കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ പ്രകടമായ മാറ്റങ്ങള്‍; ബിന്‍ തലാല്‍ രാജകുമാരനെ മോചിപ്പിച്ചു, രാജാവിന്റെ സഹോദരന്‍ വരവും

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ അടിമുടി മാറ്റങ്ങള്‍ സംഭവിക്കുന്നു. സല്‍മാന്‍ രാജാവിന്റെ ഏക സഹോദരന്‍ ലണ്ടനില്‍ നിന്ന് റിയാദില്‍ തിരിച്ചെത്തിയതിന് പിന്നാലെ ഒരുവര്‍ഷമായി തടവില്‍ കഴിഞ്ഞിരുന്ന ഖാലിദ് ബിന്‍ തലാല്‍ രാജകുമാരനെ മോചിപ്പിച്ചു. സല്‍മാന്‍ രാജാവിന്റെ അനന്തരവനാണ് ഖാലിദ് ബിന്‍ തലാല്‍ രാജകുമാരന്‍.

ഇദ്ദേഹത്തിന്റെ മോചിപ്പിച്ച ശേഷമുള്ള ഫോട്ടോകള്‍ ബന്ധുക്കള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവച്ചു. ഖാലിദിന്റെ സഹോദരനും ലോക കോടീശ്വരനുമായ അല്‍വലീദ് ബിന്‍ തലാലിനെയും കഴിഞ്ഞവര്‍ഷം അഴിമതി വിരുദ്ധ വിഭാഗം തടവിലാക്കിയിരുന്നു. എന്നാല്‍ ഈ വര്‍ഷം ജനവുരയില്‍ വിട്ടയച്ചു. ഖാലിദിനെ പിടിക്കാനും വിട്ടയക്കാനുമുണ്ടായ സാഹചര്യങ്ങള്‍ ഇങ്ങനെ...

 ഒരു വര്‍ഷത്തോളമായി

ഒരു വര്‍ഷത്തോളമായി

ഒരു വര്‍ഷത്തോളമായി സൗദിയില്‍ തടവിലായിരുന്നു ഖാലിദ് ബിന്‍ തലാല്‍. ഇദ്ദേഹത്തെ വിട്ടയച്ച ശേഷമുള്ള ചിത്രങ്ങള്‍ സഹോദരിയുടെ പുത്രി റീം ബിന്‍ത് അല്‍ വലീദ് രാജകുമാരി ട്വിറ്ററില്‍ പങ്കുവച്ചു. ഖാലിദ് രാജകുമാരന്‍ മോചിതനായ ശേഷം ആദ്യമെത്തിയത് കോമയില്‍ കഴിയുന്ന മകനെ കാണാനാണ്. ഈ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

അറസ്റ്റ് ചെയ്യാനുണ്ടായ കാരണം

അറസ്റ്റ് ചെയ്യാനുണ്ടായ കാരണം

ഖാലിദ് രാജകുമാരനെ അറസ്റ്റ് ചെയ്യാനുണ്ടായ കാരണം എന്താണ് എന്ന് സൗദി ഭരണകൂടം ഇതുവരെ പറഞ്ഞിട്ടില്ല. ഒരു വര്‍ഷത്തോളം തടവില്‍ കഴിഞ്ഞ ശേഷം ഇപ്പോള്‍ വിട്ടയക്കുന്ന വേളയിലുള്ള ഉപാധികളും പരസ്യമാക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഖാലിദിന്റെ സഹോദരന്‍ അല്‍ വലീദ് ബിന്‍ തലാല്‍ അടക്കം 200ലധികം പ്രമുഖര്‍ സൗദിയില്‍ അറസ്റ്റിലായിരുന്നു.

റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടല്‍

റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടല്‍

റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലിലാണ് ഇവരെ തടവിലാക്കിയിരുന്നത്. പലരെയും പണം വാങ്ങിയ ശേഷം മോചിപ്പിച്ചു. അഴിമതി നടത്തിയെന്ന് കരുതുന്നവരെയാണ് തടവിലാക്കിയത്. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ ഏജന്‍സിയുടെതായിരുന്നു നടപടി.

