കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി രാജകുമാരിയും അറസ്റ്റില്‍! ഇറാനി മാധ്യമങ്ങള്‍ പറയുന്നത്, ഗൂഢനീക്കങ്ങള്‍ക്ക് പിന്നില്‍!

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ രാജകുടുംബാംഗങ്ങള്‍ക്ക് നേരെയുള്ള നടപടി തുടരുന്നു. മന്ത്രിമാരെയും രാജകുമാരന്മാരേയും അറസ്റ്റ് ചെയ്തതിന് പിന്നാലെ ഒരു രാജകുമാരിയെക്കൂടി അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ലോക സമ്പന്നരില്‍ ഒരാളും സൗദി അഴിമതി വിരുദ്ധ കമ്മറ്റി അറസ്റ്റ് ചെയ്ത അല്‍വലീദ് ബിന്‍ തലാലിന്‍റെ മകള്‍ റീം രാജകുമാരിയെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇറാനിയന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് രാജകുടുംബാംഗങ്ങളെ ലക്ഷ്യംവെച്ചുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നാണ് സര്‍ക്കാര്‍ വിരുദ്ധര്‍ ഉന്നയിക്കുന്നത്.

പശ്ചിമേഷ്യയില്‍ യുദ്ധനീക്കം!! ലെബനണ്‍ വിടാന്‍ പൗരന്മാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി യുഎഇയും കുവൈത്തും ബഹ്റൈനും, ലെബനണ്‍ ഒരുങ്ങിത്തന്നെ!!പശ്ചിമേഷ്യയില്‍ യുദ്ധനീക്കം!! ലെബനണ്‍ വിടാന്‍ പൗരന്മാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി യുഎഇയും കുവൈത്തും ബഹ്റൈനും, ലെബനണ്‍ ഒരുങ്ങിത്തന്നെ!!

399 രൂപ റീചാര്‍ജ്ജില്‍ 2,599 രൂപ ക്യാഷ് ബാക്ക്: ഓഫര്‍ പൂരവുമായി റിലയന്‍സ് ജിയോ399 രൂപ റീചാര്‍ജ്ജില്‍ 2,599 രൂപ ക്യാഷ് ബാക്ക്: ഓഫര്‍ പൂരവുമായി റിലയന്‍സ് ജിയോ

ലെബനണിലുള്ള സൗദി പൗരന്മാരോട് രാജ്യംവിടാന്‍ സൗദി വിദേശകാര്യ മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയ അതേ ദിവസം തന്നെയാണ് രാജകുമാരിയെ അറസ്റ്റ് ചെയ്തതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 സ്ത്രീകള്‍ക്കെതിരെ നടപടി

സ്ത്രീകള്‍ക്കെതിരെ നടപടി

സൗദിയിലെ അഴിമതി വിരുദ്ധ കമ്മറ്റി അറസ്റ്റ് ചെയ്ത 11 രാജകുമാരന്മാരില്‍ ഒരാളായ അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍റെ മകളാണ് അറസ്റ്റിലായ റീം രാജകുമാരി. പണം തട്ടിപ്പ്, കൈക്കൂലി, ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ഭീഷണി, പൊതു ഫണ്ടുകള്‍ വ്യക്തിഗത ആവശ്യങ്ങള്‍ക്ക് വേണ്ടി വകമാറ്റി ചെലവഴിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചു ഇതുവരെ അറസ്റ്റിലായ വ്യക്തികള്‍ക്കെതിരെ മത്തിയിട്ടുള്ളത്. എന്നാല്‍ രാജകുമാരിയുടെ അറസ്റ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

എന്തുകൊണ്ട് വലീദ്

എന്തുകൊണ്ട് വലീദ്


സൗദി രാജകുടുംബാംഗവും ലോക സമ്പന്നരില്‍ ഒരാളായുമായ അല്‍വലീദ് ബിന്‍ തലാല്‍ സൗദിയിലെ നിക്ഷേപരംഗം കയ്യടക്കിയിട്ടുള്ള വ്യക്തിയാണ്. ട്വിറ്റര്‍, സിറ്റി ഗ്രൂപ്പ്, ആപ്പിള്‍, ന്യൂസ് കോര്‍പ്പ് എന്നിവയുള്‍പ്പെടെ വിവിധ ലോകോത്തര കമ്പനികളിലെ ഓഹരിയുടമയാണ്. അറബ് ലോകത്തെ എല്ലാ സാറ്റലൈറ്റ് ചാനല്‍ ശൃംഖലകളുടെയും നിയന്ത്രണം അല്‍വലീദിന്‍റെ കൈകളിലാണുള്ളത്. ടൂറിസം, മാസ് മീഡിയ, എന്‍റര്‍ടെയ്ന്‍മെന്‍റ് , റീട്ടെയില്‍, പെട്രോ കെമിക്കല്‍, ഏവിയേഷന്‍, ടെക്നോളജി, റിയല്‍ എസ്റ്റേറ്റ് മേഖലകളിലും അല്‍വലീദിന് നിക്ഷേപങ്ങളുണ്ട്. ബില്‍ഡര്‍ സ്ഥാപനമായ റെഡ് സീ ഇന്‍റര്‍നാഷണലിന്‍റെ ചെയര്‍മാന്‍ കൂടിയാണ് വലീദ്.

