കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേലിനെ അംഗീകരിക്കുന്നതിന് വിലയിട്ട് സൗദി അറേബ്യ; അക്കാര്യം നടക്കണം, എന്നാല്‍ മാത്രം

Google Oneindia Malayalam News

റിയാദ്: അറബ് ലോകത്ത് കഴിഞ്ഞാഴ്ച നടന്ന ഏറ്റവും പ്രധാനപ്പെട്ട സംഭവമായിരുന്നു യുഎഇയും ഇസ്രായേലും നയതന്ത്ര ബന്ധം സ്ഥാപിച്ചത്. ഇസ്ലാമിക രാജ്യങ്ങളില്‍ ഇസ്രായേലിനെ അംഗീകരിക്കുന്ന മൂന്നാമത്തെ രാജ്യമാണ് യുഎഇ. ഒട്ടേറെ രാജ്യങ്ങള്‍ യുഎഇ നടപടിയെ അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്തുവന്നിട്ടുണ്ട്. അമേരിക്കന്‍ മധ്യസ്ഥതയിലാണ് യുഎഇ ഇസ്രായേല്‍ ബന്ധം സ്ഥാപിച്ചത്.

സൗദി അറേബ്യയും ഇസ്രായേലുമായി ബന്ധം സ്ഥാപിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയുമായി സൗദി രാജകുമാരന്‍ തുര്‍ക്കി അല്‍ ഫൈസല്‍ രംഗത്തുവന്നിരിക്കുകയാണിപ്പോള്‍....

ഇതാണ് ഉപാധി

ഇതാണ് ഉപാധി

സൗദി അറേബ്യ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കണമെങ്കില്‍ ആദ്യം പലസ്തീന്‍ രാജ്യം രൂപീകരിക്കപ്പെടണം എന്നാണ് തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞത്. ജറുസലേം തലസ്ഥാനമായി പലസ്തീന്‍ രാജ്യം രൂപീകരിക്കണം. അതിന് ശേഷമേ ബാക്കി കാര്യം ആലോചിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

രാജ കുടുംബത്തിലെ മുതിര്‍ന്ന അംഗം

രാജ കുടുംബത്തിലെ മുതിര്‍ന്ന അംഗം

സൗദി രാജ കുടുംബത്തിലെ മുതിര്‍ന്ന അംഗമാണ് തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍. ഇദ്ദേഹത്തിന്റെ പ്രതികരണം ആഗോള സമൂഹം ഏറെ ഗൗരവത്തോടെയാണ് എടുക്കാറുള്ളത്. സൗദിയും ഇസ്രായേലുമായി ബന്ധം സ്ഥാപിക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭ്യര്‍ഥനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയിലെ മുന്‍ അംബാസഡര്‍

അമേരിക്കയിലെ മുന്‍ അംബാസഡര്‍

അമേരിക്കയിലെ സൗദിയുടെ മുന്‍ അംബാസഡറാണ് തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍. സൗദിയുടെ രഹസ്യാന്വേഷണ വിഭാഗം മുന്‍ മേധാവിയുമാണ്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് പ്രത്യേക സര്‍ക്കാര്‍ പദവികളില്ല. കിങ് ഫൈസല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഇസ്ലാമിക് സ്റ്റഡീസിന്റെ ചെയര്‍മാനായ അദ്ദേഹത്തിന് പക്ഷേ, സൗദി ഭരണകൂടത്തില്‍ ശക്തമായ സ്വാധീനമുണ്ട്.

ഇസ്രായേല്‍ രൂപീകരിക്കപ്പെട്ടത്

ഇസ്രായേല്‍ രൂപീകരിക്കപ്പെട്ടത്

ഇസ്രായേല്‍ രൂപീകരിക്കപ്പെട്ടത് 1948ലാണ്. പലസ്തീനിന്റെ ഒരു ഭാഗത്ത് ജൂത മതസ്ഥരെ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് താമസിക്കാന്‍ അനുവദിക്കുകയായിരുന്നു. ഇതിന് ശേഷം ഒട്ടേറെ അറബികള്‍ മേഖലയില്‍ നിന്ന് പുറത്താക്കപ്പെട്ടു. അതുകൊണ്ടുതന്നെ ഇസ്രായേലുമായി മുസ്ലിം രാജ്യങ്ങള്‍ ബന്ധം സ്ഥാപിച്ചിട്ടില്ല.