കടുത്ത സമ്മര്‍ദ്ദം നേരിടുന്നതിനിടെ

കടുത്ത സമ്മര്‍ദ്ദം നേരിടുന്നതിനിടെ

അന്താരാഷ്ട്രതലത്തില്‍ സൗദി കടുത്ത സമ്മര്‍ദ്ദം നേരിടുന്നതിനിടെയാണ് ഖാലിദ് രാജകുമാരന്റെ മോചനം എന്നത് ശ്രദ്ധേയമാണ്. സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സൗദിക്കെതിരെ വിവിധ രാജ്യങ്ങളും ആരോപണങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ഖാലിദിനെ വിട്ടയച്ചിരിക്കുന്നത്.

 2001 സപ്തംബര്‍ 11

2001 സപ്തംബര്‍ 11

2001 സപ്തംബര്‍ 11ന് അമേരിക്കയിലെ ലോകവ്യാപാര നിലയവും പെന്റഗണും ആക്രമിക്കപ്പെട്ട സംഭവത്തില്‍ സൗദിയും ആരോപണ വിധേയരുടെ പട്ടികയിലുണ്ടായിരുന്നു. അക്കാലത്ത് അന്താരാഷ്ട്ര തലത്തില്‍ സൗദിക്കതിരെ നയതന്ത്ര സമ്മര്‍ദ്ദം ശക്തമായിരുന്നു. ഈ സംഭവത്തിന് ശേഷം ഇത്രയധികം സമ്മര്‍ദ്ദം സൗദി നേരിടുന്നത് ഖഷോഗിയുടെ കൊലപാതകത്തിന് ശേഷമാണെന്ന് അറേബ്യ ഫൗണ്ടേഷന്‍ മേധാവി അലി ഷിഹാബി പറയുന്നു.

ലോക കോടീശ്വരന്‍

ലോക കോടീശ്വരന്‍

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ലോക കോടീശ്വരന്‍ അല്‍ വലീദ് ബിന്‍ തലാലിനെ സൗദി തടവിലാക്കിയത്. ഇതില്‍ സഹോദരന്‍ ഖാലിദ് ബിന്‍ തലാല്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയുരുന്നു. ഇതാണ് ഖാലിദിനെ തടവിലാക്കാന്‍ കാരണമെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നഷ്ടപരിഹാരമായി കോടികള്‍ കെട്ടിവച്ചു

നഷ്ടപരിഹാരമായി കോടികള്‍ കെട്ടിവച്ചു

അല്‍ വലീദ് രാജകുമാരനെ കഴിഞ്ഞ ജനുവരിയിലാണ് വിട്ടയച്ചത്. കോടികള്‍ നഷ്ടപരിഹാരമായി കെട്ടിവച്ച ശേഷമാണ് മോചനം സാധ്യമായതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മറ്റു ഒട്ടേറെ രാജകുമാരന്‍മാരെയും ബിസിനസുകാരെയും മോചിപ്പിച്ചതും മോചന ദ്രവ്യം വാങ്ങിയ ശേഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെയാണ് ഖാലിദിന്റെ മോചനവും. സൗദിയില്‍ ചില മാറ്റങ്ങള്‍ തുടര്‍ച്ചയായി സംഭവിക്കുന്നുണ്ട്.

 രാജാവിന്റെ സഹോദരന്‍

രാജാവിന്റെ സഹോദരന്‍

ദിവസങ്ങള്‍ക്ക് മുമ്പാണ് സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ അഹ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ സൗദിയില്‍ തിരിച്ചെത്തിയത്. സല്‍മാന്‍ രാജാവിന് ശേഷം രാജാവാകാന്‍ വരെ സാധ്യതയുള്ള വ്യക്തിയാണ് അഹ്മദ്. ഇദ്ദേഹത്തിന്റെ വരവിന് പിന്നില്‍ അമേരിക്കയും ബ്രിട്ടനുമാണെന്നാണ് വാര്‍ത്തകള്‍.

