കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15 പേര്‍ ചേര്‍ന്ന് ഖഷോഗിയെ ശ്വാസം മുട്ടിച്ച് കൊന്നു.... പുതിയ വെളിപ്പെടുത്തലുമായി സൗദി!!

Google Oneindia Malayalam News

റിയാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മരണത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം കത്തുന്നതിനിടെ സൗദി അറേബ്യ കഴിഞ്ഞ ദിവസം നിര്‍ണായക കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. സൗദി കോണ്‍സുലേറ്റില്‍ വെച്ചാണ് ഖഷോഗി കൊല്ലപ്പെട്ടതെന്നായിരുന്നു സൗദി അറിയിച്ചത്. ഖഷോഗിയുടെ മരണത്തില്‍ അത്രയും ദിവസം മൗനം പാലിച്ചതിന് ശേഷമായിരുന്നു സൗദിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇപ്പോള്‍ സൗദിയുടെ വെളിപ്പെടുത്തലിനെ കടത്തിവെട്ടുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍.

ഇതുവരെ ഖഷോഗിയുടെ മൃതദേഹം കണ്ടുകിട്ടാത്തതിനാല്‍ ഈ വെളിപ്പെടുത്തല്‍ സൗദിക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദം ഉണ്ടാക്കുന്നതാണ്. കോണ്‍സുലേറ്റില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥരുമായി മല്‍പ്പിടുത്തം ഉണ്ടായെന്നാണ് ഇയാള്‍ പറയുന്നത്. അതേസമയം സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇയാള്‍ പേര് വെളിപ്പെടുത്തിയിട്ടില്ല. അമേരിക്ക അടക്കമുള്ളവര്‍ സൗദിക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മൃതദേഹം എവിടെ മറവ് ചെയ്തു എന്നതില്‍ അടക്കം സൗദി വെളിപ്പെടുത്തല്‍ നടത്തേണ്ടി വരും.

ഖഷോഗിയുടെ മരണം

ഖഷോഗിയുടെ മരണം

ഖഷോഗിയുടെ മരണവുമായി ബന്ധപ്പെട്ട സൗദി പറഞ്ഞ കാര്യങ്ങള്‍ക്ക് നേര്‍ വിപരീതമായ വെളിപ്പെടുത്തലാണ് പുറത്തുവന്നിരിക്കുന്നത്. 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഖഷോഗിയുമായി മല്‍പ്പിടുത്തം നടത്തിയെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബര്‍ രണ്ടിനാണ് ഈ സംഭവം നടന്നത്. തുടര്‍ന്ന് മയക്കുമരുന്ന് കുത്തിവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും, തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാള്‍ വെളിപ്പെടുത്തുന്നു.

പിന്നീട് നടന്നത്.....

പിന്നീട് നടന്നത്.....

ഖഷോഗിയുടെ കൊലപാതകം അന്താരാഷ്ട്ര തലത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് തോന്നിയതിനാല്‍ സുരക്ഷാ ജീവനക്കാരിലൊരാള്‍ ഖഷോഗിയുടെ വസ്ത്രങ്ങള്‍ ഊരിയെടുക്കുകയും അത് ധരിച്ച് കോണ്‍സുലേറ്റിന് പുറത്തേക്ക് നടന്ന് പോകുകയും ചെയ്തു. കോണ്‍സുലേറ്റിലെ വീഡിയോ ദൃശ്യങ്ങള്‍ കാണുമ്പോള്‍ ഖഷോഗി അവിടെ നിന്ന് പുറത്തേക്ക് പോയതായി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നത് വേണ്ടിയായിരുന്നു ഇതെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ പറയുന്നു.

സൗദി പറഞ്ഞത്....

സൗദി പറഞ്ഞത്....