 അറേബ്യന്‍ വാരന്‍ബഫറ്റ്

അറേബ്യന്‍ വാരന്‍ബഫറ്റ്

ടൈംസ് മാസിക അറേബ്യന്‍ വാരന്‍ബഫറ്റ് എന്ന് വിശേഷിപ്പിക്കുന്ന അല്‍വലീദ് സിറ്റി ഗ്രൂപ്പിന്‍റെ ഏറ്റവും വലിയ ഓഹരിയുടമയാണ്. ഏറ്റവുമധികം ഹോട്ടലുകളുടെ ഉടമയായ അല്‍വലീദ് 21ാം നൂറ്റാണ്ടിലെ ഫോക്സ് വോട്ടിംഗില്‍ രണ്ടാമതെത്തിയിരുന്നു.

എല്ലാം മുന്‍കൂട്ടി പദ്ധതിയിട്ടിരുന്നു

എല്ലാം മുന്‍കൂട്ടി പദ്ധതിയിട്ടിരുന്നു

അറസ്റ്റ് പ്രഖ്യാപനത്തോടെ ശനിയാഴ്ച തന്നെ റിയാദിലെ ദി റിറ്റ്സ് കാല്‍ട്ടന്‍ ഹോട്ടല്‍ ഒഴിപ്പിച്ചിരുന്നു. അറസ്റ്റ് ചെയ്ത രാജകുടുംബാംഗങ്ങളെ പാര്‍പ്പിക്കുന്നതിന് വേണ്ടിയായിരുന്നു സര്‍ക്കാര്‍ നീക്കം. സൗദിയിലെ സ്വകാര്യ വിമാനങ്ങള്‍ക്കുവേണ്ടിയുള്ള വിമാനത്താവളവും അടച്ചിട്ടിരുന്നു. അറസ്റ്റിന് മുമ്പായി അല്‍വലീദ് രാജ്യം വിടുന്നത് തടയുന്നതിന് വേണ്ടിയായിരുന്നു ഇത്.

മാധ്യമങ്ങള്‍ക്ക് അഭിമുഖം

മാധ്യമങ്ങള്‍ക്ക് അഭിമുഖം

കഴിഞ്ഞ മാസം അല്‍വലീദ് ബിന്‍ തലാല്‍ ക്രിപ്റ്റോ കറന്‍സി, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനി സൗദി അരാംകോയിലേയുടെ ഓഹരികള്‍ വില്‍ക്കാനുള്ള സൗദിയുടെ പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയിരുന്നു.

 ട്രംപുമായി വാഗ്വാദം

ട്രംപുമായി വാഗ്വാദം

2016ല്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി അല്‍വലീദ് ട്വിറ്ററില്‍ വാഗ് വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. ട്വിറ്ററിലായിരുന്നു സൗദി രാജകുടുംബാഗവും ട്രംപും തമ്മിലുള്ള വാക്പയറ്റ്. മുസ്ലിങ്ങള്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കാനുള്ള വിലക്കേര്‍പ്പെടുത്താനുള്ള ട്രംപിന്‍റെ നീക്കത്തെ എതിര്‍ത്ത് രംഗത്തെത്തിയ വലീദ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ നിന്ന് പുറത്തുപോകണമെന്നും ആവശ്യപ്പെട്ടിരുന്നു. നേരത്തെ 1990ല്‍ രണ്ട് തവണ അല്‍വലീദ് സാമ്പത്തികമായി ട്രംപിനെ സഹായിച്ചിരുന്നുവെന്നതാണ് മറ്റൊരു വസ്തുത.

രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്

രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്


ഉന്നത തലത്തിലുള്ള അഴിമതിയ്ക്കെതിരെയുള്ള നടപടികളുടെ പേരില്‍ സൗദി രാജാവ് മകന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍റെ സെല്‍ഫ് ക്യാമ്പയിനിന് വേണ്ടിയാണ് ഈ നീക്കങ്ങളെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ സൗദിയിലെ നീക്കങ്ങളെ വിലയിരുത്തുന്നത്.

English summary
Informed sources, requesting anonymity, told Arabic-language Arabi 21 online newspaper that Saudi authorities had detained Princess Reem on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X