'വിറ്റു തീർക്കാന്‍ പാകിസ്താന്‍,വാങ്ങാന്‍ സൗദി': ഇന്ത്യയിലെത്തും മുമ്പ് രാജകുമാരന്‍ ഇസ്ലാമബാദിലേക്ക്
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പാകിസ്താന്‍ സന്ദർശിക്കുന്നു. ഇന്ത്യ സന്ദർശിക്കുന്നതിന് മുമ്പായിട്ടാണ് മുഹമ്മദ് ബിൻ സൽമാന്റെ പാകിസ്താന്‍ സന്ദർശനം. സെപ്റ്റംബർ രണ്ടാം വാരത്തിലെ സന്ദർശനം നാലോ ആറോ മണിക്കൂറിൽ കൂടുതൽ നീണ്ടുനിൽക്കില്ലെന്നെന്നാണ് ചില സ്രോതസ്സുകളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്.
സെപ്റ്റംബർ 10ന് ഇസ്ലാമാബാദ് സന്ദർശിക്കുന്ന അദ്ദേഹം ഇതിന് ശേഷമായിരിക്കും ഇന്ത്യയിലേക്ക് വരിക. സെപ്റ്റംബർ 11 ന് സൗദി കിരീടാവകാശി ഇന്ത്യ സന്ദർശിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
മുഹമ്മദ് ബിൻ സൽമാനൊപ്പം ഇടക്കാല പ്രധാനമന്ത്രി അൻവർ-ഉൽ-ഹഖ് കക്കർ, കരസേനാ മേധാവി (സി ഒ എ എസ്) ജനറൽ അസിം മുനീർ എന്നിവരും പാകിസ്താന്‍, ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായേക്കും.

പാക് സൈനിക മേധാവിയുമായി അസിം മുനീർ നിർണ്ണായക കൂടിക്കാഴ്ച നടത്തിയേക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. പാർലമെന്റ് പിരിച്ചു വിട്ടതിനാല്‍ പാകിസ്താനില്‍ നിലവില്‍ കാവല്‍ സർക്കാരാണ് അധികാരത്തിലുള്ളത്. ഈ സാഹചര്യത്തില്‍ തന്നെ സൈനിക മേധാവിയെ അടക്കം സൗദി സഘം സന്ദർശിക്കുന്നതാണ് ശ്രദ്ധേയം.
ന്യൂഡൽഹിക്ക് മുമ്പ് ഇസ്‌ലാമാബാദ് സന്ദർശിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തിൽ കൂടുതൽ അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഇത് സന്തുലിതാവസ്ഥ നിലനിർത്താനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നീക്കത്തിന്റെ ഭാഗമാണെന്നുമാണ് നയതന്ത്ര മേഖലയുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
ഒരു കാവൽ സർക്കാർ രാഷ്ട്രം ഭരിക്കുന്ന സമയത്ത് മുഹമ്മദ് ബിൻ സൽമാൻ പാകിസ്ഥാൻ സന്ദർശിക്കുന്നത് നിക്ഷേപവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വഴികൾ തുറക്കാനാകുമോ എന്ന അന്വേഷണത്തിന്റെ ഭാഗമാണെന്നും വിലയിരുത്തലുണ്ട്. "പാകിസ്താന്‍ വില്‍പ്പനകള്‍ക്ക് തയ്യാറായി നില്‍ക്കുകയാണ്, സൗദി അറേബ്യ വാങ്ങുന്നവരിൽ പ്രധാനിയുമാണ്. അദ്ദേഹത്തിന്റെ സന്ദർശനത്തിന് കൂടുതൽ വഴികൾ തുറക്കാൻ കഴിയും," മുകളിൽ പറഞ്ഞവരിൽ ഒരാളെ ഉദ്ധരിച്ച് സിഎന്‍എന്‍-ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.
സൗദി അറേബ്യയും പാകിസ്ഥാനും തമ്മിലുള്ള നല്ല ബന്ധം നിലനിർത്തുകയെന്ന ലക്ഷ്യത്തോടും കൂടിയാണ് സല്‍മാന്‍ രാജകുമാരന്റെ ഇസ്ലാമാബാദ് സന്ദശനമെന്നും നയതന്ത്ര മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു. ഗ്വാദർ റിഫൈനറി പദ്ധതിയുടെ വലിയൊരു ഭാഗം പാകിസ്താന്‍ ഇതിനോടകം തന്നെ സൗദി അറേബ്യക്ക് കൈമാറിയിട്ടുണ്ട്.
ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷന്റെ (ഒഐസി) വിമർശനം നേരിടാതിരിക്കാനും സൗദി അറേബ്യൻ നേതാവ് പാകിസ്ഥാൻ സന്ദർശിക്കേണ്ടത് പ്രധാനമാണ്. ഇത് അല്ലാതെ മറ്റ് വലിയ കാരണങ്ങളൊന്നും സല്‍മാന്റെ പാകിസ്താന്‍ സന്ദർശനത്തിന് പിന്നിലില്ലെന്നും റിപ്പോർട്ട് പറയുന്നു.












Click it and Unblock the Notifications