കോണ്‍സുലേറ്റില്‍ വെച്ച് അടിപിടി ഉണ്ടായെന്നായിരുന്നു സൗദി നേരത്തെ പറഞ്ഞത്. എന്നാല്‍ ഇത് എത്ര പേരാണെന്നോ എങ്ങനെയെന്നോ വിശദീകരിക്കാന്‍ സൗദി തയ്യാറായിരുന്നില്ല. ഖഷോഗി തന്റെ വ്യക്തിപരമായ രേഖകള്‍ ശരിയാക്കുന്നതിനാണ് കോണ്‍സുലേറ്റില്‍ പോയത്. എന്നാല്‍ അവിടെ വെച്ച് ഉദ്യോഗസ്ഥരുമായി കലഹമുണ്ടായെന്നും സൗദി പറഞ്ഞിരുന്നു. അതേസമയം കേസില്‍ 18 സൗദി പൗരന്‍മാര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരമാണോ എത്തിയത് എന്ന കാര്യത്തിലാണ് സംശയം ബാക്കിയുള്ളത്.

മൃതദേഹം കാണാനില്ല

മൃതദേഹം കാണാനില്ല

ഖഷോഗിയുടെ മൃതദേഹം ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ഇതിന് പിന്നില്‍ സല്‍മാന്‍ രാജകുമാരന്‍ കളിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക തലത്തിലുള്ള ഇടപാടുകാര്‍ക്ക് ഖഷോഗിയുടെ മൃതദേഹം തെളിവില്ലാത്ത വിധം മറവ് ചെയ്യാന്‍ സല്‍മാന്‍ രാജകുമാരന്‍ നിര്‍ദേശം നല്‍കിയെന്നാണ് സൂചന. ഇക്കാര്യം നേരത്തെ തന്നെ തുര്‍ക്കി ഉന്നയിച്ചിരുന്നു. അതേസമയം ഖഷോഗിയെ ക്രൂരമായി മര്‍ദിച്ച ശേഷം തലവെട്ടിയെന്ന ആരോപണവും സൗദിക്കെതിരെയുണ്ട്.

ഓഡിയോ റെക്കോര്‍ഡിംഗ്

ഓഡിയോ റെക്കോര്‍ഡിംഗ്

ഖഷോഗിയുടെ മരണം സ്ഥിരീകരിക്കുന്ന ഓഡിയോ റെക്കോര്‍ഡിംഗ് സൗദിയുടെ കൈവശമുണ്ടെന്നാണ് മറ്റൊരു ആരോപണം. തുര്‍ക്കിയാണ് ഈ വിഷയം ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ഖഷോഗിയുടെ മരണവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ലഭിച്ച പ്രാഥമിക വിവരങ്ങള്‍ തെറ്റാണെന്നും, അതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ മാറുന്നതെന്നും സൗദി പറയുന്നു. പരിശോധനയില്‍ ഖഷോഗിക്ക് മര്‍ദനമേറ്റിട്ടില്ലെന്നാണ് വ്യക്തമാകുന്നതെന്നും സൗദി പറഞ്ഞു.

തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയോ?

തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയോ?

ഖഷോഗിയെ ഇസ്താബൂളിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് ഒരു സംഘം തട്ടിക്കൊണ്ടു പോയതായി സൂചനയുണ്ട്. എന്നാല്‍ ഇവിടെ വെച്ച് ഇയാളോട് സൗദിയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍അതിന് വഴങ്ങാത്തതോടെ ഇവര്‍ ഖഷോഗിയെ ആക്രമിച്ചു. ഇതോടെ അവിടെ നിന്ന് ഖഷോഗി കോണ്‍സുലേറ്റിലെത്തുകയായിരുന്നു. ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥനായ മഹര്‍ മുത്രെബുമായി പ്രശ്‌നമുണ്ടായപ്പോഴാണ് ഖഷോഗിക്ക് മരണം സംഭവിച്ചതെന്ന് സൗദി ഉദ്യോഗസ്ഥര്‍ പറയുന്നു. ശബ്ദമുയര്‍ത്തി സംസാരിക്കുന്നത് കൊണ്ടാണ് വായ പൊത്തിയതെന്നും ഇത് മരണത്തിന് കാരണമാവുകയും ചെയ്‌തെന്നാണ് വെളിപ്പെടുത്തല്‍.

