കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്‌ വാക്‌സിന്‍ സ്വീകരിച്ച്‌ സൗദി രാജകുമാരന്‍; രാജ്യത്ത്‌ കൊവിഡ്‌ വാക്സിനേഷന്‍ ആരംഭിച്ചു

Google Oneindia Malayalam News

റിയാദ്‌: സൗദി അറേബ്യ കിരീടവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കോവിഡ്‌ വാക്‌സിന്‍ സ്വീകരിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക്‌ മാതൃകയായി കൊവിഡ്‌ വാക്‌സിന്‍ സ്വീകരിച്ച സൗദി കുമാരന്‌ രാജ്യത്തെ ആരോഗ്യ മന്ത്രി ഡോ. തൗഫീഖ്‌ അല്‍ റബിയാ നന്ദി അറിയിച്ചു.
മിഷന്‍ 2030ന്റെ ഭാഗമായി രോഗം സംഭവിക്കുന്നതിന്‌ മുന്‍പുള്ള പ്രതിരോധമാര്‍ഗങ്ങള്‍ക്കാണ്‌ രാജ്യം മുന്‍ഗണന കൊടുക്കുന്നത്‌.

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്‌ പ്രഥമ പരിഗണനയാണ്‌ രാജ്യത്തെ ഭരണ കൂടം നല്‍കുന്നത്‌. ആരോഗ്യ സുരക്ഷ ഉറപ്പാക്കി റെക്കോഡ്‌ വേഗത്തിലാണ്‌ രാജ്യത്ത്‌ കൊവിഡ്‌ വാക്‌സിനേഷന്‍ ആരംഭിച്ചിരിക്കുന്നതെന്നും സൗദി ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഡിസംബര്‍ മാസം ആദ്യം കപ്പല്‍ മാര്‍ഗമാണ്‌ സൗദിയില്‍ ഫൈസര്‍ വാക്‌സിന്‍ എത്തിച്ചതെന്ന്‌ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

saudi

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്‌ പ്രകാരം 3,61,903 കൊവിഡ്‌ കേസുകളാണ്‌ ഇതുവരെ സൗദിയില്‍ സ്ഥിരീകരിച്ചത്‌. ഇതില്‍ 352,815 പേര്‍ കൊവിഡില്‍ നിന്നും മുക്തരായി. ഇതുവരെ 6168 പേരാണ്‌ കൊവിഡ്‌ ബാധിച്ച്‌ സൗദിയില്‍ മരിച്ചത്‌.

സൗദി രാജകുമാരന്‍ മുഹമ്മദ്‌ ബിന്‍ സല്‍മാനുള്‍പ്പെടെ നിരവധി ലോക തലവന്‍മാര്‍ ഇതിനോടകം കൊവിഡ്‌ വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു കൊവിഡ്‌ വാക്‌സിന്‍ സ്വീകരിക്കുന്നത്‌ ഇസ്രായേലില്‍ തത്സമയ സംപ്രേഷണം ചെയ്‌തിരുന്നു. അമേരിക്കയില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്‌ ജോ ബൈഡനും ആദ്യഘട്ടത്തില്‍ തന്നെ കൊവിഡ്‌ വാസിന്‍ സ്വീകരിച്ചത്‌ വലിയ വാര്‍ത്തയായിരുന്നു.

English summary
Saudi prince Muhammad bin Salman received covid vaccine today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X