കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേലിനെ രൂക്ഷമായി വിമര്‍ശിച്ച് സൗദി രാജകുമാരന്‍; അന്തംവിട്ട് ഇസ്രായേല്‍ മന്ത്രി, ബഹ്‌റൈനില്‍

Google Oneindia Malayalam News

മനാമ: അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി കൂടുതല്‍ അടുക്കുന്നതാണ് സമീപകാല കാഴ്ച. യുഎഇയും ബഹ്‌റൈനും സുഡാനുമെല്ലാം ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചു കഴിഞ്ഞു. സൗദി അറേബ്യയും മറ്റു ചില രാജ്യങ്ങളും ബന്ധം സ്ഥാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. യുഎഇയിലേക്ക് പറക്കാന്‍ ഇസ്രായേല്‍ വിമാനത്തിന് സൗദി അറേബ്യയുടെ വ്യോമപാത തുറന്നുകൊടുത്തത് അടുത്തിടെയാണ്. എന്നാല്‍ ഇന്ന് നടന്ന ബഹ്‌റൈന്‍ സുരക്ഷാ ഉച്ചകോടിയില്‍ നടന്നത് എല്ലാം തകിടംമറിക്കുന്ന സംഭവമാണ്....

ഇസ്രായേല്‍ മന്ത്രിയെ ഇരുത്തി വിമര്‍ശനം

ഇസ്രായേല്‍ മന്ത്രിയെ ഇരുത്തി വിമര്‍ശനം

ബഹ്്‌റൈന്‍ സുരക്ഷാ ഉച്ചകോടി ഓണ്‍ലൈന്‍ ആയിട്ടാണ് നടന്നത്. ഇസ്രായേല്‍ വിദേശകാര്യമന്ത്രിയും ഉച്ചകോടിയില്‍ സംബന്ധിച്ചിരുന്നു. ഈ പരിപാടിയിലാണ് സൗദിയിലെ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ ഇസ്രായേലിനെ രൂക്ഷമായി വിമര്‍ശിച്ചത്. സൗദിയില്‍ ശക്തനായ നേതൃപാടവമുള്ള വ്യക്തിയായിട്ടാണ് തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ അറിയപ്പെടുന്നത്.

ആരാണ് തുര്‍ക്കി അല്‍ ഫൈസല്‍

ആരാണ് തുര്‍ക്കി അല്‍ ഫൈസല്‍

സൗദി അറേബ്യയുടെ രഹസ്യാന്വേഷണ വിഭാഗത്തിന് 20 വര്‍ഷത്തിലധികം നേതൃത്വം നല്‍കിയ വ്യക്തിയാണ് തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍. അമേരിക്കയിലും ബ്രിട്ടനിലും ഏറെ കാലം സൗദി അറേബ്യയുടെ അംബാസഡറുമായിരുന്നു. പലസ്തീനികളെ ഇസ്രായേല്‍ ക്രൂരമായി അടിച്ചമര്‍ത്തുന്നുവെന്ന് അദ്ദേഹം ഉച്ചകോടിയില്‍ ആരോപിച്ചു.

പാശ്ചാത്യ കോളനി ശക്തി

പാശ്ചാത്യ കോളനി ശക്തി

പാശ്ചാത്യ കോളനി ശക്തിയാണ് ഇസ്രായേല്‍ എന്ന് തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. പലസ്തീനെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പാക്കി മാറ്റിയിരിക്കുകയാണ്. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് ഇസ്രായേല്‍ പലസ്തീനെതിരെ എല്ലാ നടപടികളും സ്വീകരിക്കുന്നത്. പലസ്തീനികള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 വീടുകള്‍ പൊളിക്കുന്നു, കൊല്ലുന്നു

വീടുകള്‍ പൊളിക്കുന്നു, കൊല്ലുന്നു

പലസ്തീനികളുടെ വീടുകള്‍ തോന്നിയ പോലെ പൊളിച്ചുനീക്കുന്നു. ഇസ്രായേലിന് തോന്നുന്നവരെ വെടിവച്ച് കൊല്ലുന്നുവെന്നും തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ കുറ്റപ്പെടുത്തി. നിലവില്‍ സൗദിയില്‍ ഔദ്യോഗിക ചുമതലയില്ലാത്ത വ്യക്തിയാണ് തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍. എന്നാല്‍ അദ്ദേഹത്തിന്റെത് സൗദി രാജാവിന്റെ നിലപാടായി പരിഗണക്കിപ്പെടുന്നു.

