കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലാല്‍ രാജകുമാരന്‍ അന്തരിച്ചു; സൗദിയില്‍ അടിമുടി മാറ്റത്തിന് ശബ്ദിച്ച പ്രമുഖന്‍, പരിഷ്‌കരണവാദി

Google Oneindia Malayalam News

റിയാദ്: സൗദി രാജകുടുംബത്തില്‍ പ്രമുഖനായിരുന്ന തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ (87) അന്തരിച്ചു. പരിഷ്‌കരണത്തിന് വേണ്ടി എപ്പോഴും വാദിച്ച രാജകുടുംബത്തിലെ വ്യത്യസ്തനായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണം.

ഒരു കാലത്ത് സൗദി രാജകുടുംബത്തിനെതിരെ ശക്തമായ നീക്കങ്ങള്‍ നടത്തിയിരുന്നു തലാല്‍ രാജകുമാരന്‍. അതുകൊണ്ടുതന്നെ വിദേശത്ത് ഏറെ കാലം താസമിക്കേണ്ടിവന്നു. പിന്നീട് അവസരം ലഭിച്ചപ്പോള്‍ തിരിച്ചെത്തിയപ്പോഴും രാജ്യം അടിമുടി മാറണമെന്ന് എപ്പോഴും നിലപാടെടുത്തു. സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്ന് വാദിച്ച രാജകുമാരന്‍ കൂടി ആയിരുന്നു തലാല്‍ ബിന്‍ അബ്ദുല്‍ അസീസ്. കൂടുതല്‍ വിവരങ്ങള്‍....

ആരാണ് തലാല്‍ രാജകുമാരന്‍

ആരാണ് തലാല്‍ രാജകുമാരന്‍

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മരണം. ആലുസൗദ് കുടുംബത്തിലെ മുതിര്‍ന്ന അംഗവും ലോക കോടീശ്വരന്‍മാരില്‍ പ്രമുഖനായ അല്‍വലീദ് രാജകുമാരന്റെ പിതാവുമാണ് തലാല്‍ ബിന്‍ അബ്ദുല്‍ അസീസ്. വര്‍ഷങ്ങളായി അസുഖബാധിതനാണ്. 1950കളിലും 60കളിലും സര്‍ക്കാര്‍ തലത്തില്‍ ഉയര്‍ന്ന പദവികള്‍ വഹിച്ചിരുന്നു.

വിമത നീക്കങ്ങള്‍

വിമത നീക്കങ്ങള്‍

വാര്‍ത്താവിതരണം-ധനം എന്നീ വകുപ്പ് മന്ത്രിയായിട്ടുണ്ട്. 1960കളില്‍ ഏറെ കാലം പ്രവാസ ജീവിതം നയിക്കേണ്ടി വന്നു. സൗദിയില്‍ ഭരണഘടനാപരമായ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്ന് വാദിച്ചിരുന്ന തലാല്‍ രാജകുമാരന്‍ ഇതിനുവേണ്ടി രാജകുടുംബത്തിലെ ഒരുസംഘത്തെ ഒരുക്കിയിരുന്നു. സൗദി രാജകുടുംബത്തിനെതിരെ നിലപാടുകള്‍ എടുത്തിരുന്ന ഈജിപ്ത് ഭരണാധികാരി ജമാല്‍ അബ്ദുന്നാസറുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു.

സൗദിയില്‍ തിരിച്ചെത്തിയത്

സൗദിയില്‍ തിരിച്ചെത്തിയത്

ഈ വിവരങ്ങള്‍ പുറത്തായതിനെ തുടര്‍ന്നാണ് തലാല്‍ രാജകുമാരന്റെ പാസ്‌പോര്‍ട്ട് സൗദി ഭരണകൂടം റദ്ദാക്കിയത്. തുടര്‍ന്ന് അദ്ദേഹത്തിന് ഏറെ കാലം സൗദിയിലേക്ക് വരാന്‍ സാധിച്ചില്ല. വിദേശത്ത് തങ്ങേണ്ടി വന്നു. 1964ല്‍ ഫൈസല്‍ രാജകുമാരന്‍ രാജാവായി അവരോധിക്കപ്പെട്ട വേളയിലാണ് തലാല്‍ രാജകുമാരന്‍ തിരിച്ചെത്തിയത്.

പരിഷ്‌കരണ വാദി

പരിഷ്‌കരണ വാദി

സൗദിയില്‍ പുതിയ ഭരണാധികാരികളെ തിരഞ്ഞെടുക്കുന്ന സമിതിയില്‍ അംഗമായിരുന്നു തലാല്‍ രാജകുമാരന്‍. 2011ല്‍ അദ്ദേഹം ഈ സമിതിയില്‍ നിന്ന് രാജിവെച്ചു. സൗദിയില്‍ സമൂലമായ പരിഷ്‌കരണം വേണമെന്ന് എപ്പോഴും വാദിച്ചിരുന്നു തലാല്‍. സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നും അദ്ദേഹം വാദിച്ചിരുന്നു.

