കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിനെ ദ്വീപാക്കിമാറ്റാന്‍ സൗദി ശ്രമം; അതിര്‍ത്തിയില്‍ 200 മീറ്റര്‍ വീതിയില്‍ വന്‍ നീര്‍ച്ചാല്‍ സൃഷ്ടിക്കാന്‍ സൗദി പദ്ധതി

  • By Desk
Google Oneindia Malayalam News

റിയാദ്: ഉപരോധത്തില്‍ കഴിയുന്ന ഖത്തറിനെ ഒറ്റപ്പെടുത്താന്‍ പുതിയ തന്ത്രവുമായി സൗദി അറേബ്യ. ഇത്തവണ അറബ് ഭൂമിയില്‍ നിന്ന് തന്നെ ഖത്തറിനെ മുറിച്ചുമാറ്റാനാണ് സൗദി ശ്രമം. ഇതിനായി ഖത്തര്‍-സൗദി അതിര്‍ത്തിയില്‍ വന്‍ ജലപാത സൃഷ്ടിക്കുകയാണ് സൗദിയുടെ പുതിയ തന്ത്രം.

ഖത്തറിനെ ദ്വീപാക്കി മാറ്റും

ഖത്തറിനെ ദ്വീപാക്കി മാറ്റും

ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പിലാക്കാന്‍ സൗദി ഒരുങ്ങുന്നത്. സൗദി അറേബ്യന്‍ ദിനപ്പത്രമായ അറബ് ന്യൂസാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ടൂറിസം വികസനത്തിന്റെ പേരിലാണ് ഖത്തറുമായുള്ള കര അതിര്‍ത്തി ഇല്ലാതാക്കി ഇതുവഴി വലിയ ജലഗതാഗത സൗകര്യമൊരുക്കാന്‍ സൗദി തുനിയുന്നത്. പദ്ധതി സൗദി ഭരണകൂടത്തിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചിരിക്കുകയാണെന്നാണ് വിവരം. പദ്ധതി നടപ്പിലാവുന്നതോടെ ഖത്തര്‍ ഒരു ചെറു തുരുത്തായി ഒറ്റപ്പെടുമെന്നാണ് സൗദി കണക്കുകൂട്ടല്‍.

200 മീറ്റര്‍ വീതി 60 കിലോ മീറ്റര്‍ നീളം

200 മീറ്റര്‍ വീതി 60 കിലോ മീറ്റര്‍ നീളം

ഖത്തറിനെ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി നിര്‍മിക്കാനുദ്ദേശിക്കുന്ന ജലപാതയ്ക്ക് സല്‍വ മുതല്‍ ഖോര്‍ അല്‍ ഉദൈദ് വരെ 60 കിലോമീറ്റര്‍ നീളമാണ് ലക്ഷ്യമിടുന്നത്. ഇതിന് 200 മീറ്റര്‍ വീതിയുണ്ടാവും. കടല്‍പോലെ വിശാലമായ ജലപാതയിലൂടെ യാത്രാ-ചരക്കു കപ്പലുകള്‍ക്ക് യാത്ര ചെയ്യാനുള്ള സംവിധാനമാണ് സൗദി ആലോചിക്കുന്നത്. എല്ലായിടത്തും 15 മുതല്‍ 20 മീറ്റര്‍ വരെ ആഴമുണ്ടാവും കനാലിന്.

പദ്ധതി ഒരു വര്‍ഷം കൊണ്ട്

പദ്ധതി ഒരു വര്‍ഷം കൊണ്ട്

സൗദിയുടെ ടൂറിസം വികസനത്തിന് കുതിപ്പേകുമെന്ന് കരുതുന്ന പദ്ധതിക്ക് ഭരണകൂടത്തിന്റെ അംഗീകാരം ലഭിക്കുകയാണെങ്കില്‍ ഒരു വര്‍ഷം കൊണ്ട് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ ഉപരോധത്തില്‍ കഴിയുന്ന ഖത്തര്‍ പൂര്‍ണമായും മറ്റ് ഗള്‍ഫ് പ്രദേശങ്ങളില്‍ നിന്ന് ഒറ്റപ്പെടും. 2017 ജൂണ്‍ മുതലാണ് സൗദി, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്. പുതിയ ജലപാത വരുന്നതോടെ ഖത്തറിന് പുറം രാജ്യങ്ങളുമായുള്ള ഏക കരമാര്‍ഗം ഇല്ലാതാകും.

