കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി രാജകുമാരന്‍ തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് (84) അന്തരിച്ചു!

  • By Kishor
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയിലെ രാജകുമാരനായ തുര്‍ക്കി ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് അന്തരിച്ചു. ഇദ്ദേഹത്തിന് 83 വയസ്സായിരുന്നു. 1934ലാണ് രാജകുമാരന്‍ ജനിച്ചത്. സൗദി റോയല്‍ കോര്‍ട്ടാണ് രാജകുമാരന്റെ മരണവാര്‍ത്ത പുറത്ത് വിട്ടത്.

Read Also: ഇന്ത്യയിലെ കള്ളപ്പണക്കാര്‍: സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ജയലളിത... നിക്ഷേപം കണ്ട് ഞെട്ടരുത്!

സൗദി റോയല്‍ കോര്‍ട്ടിന് പുറമേ പ്രസ് ഏജന്‍സിയും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം, തുര്‍ക്കി ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദല്ലാതെ മറ്റൊരു രാജകുമാരനും മരിച്ചതായി റോയല്‍ കോര്‍ട്ടിനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

സല്‍മാന്‍ രാജകുമാരന്‍

സല്‍മാന്‍ രാജകുമാരന്‍

പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഫവസ് ബിന്‍ സൗദ് ബിന്‍ അബ്ദുള്‍ അസീസ് മരിച്ചതായി നവംബര്‍ 13 ന് രാവിലെ പ്രാദേശിക സമയം 3.05നാണ് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. റോയല്‍ കോര്‍ട്ടിനെ ഉദ്ധരിച്ചാണ് ഈ വാര്‍ത്ത.

പ്രസ്താവന ഇങ്ങനെ

പ്രസ്താവന ഇങ്ങനെ

പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഫവസ് ബിന്‍ സൗദ് ബിന്‍ അബ്ദുള്‍ അസീസ് മരിച്ചു എന്ന് റോയല്‍ കോര്‍ട്ട് അറിയിച്ചു. രാജകുമാരന്റെ കബറകടക്കം ഇന്ന് (നവംബര്‍ 13 ഞായറാഴ്ച) റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുള്ള മോസ്‌കില്‍ നടക്കുമെന്നാണ് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട്.

തുര്‍ക്കി രാജകുമാരന്‍

തുര്‍ക്കി രാജകുമാരന്‍

നവംബര്‍ 12ന് അന്തരിച്ച തുര്‍ക്കി രാജകുമാരന്‍ ഹൗസ് ഓഫ് സൗദിയിലെ അംഗമായിരുന്നു. കിംഗ് അബ്ദുള്‍ അസീസിന്റെ രണ്ടാമത്തെ മകനായിരുന്നു ഇദ്ദേഹം. രാജാവിന്റെ ആദ്യത്തെ മകന്‍ സ്പാനിഷ് ഫ്‌ലുവിനെ തുടര്‍ന്ന് 1919ലാണ് മരിച്ചത്.

പഠനം, കരിയര്‍

പഠനം, കരിയര്‍

സൗദിയിലെ രാജകുമാരന്‍മാര്‍ക്കുള്ള സ്‌കൂളിലാണ് തുര്‍ക്കി രാജകുമാരന്‍ പഠിച്ചത്. സൗദി ഭരണത്തില്‍ പ്രധാനപ്പെട്ട ഇടപെടലുകള്‍ നടത്തിയ തുര്‍ക്കി രാജകുമാരന്‍ പിന്നീട് കെയ്‌റോയില്‍ പോയി അജ്ഞാതവാസത്തിലെന്നോണം കഴിഞ്ഞിരുന്നു.

അനുശോചനവുമായി പ്രമുഖര്‍

അനുശോചനവുമായി പ്രമുഖര്‍

തുര്‍ക്കി രാജകുമാരന്റെ നിര്യാണത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലിഫ ബിന്‍ സൗദ് അല്‍ നഹ്യാന്‍, ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു

English summary
Prince Turki bin Abdulaziz Al Saud passes away at 83.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X