടുന്ന വീഡിയോ ആണ് ചാനല്‍ പുറത്തുവിട്ടത്.

സംഭവങ്ങള്‍ തുടര്‍ക്കഥയായതോടെ മലയാളികള്‍ ആശങ്കയിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എല്ലാ സംഭവങ്ങള്‍ക്ക് പിന്നിലും ഒരേ സംഘമാണെന്നാണ് കരുതുന്നത്. ആളൊഴിഞ്ഞ സമയമാണ് അക്രമികള്‍ എത്തുന്നത്. പണം എടുത്ത് അക്രമികള്‍ ഓടി രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+