കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞു ബശായിര്‍ മരണക്കിടക്കയില്‍..ജീവന്‍ രക്ഷിക്കാന്‍ സൗദി നഴ്‌സ് ചെയ്തത്..!!!

മനുഷ്യത്വം മരിച്ചിട്ടില്ല എന്നതിന് സൗദിയില്‍ നിന്നും ഒരുദാഹരണം. ഒരു പരിചയവും ഇല്ലാത്ത കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച് സൗദി നഴ്‌സ്.

Google Oneindia Malayalam News

റിയാദ്: നിരാശപ്പെടാനും വേദനിക്കാനും ഈ ലോകത്ത് കാരണങ്ങളേറെ ഉണ്ടെങ്കിലും ഇടയ്ക്ക് ചിലര്‍ പ്രതീക്ഷയുടെ കിരണങ്ങളാകാറുണ്ട്. മനുഷ്യത്വം ഉറവ വറ്റിയിട്ടില്ലെന്ന് ലോകത്തെ ഓര്‍മ്മിപ്പിക്കുന്ന ചില അപൂര്‍വ ഉദാഹരണങ്ങള്‍.

സൗദിയിലെ ഇരുപതുകാരിയായ ഈ നഴ്‌സ് അത്തരമൊരു ഉദാഹരണമായി മാറിയിരിക്കുകയാണ്. പ്രണയിക്കുന്നവരാണ് സാധാരണ കരള്‍ പകുത്ത് നല്‍കാറുള്ളത്. എന്നാല്‍ ഒരു പരിചയവും ഇല്ലാത്ത കുഞ്ഞിന് കരള്‍ പകുത്തി നല്‍കി നന്മയുടെ പ്രതീകമായി മാറിയിരിക്കുകയാണ് ഈ യുവതി.

മരണം കാത്ത്..

മരണം കാത്ത്..

ബശായിര്‍ അല്‍ റഷീദി എന്ന കുഞ്ഞു പെണ്‍കുട്ടി ഗുരുതരമായ കരള്‍ രോഗം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജീവന്‍ രക്ഷിക്കണമെങ്കില്‍ കരള്‍ ദാനം ചെയ്യാന്‍ തയ്യാറുള്ള ആരെങ്കിലും കനിയണമായിരുന്നു. ബശായിറിന്റെ മാതാപിതാക്കള്‍ പലവഴിക്കും നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടില്ല.

ട്വിറ്ററില്‍ സഹായം തേടി..

ട്വിറ്ററില്‍ സഹായം തേടി..

ശ്രമങ്ങള്‍ നടക്കാതെ വന്നപ്പോള്‍ ബശായിറിന്റ മാതാപിതാക്കള്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ടു. സഹതാപം അറിയിച്ചുകൊണ്ട് നിരവധി മറുപടികള്‍ വന്നു. എന്നാല്‍ കരള്‍ നല്‍കാന്‍ ആരും മുന്നോട്ട് വന്നില്ല.

വഴിതുറന്ന് ട്വിറ്റര്‍

വഴിതുറന്ന് ട്വിറ്റര്‍

സൗദിയിലെ ആശുപത്രിയിലെ നഴ്‌സായ ആബിര്‍ അല്‍ അന്‍സി എന്ന ഇരുപതുകാരിയുടെ ശ്രദ്ധയില്‍ ഈ വാര്‍ത്തയെത്തുന്നത് ട്വിറ്റര്‍ വഴിയാണ്. റിയാദിലെ പ്രിന്‍സ് സുല്‍ത്താന്‍ മെഡിക്കല്‍ സിറ്റിയിലായിരുന്നു കുഞ്ഞു ബശായിര്‍ മരണത്തോട് മല്ലിട്ട് കിടന്നിരുന്നത്.

 രക്ഷകയായി ആബിര്‍

രക്ഷകയായി ആബിര്‍

ബശായിറിന്റെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യം ഒരു കരള്‍ ദാതാവിനെയാണ് എന്നറിഞ്ഞ ആബിര്‍ അല്‍ അന്‍സി ഉടന്‍ തന്നെ കുഞ്ഞിന്റെ മാതാപിതാക്കളെ ബന്ധപ്പെട്ടു. കരളിന്റെ പകുതി പകുത്ത് നല്‍കാനുള്ള സന്നദ്ധത അറിയിച്ചു. ഉടന്‍ തന്നെ ആശുപത്രിയിലെത്തി ആവശ്യമായ പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

 ശസ്ത്രക്രിയ പൂര്‍ണവിജയം

ശസ്ത്രക്രിയ പൂര്‍ണവിജയം

ആബിറിന്റെ കരള്‍ ബശായിറിന് നല്‍കുന്നതിന് മറ്റ് തടസ്സങ്ങളൊന്നുമില്ലായിരുന്നു. അങ്ങനെ കഴിഞ്ഞ മാസം ഇരുപതിന് ശസ്ത്രക്രിയ നടന്നു. ആബിറിന്റെ കരളിന്റെ ഒരു ഭാഗം കുഞ്ഞുശരീരത്തിലേക്ക് പകുത്തു വെച്ചു. വിജയകരമായ ശസ്ത്രക്രിയയിലൂടെ കുഞ്ഞ് ജീവിതത്തിലേക്ക് തിരികെ വന്നു.

അഭിനന്ദനങ്ങള്‍ക്ക് നടുവില്‍

അഭിനന്ദനങ്ങള്‍ക്ക് നടുവില്‍

ആബിറിന് നിലയ്ക്കാത്ത അഭിനന്ദന പ്രവാഹമാണ് സൗദിയില്‍ നിന്നും ലോകത്തിന്റെ നാനാഭാഗത്ത് നിന്നും ലഭിക്കുന്നത്. ഒരു പരിചയവുമില്ലാത്ത കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കാട്ടിയ ആബിറിന്റെ നല്ല മനസ്സിനെ സൗദി ആദരിക്കുന്നു.

കരുണ വറ്റിയിട്ടില്ല..

കരുണ വറ്റിയിട്ടില്ല..

ആബിറിന് ആദരവ് അര്‍പ്പിക്കാന്‍ സൗദി ആരോഗ്യ മന്ത്രാലയം ആഘോഷ പരിപാടി സംഘടിപ്പിച്ചു. കൂടാതെ ആബിറിനെ കാത്ത് സൗദി ആരോഗ്യമന്ത്രിയുടെ സന്ദേശവുമുണ്ടായിരുന്നു. ഒരു കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച ആബിറിന്റെത് മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃകയാണ് എന്നായിരുന്നു ആ സന്ദേശം.

English summary
A Saudi nurse donated part of her liver to save a child's life. The liver transplantaion has so far been successfull.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X