ദ്വിരാഷ്ട്ര പരിഹാരം

ദ്വിരാഷ്ട്ര പരിഹാരം

പലസ്തീനില്‍ സമാധാനം പുലരുമെങ്കില്‍ മാത്രമേ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കൂ എന്നാണ് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുള്ളത്. ഇസ്രായേല്‍ പലസ്തീന്‍ പ്രശ്‌നത്തില്‍ ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടതെന്നും സൗദി പറയുന്നു. ഇസ്രായേല്‍ ഈ ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല.

ഇസ്രായേല്‍ മന്ത്രി പറഞ്ഞത്

ഇസ്രായേല്‍ മന്ത്രി പറഞ്ഞത്

അതേസമയം, ബഹ്‌റൈന്‍ സുരക്ഷാ ഉച്ചകോടിയില്‍ സംസാരിച്ച ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഗാബി അഷ്‌കെനാസി സൗദി പ്രതിനിധിയുടെ വാദങ്ങള്‍ തള്ളി. തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്റെ സംസാരം കഴിഞ്ഞതിന് പിന്നാലെയാണ് അഷ്‌കെനാസി പ്രസംഗിച്ചത്. സൗദി പ്രതിനിധിയുടെ വാക്കുകളില്‍ ഖേദമുണ്ട്. പശ്ചിമേഷ്യയിലെ മാറ്റം അദ്ദേഹം ഉള്‍ക്കൊണ്ടിട്ടില്ലെന്നാണ് കരുതുന്നതെന്നും അഷ്‌കെനാസി പറഞ്ഞു.

ഇറക്കുമതിയില്ലെന്ന് ബഹ്‌റൈന്‍

ഇറക്കുമതിയില്ലെന്ന് ബഹ്‌റൈന്‍

പലസ്തീന്‍ പ്രദേശം കൈയ്യേറി നിര്‍മാണം നടക്കുന്ന മേഖലയില്‍ നിന്നുള്ള ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യില്ലെന്ന് ബഹ്‌റൈന്‍ അറിയിച്ചു. ഇതിന് വിരുദ്ധമായ നിലപാടാണ് നേരത്തെ ബഹ്‌റൈന്‍ വ്യവസായ മന്ത്രി പറഞ്ഞിരുന്നത്. സപ്തംബര്‍ 15നാണ്് ബഹ്‌റൈന്‍ ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചത്. ഇരുരാജ്യത്തെയും പ്രതിനിധികള്‍ അടുത്തിടെ പരസ്പരം സന്ദര്‍ശനം നടത്തിയിരുന്നു.

ഖത്തര്‍ നിലപാട്

ഖത്തര്‍ നിലപാട്

ഇസ്രായേലുമായി ഇപ്പോള്‍ ബന്ധം സ്ഥാപിക്കില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് മറ്റൊരു പരിപാടിയില്‍ പറഞ്ഞു. കിഴക്കന്‍ ജറുസലേം തലസ്ഥാനമായി പലസ്തീന്‍ രാജ്യം നിലവില്‍ വരണം. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതില്‍ പ്രധാന ഉപാധി ഇതാണ്. നിലവില്‍ ബന്ധം സ്ഥാപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മെഡിറ്ററേനിയന്‍ ഡയലോഗില്‍ സംസാരിക്കുകയായിരുന്നു ശൈഖ് മുഹമ്മദ്.

കേരള കോണ്‍ഗ്രസ് ബി എല്‍ഡിഎഫ് വിടുന്നു; കുഞ്ഞാലിക്കുട്ടി രാജിവയ്ക്കും, വന്‍ രാഷ്ട്രീയ മാറ്റങ്ങള്‍കേരള കോണ്‍ഗ്രസ് ബി എല്‍ഡിഎഫ് വിടുന്നു; കുഞ്ഞാലിക്കുട്ടി രാജിവയ്ക്കും, വന്‍ രാഷ്ട്രീയ മാറ്റങ്ങള്‍

ബിജെപിക്ക് വീണ്ടും അപ്രതീക്ഷിത തിരിച്ചടി; മോദിയുടെ മണ്ഡലത്തില്‍ രണ്ടിടത്തും വീണു, നാഗ്പൂരിന് ശേഷംബിജെപിക്ക് വീണ്ടും അപ്രതീക്ഷിത തിരിച്ചടി; മോദിയുടെ മണ്ഡലത്തില്‍ രണ്ടിടത്തും വീണു, നാഗ്പൂരിന് ശേഷം

English summary
Saudi prince Turki al-Faisal criticizes Israel moves against Palestine at Bahrain summit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X