കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അരാംകോ കേന്ദ്രത്തില്‍ ആക്രമണം; എണ്ണപ്പാടത്ത് തീ പടര്‍ന്നു, ഹൂത്തി ഡ്രോണ്‍... അരാംകോ പറയുന്നത്

Google Oneindia Malayalam News

Recommended Video

cmsvideo
സൗദി അരാംകോ കേന്ദ്രത്തില്‍ ആക്രമണം | Oneindia Malayalanm

റിയാദ്: സൗദി അറേബ്യയിലെ എണ്ണ കമ്പനിയായ അരാംകോയുടെ കേന്ദ്രത്തില്‍ ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണം. ശൈബ എണ്ണപ്പാടത്താണ് ആക്രമണം ഉണ്ടായതെന്ന് അരാംകോ സ്ഥിരീകരിച്ചു. ആക്രമണത്തെ തുടര്‍ന്ന് തീഗോളം ഉയര്‍ന്നെങ്കിലും വേഗത്തില്‍ അണച്ചു. ആര്‍ക്കും പരിക്കില്ലെന്നും അരാംകോ അറിയിച്ചു.

എന്നാല്‍ ഇതുവരെ യമന്‍ വിമതരായ ഹൂത്തികള്‍ നടത്തിയ ആക്രമണത്തില്‍ നിന്ന വ്യത്യസ്തമാണ് അരാംകോ കേന്ദ്രത്തിന് നേരെയുണ്ടായിരിക്കുന്നത്. 10 ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഹൂത്തി സൈനിക വക്താവ് പറയുന്നു. സൗദിയില്‍ നടത്തുന്ന ഏറ്റവും ശക്തിയേറിയ ആക്രമണമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. വിശദവിവരങ്ങള്‍ ഇങ്ങനെ....

 തുടര്‍ച്ചയായ ആക്രമണം

തുടര്‍ച്ചയായ ആക്രമണം

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഹൂത്തികള്‍ നിരന്തരം ആക്രമണം തുടരുകയാണ്. സൗദിയിലെ വിമാനത്താവളങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, പ്രധാന നഗരങ്ങള്‍, എണ്ണപ്പാടങ്ങള്‍ എന്നിവയാണ് അവര്‍ ലക്ഷ്യമിടുന്നത്. പല മിസൈലും ഡ്രോണുകലും ലക്ഷ്യത്തിലെത്തുംമുമ്പ് തന്നെ സൈന്യം വെടിവച്ചിടുകയാണ്.

 ശൈബ എണ്ണ കേന്ദ്രം

ശൈബ എണ്ണ കേന്ദ്രം

ശൈബ എണ്ണ കേന്ദ്രം അരാംകോയുടെ അതുല്യ സൗകര്യങ്ങളില്‍പ്പെട്ടതാണെന്ന് സൗദി എണ്ണ വകുപ്പ് മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പ്രതികരിച്ചു. ഹൂത്തികളുടെ നീക്കം അപലപിച്ച അദ്ദേഹം എണ്ണ ടാങ്കറുകള്‍ ആക്രമിക്കാനും ഹൂത്തികള്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഏദനിലൂടെയുള്ള എണ്ണ വ്യാപാരം തടസപ്പെടുത്താനും അവര്‍ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

 സാമ്പത്തിക രംഗം തകരും

സാമ്പത്തിക രംഗം തകരും

ഹൂത്തികള്‍ ആക്രമണം തുടര്‍ന്നാല്‍ സൗദിയെ മാത്രമല്ല ബാധിക്കുക. ആഗോള സാമ്പത്തിക രംഗം തകരും. കാരണം ഏദന്‍ കടലിലൂടെയുള്ള വ്യാപാരം തടയപ്പെട്ടാല്‍ വന്‍ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും അന്താരാഷ്ട്ര സമൂഹം ഇക്കാര്യം ഗൗരവത്തിലെടുക്കണമെന്നും സൗദി എണ്ണ മന്ത്രി പറഞ്ഞു.

ശൈബയുടെ പ്രത്യേകത

ശൈബയുടെ പ്രത്യേകത

അരാംകോയുടെ പ്രധാന എണ്ണ കേന്ദ്രങ്ങളില്‍ ഒന്നാണ് ശൈബ. ഹൂത്തികള്‍ക്ക് നിയന്ത്രണമുള്ള യമന്‍ അതിര്‍ത്തിയില്‍ നിന്ന് 1000 കിലോമീറ്റര്‍ അകലെയാണ് ഈ കേന്ദ്രം. ഓരോ ദിവസവും 10 ലക്ഷം ബാരല്‍ എണ്ണയാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. ഇത്രയും ദൂരെ ഹൂത്തികള്‍ ആക്രമണം നടത്തിയത് അവരുടെ ശേഷി വര്‍ധിച്ചുവെന്നതിന്റെ സൂചനയാണ്.

 പ്രാന്ത പ്രദേശത്തുള്ള നിധി

പ്രാന്ത പ്രദേശത്തുള്ള നിധി

സൗദി-യുഎഇ അതിര്‍ത്തി മേഖലയിലാണ് ശൈബ എണ്ണപ്പാടം. ഭൂമിയിലെ പ്രാന്ത പ്രദേശത്തുള്ള നിധി എന്നാണ് സൗദി അരാംകോ അവരുടെ വെബ്‌സൈറ്റില്‍ ശൈബയെ കുറിച്ച് വിശേഷിപ്പിച്ചിരിക്കുന്നത്. 1430 കോടി ബാരല്‍ എണ്ണ സംഭരണം ഇവിടെയുണ്ടെന്നാണ് കരുതുന്നത്.

 ആക്രമണത്തിന് തിരിച്ചടി

ആക്രമണത്തിന് തിരിച്ചടി

സൗദി അറേബ്യ യമനില്‍ നടത്തുന്ന ആക്രമണത്തിന് തിരിച്ചടിയാണിതെന്ന് ഹൂത്തി വിമതര്‍ പറയുന്നു. ഹൂത്തികള്‍ക്ക് നിയന്ത്രണമുള്ള അല്‍ മസീറ ചാനലിലാണ് വിമതര്‍ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മെയ് മാസത്തിലും അരാംകോയുടെ എണ്ണ കേന്ദ്രങ്ങള്‍ ഹൂത്തികള്‍ ആക്രമിച്ചിരുന്നു.

നായിഡുവിന്റെ ടിഡിപി തകരുന്നു; 20000 നേതാക്കള്‍ ബിജെപിയിലേക്ക്, താമര വിരിഞ്ഞ് തെലങ്കാനനായിഡുവിന്റെ ടിഡിപി തകരുന്നു; 20000 നേതാക്കള്‍ ബിജെപിയിലേക്ക്, താമര വിരിഞ്ഞ് തെലങ്കാന

English summary
Saudi oil field attacked by Yemen Houthi rebels sparks fire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X