പദ്ധതിക്ക് 2.8 ബില്യന്‍ റിയാല്‍ ചെലവ്

പദ്ധതിക്ക് 2.8 ബില്യന്‍ റിയാല്‍ ചെലവ്

ഖത്തറിനെ അറുത്തുമാറ്റാനുള്ള സൗദി പദ്ധതിക്ക് 2.8 ബില്യന്‍ റിയാലാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അതായത് 746 ദശലക്ഷം ഡോളര്‍. ഖത്തറുമായി അതിര്‍ത്തി പങ്കിടുന്ന ഒരു കിലോമീറ്റര്‍ നീളം സൈനിക പ്രദേശമായി മാറ്റാനാണ് സൗദിയുടെ നീക്കം. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത വര്‍ധിപ്പിക്കുമെന്നാണ് നിരീക്ഷികര്‍ വിലയിരുത്തുന്നത്.

ഉപരോധം തീരുന്ന ലക്ഷണമില്ല

ഉപരോധം തീരുന്ന ലക്ഷണമില്ല

ഖത്തറുമായുള്ള ബന്ധം നല്ല നിലയിലാക്കാനും ഉപരോധം നീക്കാനും സൗദിക്കും സഖ്യകക്ഷികള്‍ക്കും താല്‍പര്യമില്ലെന്നതിന്റെ സൂചനയായും പുതിയ ജലപാതാ നിര്‍മാണ നീക്കം വിലയിരുത്തപ്പെടുന്നു. ഖത്തറുമായി ഇനിയൊരിക്കലും നല്ല ബന്ധം തങ്ങള്‍ ആഗ്രഹിക്കുന്നതില്ലെന്നതിന്റെ സൗദിയുടെ ഭാഗത്തുനിന്നുള്ള പ്രഖ്യാപനമായാണ് ഇതിനെ കാണുന്നത്. കരയിലൂടെ ഖത്തറിന് പുറം രാജ്യവുമായുള്ള ഏക ബന്ധമായ സല്‍വാ ക്രോസിംഗ് ഉപരോധത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്.

<strong>കിഴക്കന്‍ ഗൗത്തയിലെ അവസാന വിമത കേന്ദ്രത്തിനെതിരേ സിറിയ സൈനിക നടപടി തുടങ്ങി; 30 മരണം</strong>കിഴക്കന്‍ ഗൗത്തയിലെ അവസാന വിമത കേന്ദ്രത്തിനെതിരേ സിറിയ സൈനിക നടപടി തുടങ്ങി; 30 മരണം

സൗദി കിരീടാവകാശിക്കു പിന്നാലെ ഖത്തര്‍ അമീറും യുഎസ്സില്‍; ഏപ്രിൽ 10ന് ട്രംപിനെ കാണുംസൗദി കിരീടാവകാശിക്കു പിന്നാലെ ഖത്തര്‍ അമീറും യുഎസ്സില്‍; ഏപ്രിൽ 10ന് ട്രംപിനെ കാണും

ട്രംപിന് മനം മാറ്റം; യുഎസ് സൈന്യം സിറിയയില്‍ തുടരും, തീരുമാനം സുരക്ഷാ ഉപദേഷ്ടാക്കളെ കണ്ടതിന് ശേഷംട്രംപിന് മനം മാറ്റം; യുഎസ് സൈന്യം സിറിയയില്‍ തുടരും, തീരുമാനം സുരക്ഷാ ഉപദേഷ്ടാക്കളെ കണ്ടതിന് ശേഷം

English summary
Saudi plans to turn Qatar into an 'island'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X