സൈനിക ചെലവ് കുറയ്ക്കണം

സൈനിക ചെലവ് കുറയ്ക്കണം

സ്ത്രീകള്‍ക്ക് ജോലി ചെയ്യാനും ഡ്രൈവ് ചെയ്യാനുമുള്ള കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കണമെന്ന് തലാല്‍ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, സൈനിക ചെലവിന് കൂടുതല്‍ പണം വിനിയോഗിക്കുന്നതിനോട് അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല. ഞായറാഴ്ചയാണ് തലാല്‍ രാജകുമാരന്റെ മൃതദേഹം ഖബറടക്കുക.

 കഴിഞ്ഞവര്‍ഷം സൗദിയില്‍

കഴിഞ്ഞവര്‍ഷം സൗദിയില്‍

കഴിഞ്ഞവര്‍ഷം സൗദിയില്‍ നടന്ന കൂട്ട അറസ്റ്റിനെ തുടര്‍ന്ന് തലാല്‍ രാജകുമാരന്റെ മൂന്ന് മക്കളും തടവിലായിരുന്നു. ലോക കോടീശ്വരന്‍ അല്‍ വലീദ് ബിന്‍ തലാല്‍ ഉള്‍പ്പെടെ. മൂന്നുപേരെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തലാല്‍ രാജകുമാരന്‍ നിരാഹാര സമരം തുടങ്ങി. കഴിഞ്ഞവര്‍ഷം നവംബറിലായിരുന്നു ഈ സംഭവം.

ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല

ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല

നിരാഹാര സമരം തലാല്‍ രാജകുമാരനെ ഏറെ തളര്‍ത്തി. ഒരുമാസത്തിനിടെ 10 കിലോ ഭാരം കുറഞ്ഞു. അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്ന് തലാല്‍ സുഹൃത്തുക്കളോട് അന്ന് പറഞ്ഞിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അധികാരം കേന്ദ്രീകരിക്കുന്നതിനെ തലാല്‍ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല.

 ഭരണം എങ്ങനെ

ഭരണം എങ്ങനെ

ഭരണനിര്‍വഹണം, നിയമനിര്‍മാണം, ജുഡീഷ്യറി എന്നീ മൂന്ന് വിഭാഗമായി അധികാരം വിഭജിക്കണമെന്നാണ് തലാല്‍ രാജകുമാരന്‍ ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം 2007ല്‍ ഈജിപ്തിലെ അല്‍ മിഹ്വാര്‍ ടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 കൂട്ട അറസ്റ്റ്

കൂട്ട അറസ്റ്റ്

സൗദിയിലെ അഴിമതി വിരുദ്ധ വിഭാഗമാണ് തലാല്‍ രാജകുമാരന്റെ മൂന്ന് മക്കളെയും അറസ്റ്റ് ചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ നാലിന് രാത്രിയായിരുന്നു സംഭവം. ലോകത്തെ പ്രമുഖരായ കോടീശ്വരില്‍ ഒരാളായ അല്‍വലീദ് ബിന്‍ തലാലും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉണ്ടായിരുന്നു. ഇ്‌ദ്ദേഹം ഉള്‍പ്പെടെ നൂറിലധികം പ്രമുഖരെയാണ് അന്ന് അറസ്റ്റ് ചെയ്തത്.

ഒടുവില്‍ മോചനം

ഒടുവില്‍ മോചനം

മക്കളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് തലാല്‍ നിരാഹാര സമരം നടത്തിയത്. ഏറെ മാസങ്ങള്‍ക്ക് ശേഷമാണ് അല്‍ വലീദിനെ മോചിപ്പിച്ചത്. അദ്ദേഹം അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. അഴിമതി നടത്തിയ തുക നഷ്ടപരിഹാരമായി കെട്ടിവയ്ക്കണമെന്ന് സര്‍ക്കാര്‍ നിബന്ധന വച്ചു. പണം കെട്ടിവച്ച ശേഷമാണ് മോചനം സാധ്യമായത്.

രാഹുല്‍ പേടിയില്‍ ഒഡീഷയും ജാര്‍ഖണ്ഡും; കോടികള്‍ പ്രഖ്യാപിച്ച് കളംനിറയുന്നു, വഴികാട്ടി കോണ്‍ഗ്രസ്രാഹുല്‍ പേടിയില്‍ ഒഡീഷയും ജാര്‍ഖണ്ഡും; കോടികള്‍ പ്രഖ്യാപിച്ച് കളംനിറയുന്നു, വഴികാട്ടി കോണ്‍ഗ്രസ്

English summary
Saudi prince Talal bin Abdulaziz dies aged 87
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X