പല ഉദ്ദേശങ്ങളുമുണ്ട്

പല ഉദ്ദേശങ്ങളുമുണ്ട്

ഭരണകൂടത്തിന്റെ പല നിലപാടുകളെയും വിമര്‍ശിക്കുന്ന അഹ്മദ് രാജകുമാരന്റെ തിരിച്ചുവരവിന് പല ഉദ്ദേശങ്ങളുമുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പല കാര്യങ്ങളിലും വിമര്‍ശിക്കുന്ന വ്യക്തിയാണ് അഹ്മദ് രാജകുമാരനെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു പക്ഷേ, ഭരണമാറ്റത്തിനും സാധ്യതയുണ്ടെന്നു റിപ്പോര്‍ട്ടിലുണ്ട്.

ജീവിച്ചിരിക്കുന്ന മക്കളില്‍

ജീവിച്ചിരിക്കുന്ന മക്കളില്‍

യമന്‍ യുദ്ധം, മാധ്യമപ്രവര്‍ത്തകര്‍ ഖഷോഗിയുടെ മരണം തുടങ്ങിയ വിഷയങ്ങളില്‍ സൗദി പ്രതിസന്ധി നേരിടുന്ന വേളയിലാണ് അഹ്മദ് രാജകുമാരന്റെ തിരിച്ചുവരവ്. സൗദി സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ജീവിച്ചിരിക്കുന്ന മക്കളില്‍ രണ്ടുപേരാണ് സല്‍മാനും അഹ്മദും. സല്‍മാന്‍ രാജാവിന്റെ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനെയാണ് കിരീടവകാശിയായി നിശ്ചയിച്ചിരിക്കുന്നത്.

സുരക്ഷ ഉറപ്പാക്കുമെന്ന് ഉറപ്പ്

സുരക്ഷ ഉറപ്പാക്കുമെന്ന് ഉറപ്പ്

സൗദി രാജകുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗങ്ങളില്‍ ഒരാളാണ് അഹ്മദ് രാജകുമാരന്‍. അദ്ദേഹം ഇത്രയും കാലം ബ്രിട്ടനിലാണ് കഴിഞ്ഞിരുന്നത്. അമേരിക്കയും ബ്രിട്ടനും സുരക്ഷ ഉറപ്പാക്കുമെന്ന് വാക്കു കൊടുത്തതിനാലാണ് അദ്ദേഹം സൗദിയിലേക്ക് തിരിച്ചുവന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സൗദി അറേബ്യ നടത്തുന്ന യമന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന നിലപാടുള്ള വ്യക്തിയാണ് അഹ്മദ്.

സല്‍മാനും അഹ്മദും

സല്‍മാനും അഹ്മദും

സല്‍മാന്‍ രാജാവിന്റെ അനുജനാണ് അഹ്മദ് രാജകുമാരന്‍. ഒരുപക്ഷേ സല്‍മാന്‍ രാജാവ് അധികാരമൊഴിഞ്ഞാല്‍ അടുത്ത രാജാവാകാന്‍ യോഗ്യതയുള്ള വ്യക്തി. സൗദി രാജകുടുംബത്തിലെ മുതിര്‍ന്ന അംഗവും കൂടിയാണ് 70കാരനായ അഹ്മദ്. സൗദി രാജകുടുംബത്തില്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ഏഴ് മക്കളില്‍ ജീവിച്ചിരിക്കുന്ന രണ്ടു പേരാണ് സല്‍മാനും അഹ്മദും. ആഭ്യന്തര സഹമന്ത്രിയായി ഏറെ കാലം സേവനം അനുഷ്ടിച്ചിട്ടുണ്ട് അഹ്മദ് രാജകുമാരന്‍. 2012ല്‍ ആഭ്യന്തര മന്ത്രിയാകുകയും ചെയ്തു. പിന്നീട് വിരമിച്ച ശേഷം ലണ്ടനിലേക്ക് താമസം മാറുകയായിരുന്നു.

ആന്ധ്രയില്‍ കോണ്‍ഗ്രസിന് വന്‍തിരിച്ചടി; മുന്‍ മന്ത്രിമാര്‍ രാജിവച്ചു!! ഉമ്മന്‍ചാണ്ടിയുടെ നീക്കം പാളിആന്ധ്രയില്‍ കോണ്‍ഗ്രസിന് വന്‍തിരിച്ചടി; മുന്‍ മന്ത്രിമാര്‍ രാജിവച്ചു!! ഉമ്മന്‍ചാണ്ടിയുടെ നീക്കം പാളി

English summary
Saudi Prince Khaled bin Talal freed from detention
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X