കത്ത് തുറന്ന് നോക്കിയ പോസ്റ്റ്മാന്‍ ബോധം കെട്ട് വീണു, നില ഗുരുതരം
റിയാദ്: കത്ത് തുറന്ന് നോക്കിയ പോസ്റ്റ്മാന്‍ ബോധരഹിതനായി. സൗദിയിലെ താബൂക്കിലെ ഒരു പോസ്റ്റ് ഓഫീസ് ജീവനക്കാരനാണ് കത്ത് തുറന്നതും ബോധ രഹിതനായത്. സൗത്ത് കൊറിയയില്‍ നിന്നുള്ള കത്താണ് ജീവനക്കാരന്‍ തുറന്ന് വായിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം.
കത്തിനുള്ളില്‍ അസ്വാഭാവികമായി എന്തോ ഉണ്ടെന്ന് സംശയം തോന്നിയതിനാലാണ് പോസ്റ്റ്മാന്‍ കത്ത് തുറന്നത്. എന്നാല്‍ കത്ത് തുറന്ന് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം ബോധരഹിതനായി. 'സാബ്ഖ്' പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ബോധരഹിതനായ പോസ്റ്റ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് പത്ര റിപ്പോര്‍ട്ടില്‍ പറയുന്നത്. കത്തിനുള്ളില്‍ ഉണ്ടായിരുന്ന വസ്തുവില്‍ നിന്നുള്ള അലര്‍ജിയാകാം ബോധരഹിതനാകാനും ആരോഗ്യനില മോശപ്പെടാനും കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. ദക്ഷിണ കൊറിയയില്‍ നിന്നുള്ളതായിരുന്നു കത്ത്. സംഭവത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.












Click it and Unblock the Notifications