മൃതദേഹം എവിടെ കളഞ്ഞു

മൃതദേഹം എവിടെ കളഞ്ഞു

സൗദി അധികൃതര്‍ നല്‍കിയ നിര്‍ദേശം പാടെ തള്ളിയാണ് ഇവര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഖഷോഗിയെ കൊലപ്പെടുത്തിയത്. ഒരു പായയില്‍ ഖഷോഗിയുടെ മൃതദേഹം ഇവര്‍ പൊതിഞ്ഞെടുക്കുകയും ബെല്‍ഗ്രാഡ് വനാന്തരങ്ങളില്‍ ഇത് തള്ളുകയും ചെയ്‌തെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തുര്‍ക്കിഷ് അധികൃതര്‍ ഇവിടെ പരിശോധന നടത്തിയെങ്കിലും ഇതുവരെ കണ്ടെത്തിയിട്ടില്ല. അതേസമയം അമേരിക്ക സൗദിയുടെ വെളിപ്പെടുത്തലില്‍ സത്യമില്ലെന്നാണ് പ്രതികരിച്ചത്.

ക്രൂരമായ കൊലപാതകം

ക്രൂരമായ കൊലപാതകം

വിവാഹവുമായി ബന്ധപ്പെട്ട രേഖകള്‍ക്കായാണ് ഖഷോഗി കോണ്‍സുലേറ്റിലെത്തിയത്. ഈ സമയം പതിനഞ്ചംഗ സംഘം ഖഷോഗിയെ കൊലപ്പെടുത്താനായി ഇസ്താംബൂളിലെത്തിയിരുന്നു. റിയാദില്‍ നിന്ന് രണ്ട് സ്വകാര്യ വിമാനങ്ങളിലായാണ് ഇവര്‍ തുര്‍ക്കിയിലെത്തിയത്. കോണ്‍സുലേറ്റില്‍ വെച്ച് ക്രൂരമായ പീഡനങ്ങളാണ് ഖഷോഗിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. കൈവിരലുകള്‍ ഒന്നൊന്നായി വെട്ടിമാറ്റി. ഒടുവില്‍ മര്‍ദനത്തിന് ശേഷം തലവെട്ടി മാറ്റുകയായിരുന്നു.

ട്രംപിന്റെ മുന്നറിയിപ്പ്

ട്രംപിന്റെ മുന്നറിയിപ്പ്

ഖഷോഗി കൊല്ലപ്പെട്ടിരിക്കാമെന്ന അമേരിക്ക തുറന്ന് സമ്മതിച്ചിട്ടുണ്ട്. അതേസമയം കടുത്ത നടപടിയുണ്ടാവുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഖഷോഗി കൊലപ്പെട്ടെന്ന കാര്യം സത്യമാണെങ്കില്‍ സൗദി ഭരണകൂടം കനത്ത വില നല്‍കേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു. ഇത് ആദ്യമായിട്ടാണ് ഈ വിഷയത്തില്‍ അമേരിക്ക സൗദിയുടെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കുന്നത്. അതേസമയം ഖഷോഗിയുടെ സ്മാര്‍ട്ട് വാച്ചിലൂടെ അദ്ദേഹത്തിന്റെ കാമുകി ഹേറ്റിസ് സെന്‍ജിസിന് കൊലപാതക സമയത്തെ ശബ്ദരേഖ ലഭിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

സൗദി ഒടുവില്‍ സമ്മതിച്ചു; ഖഷോഗി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടു, ദുരൂഹത ബാക്കി, കൂട്ട അറസ്റ്റ്സൗദി ഒടുവില്‍ സമ്മതിച്ചു; ഖഷോഗി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടു, ദുരൂഹത ബാക്കി, കൂട്ട അറസ്റ്റ്

ത്യാഗരാജന്‍ കിടക്ക പങ്കിടാന്‍ ക്ഷണിച്ചു.... എതിര്‍ത്തപ്പോള്‍ പുറത്താക്കിയതെന്ന് ഫോട്ടോഗ്രാഫര്‍!!ത്യാഗരാജന്‍ കിടക്ക പങ്കിടാന്‍ ക്ഷണിച്ചു.... എതിര്‍ത്തപ്പോള്‍ പുറത്താക്കിയതെന്ന് ഫോട്ടോഗ്രാഫര്‍!!

English summary
saudi official provides another version of khashoggi death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X