മൂന്ന് അറബ് രാജ്യങ്ങള്‍

മൂന്ന് അറബ് രാജ്യങ്ങള്‍

70 വര്‍ഷം പിന്നിട്ടെങ്കിലും മൂന്ന് അറബ് രാജ്യങ്ങള്‍ മാത്രമാണ് ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചത്. 1979ല്‍ ഈജിപ്തും, 1994ല്‍ ജോര്‍ദാനും ഇപ്പോള്‍ യുഎഇയും. യുഎഇ ബന്ധം സ്ഥാപിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ ഗള്‍ഫ്-മുസ്ലിം രാജ്യങ്ങള്‍ ഇസ്രായേലുമയാി അടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Recommended Video

cmsvideo
Gaza-Israel bombardment enters 10th day | Oneindia Malayalam
രണ്ട് രാജ്യങ്ങള്‍

രണ്ട് രാജ്യങ്ങള്‍

പലസ്തീനും ഇസ്രായേലുമായി രണ്ട് രാജ്യങ്ങള്‍ മേഖലയില്‍ രൂപീകരിക്കുക എന്ന ദ്വിരാഷ്ട്ര പരിഹാരം ഏറെ കാലമായി ചര്‍ച്ചയിലാണ്. ജറുസലേം തലസ്ഥാനമായി രാജ്യം രൂപീകരിക്കണമെന്നതാണ് ഇരുരാജ്യങ്ങളുടെയും ആവശ്യം. 1967ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തില്‍ ജറുസലേം ഇസ്രായേല്‍ സൈന്യം പിടിച്ചടക്കുകയായിരുന്നു.

ജറുസലേമിന്റെ പ്രാധാന്യം

ജറുസലേമിന്റെ പ്രാധാന്യം

ലോകത്തെ മൂന്ന് പ്രബല മതവിഭാഗങ്ങള്‍ക്ക് പുണ്യ ഭൂമിയാണ് ജറുസലേം. ക്രിസ്ത്യന്‍, മുസ്ലിം, ജൂത വിഭാഗങ്ങള്‍ വിശ്വസിക്കുന്ന പ്രവാചകന്‍മാര്‍ പിറന്നതും മത പ്രബോധനം നടത്തിയ സ്ഥലവുമാണിത് എന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ സൗദി രാജകുമാരന്‍ മുന്നോട്ടു വച്ച ആവശ്യം ഇസ്രായേല്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധ്യതയില്ല.

അമേരിക്ക മുന്‍കൈയ്യെടുത്താല്‍

അമേരിക്ക മുന്‍കൈയ്യെടുത്താല്‍

അമേരിക്ക മുന്‍കൈ എടുത്താല്‍ കൂടുതല്‍ അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി അടുക്കുമെന്നാണ് കരുതുന്നത്. ഇതിനിടെയാണ് തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്റെ പ്രതികരണം. യുഎഇയുടെ വഴി അറബ് രാജ്യങ്ങള്‍ സ്വീകരിക്കണമെങ്കില്‍ വലിയ വില നല്‍കണം. അത് പലസ്തീന്‍ രാജ്യം രൂപീകരിക്കണം എന്നതാണ്- രാജകുമാരന്‍ അശര്‍ഖുല്‍ അസ്‌വദ് പത്രത്തില്‍ എഴുതി.

അബ്ദുല്ലാ രാജാവ് തുടക്കമിട്ടു

അബ്ദുല്ലാ രാജാവ് തുടക്കമിട്ടു

ഇസ്രായേലിനും അറബികള്‍ക്കുമിടയില്‍ സമാധാനം സ്ഥാപിക്കണമെങ്കില്‍ സൗദി അറേബ്യ വില നിശ്ചയിച്ചിട്ടുണ്ട്. ജറുസലേം ആസ്ഥാനമായി പലസ്തീന്‍ രാജ്യം രൂപീകരിക്കണം എന്നതാണത്. അന്തരിച്ച അബ്ദുല്ലാ രാജാവ് ഇക്കാര്യത്തില്‍ തുടക്കമിട്ടിരുന്നുവെന്നും തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.

 യുഎഇയുടെ നിബന്ധന

യുഎഇയുടെ നിബന്ധന

യുഎഇ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുമ്പോള്‍ വച്ച ഉപാധികളിലൊന്ന് പലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചടക്കുന്നതും നിര്‍മാണങ്ങള്‍ നടത്തുന്നത് നിര്‍ത്തണം എന്നതാണെന്നും തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. യുഎഇ ഇസ്രായേല്‍ കരാറിനോട് ആദ്യം പ്രതികരിച്ച സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞത്, അറബ് സമാധാന പദ്ധതിയുമായി മുന്നോട്ട് പോകുമെന്നതാണ്.

ചിലര്‍ ബന്ധം സ്ഥാപിക്കും

ചിലര്‍ ബന്ധം സ്ഥാപിക്കും

അതേസമയം, ഒമാന്‍, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും ആഫ്രിക്കയിലെ മുസ്ലിം രാജ്യമായ സുഡാനും യുഎഇയുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. കൂടുതല്‍ മുസ്ലിം രാജ്യങ്ങള്‍ തങ്ങളുമായി ബന്ധം സ്ഥാപിക്കുമെന്ന് ഇസ്രായേലും പ്രതികരിച്ചിരുന്നു.

English summary
Saudi Prince Turki al-Faisal Says Palestinian state before Israel ties normalise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X