കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി രാജകുമാരിയുടെ ഏഴ് കോടിയുടെ ആഭരണം, നോട്ടമിട്ട് കള്ളന്‍മാര്‍!! റിറ്റ്‌സ് ഹോട്ടലില്‍ വന്‍ മോഷണം

Google Oneindia Malayalam News

Recommended Video

cmsvideo
സൗദി രാജകുമാരിയുടെ ആഭരണം മോഷണംപോയി | Oneindia Malayalam

പാരിസ്: പോക്കറ്റടി മുതല്‍ കോടികള്‍ വിലമതിക്കുന്ന കവര്‍ച്ചകള്‍ വരെ നടത്തുന്ന മോഷ്ടാക്കള്‍.... പല മോഷണങ്ങളും സിനിമയായിട്ടുണ്ട്. സിനിമാ കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം നടത്തുന്നവരുമുണ്ട്. ഇവിടെ വ്യത്യസ്തമായൊരു മോഷണ വാര്‍ത്തയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സൗദി രാജകുമാരിയുടെ കോടികള്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ആഡംബര ഹോട്ടലുകളിലൊന്നായ പാരിസിലെ റിറ്റ്‌സ് ഹോട്ടലില്‍ വച്ച്. പോലീസ് സാധ്യമാകുന്ന എല്ലാ വഴികളിലും തിരഞ്ഞിട്ടും മോഷ്ടാവിനെ കിട്ടിയില്ല. ഹോട്ടലിലെ അതീവ സുരക്ഷയുള്ള മുറിയില്‍വച്ചിരുന്ന ആഭരണമാണ് നഷ്ടപ്പെട്ടത്. ആരെയും ആശ്ചര്യപ്പെടുത്തുന്ന മോഷണ കഥ ഇങ്ങനെ....

മോഷ്ടാക്കള്‍ നേരത്തെ അറിഞ്ഞു

മോഷ്ടാക്കള്‍ നേരത്തെ അറിഞ്ഞു

സൗദി രാജകുമാരി വിനോദ സഞ്ചാരത്തിന്റെ ഭാഗമായിട്ടാണ് ഫ്രാന്‍സിലെത്തിയത്. പാരിസിലെ ഏറ്റവും ആഡംബര സൗകര്യങ്ങളുള്ള ഹോട്ടലുകളിലൊന്നായ റിറ്റ്‌സില്‍ തന്നെ മുറിയെടുത്തു. കോടികള്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ രാജകുമാരിയുടെ കൈവശമുണ്ടെന്ന് മോഷ്ടാക്കള്‍ നേരത്തെ അറിഞ്ഞിരിക്കുമെന്നാണ് പോലീസ് സംശയിക്കുന്നത്.

ഏഴ് കോടിയോളം വരും

ഏഴ് കോടിയോളം വരും

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മോഷണം നടന്നതെന്ന് കരുതുന്നു. 930000 ഡോളര്‍ വിലമതിക്കുന്ന ആഭരണമാണ് നഷ്ടമായതെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ ഏകദേശം ഏഴ് കോടിയോളം വരുന്ന ആഭരണം.

 യാതൊരു തെളിവുമില്ല

യാതൊരു തെളിവുമില്ല

തിങ്കളാഴ്ചയാണ് വിവരം പോലീസ് പുറത്തുവിടുന്നത്. രാജകുമാരി പോലീസില്‍ രേഖാമൂലം പരാതി നല്‍കി. രാജകുമാരിയുടെ പേര് പോലീസ് പുറത്തുവിട്ടിട്ടില്ല. അവര്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ പോലീസ് പരിശോധന നടത്തി. എന്നാല്‍ മോഷ്ടാവ് അകത്തുകയറിയ ലക്ഷം കാണുന്നില്ല.

അതീവ സുരക്ഷയിലും

അതീവ സുരക്ഷയിലും

അതീവ സുരക്ഷയുള്ള ഹോട്ടലാണ് പാരീസിലെ റിറ്റ്‌സ്. ലോകത്തെ പ്രധാന നഗരങ്ങളിലെല്ലാം ഹോട്ടല്‍ ശൃംഖലകളുള്ള വിഭാഗമാണ് റിറ്റ്‌സിന്റെ ഉടമകള്‍. ഇതേ ഹോട്ടലില്‍ അടുത്തിടെ മറ്റൊരു മോഷണവും നടന്നിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി. അതിലെ പ്രതികളെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ പുതിയ സംഭവത്തില്‍ യാതൊരു തെളിവും പോലീസിന് ലഭിച്ചിട്ടില്ല.

ആരും കടന്നതായി കാണുന്നില്ല

ആരും കടന്നതായി കാണുന്നില്ല

അതിക്രമിച്ച് കടന്നതിന്റെ യാതൊരു തെളിവുകളും രാജകുമാരിയുടെ മുറിയില്‍ കാണുന്നില്ല. വിരലടയാളവും പതിഞ്ഞിട്ടില്ല. വാതിലിനോ ജനലിനോ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. പിന്നെ എങ്ങനെ കോടികള്‍ വിലമതിക്കുന്ന ആഭരണം നഷ്ടമായി എന്നതാണ് ചോദ്യം. സിസിടിവി ക്യാമറകളെല്ലാം പോലീസ് പരിശോധിച്ചിട്ടും തുമ്പ് ലഭിച്ചില്ല.

പ്രത്യേക സംഘം

പ്രത്യേക സംഘം

ഫ്രാന്‍സില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ അടുത്തിടെയായി വര്‍ധിച്ചിട്ടുണ്ട്. ഇത്തരം സംഘങ്ങളെ നേരിടാന്‍ പ്രത്യേക അന്വേഷണ വിഭാഗം സര്‍ക്കാര്‍ രൂപീകരിച്ചിട്ടുമുണ്ട്. ഈ വിഭാഗമാണ് രാജകുമാരിയുടെ പരാതിയും അന്വേഷിക്കുന്നതെന്ന് ഫ്രാന്‍സ് ഇന്‍ഫോ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.

ജനുവരിയില്‍ സംഭവിച്ചത്

ജനുവരിയില്‍ സംഭവിച്ചത്

കഴിഞ്ഞ ജനുവരിയില്‍ റിറ്റ്‌സ് ഹോട്ടലില്‍ കോടികളുടെ കവര്‍ച്ച നടന്നിരുന്നു. ഹോട്ടലിലുള്ള ആഭരണ പ്രദര്‍ശന കേന്ദ്രത്തിലായിരുന്നു കവര്‍ച്ച. പ്രദര്‍ശനത്തിന് വച്ച ഡയമണ്ട് നക്ലേസ് ആണ് മോഷ്ടിക്കപ്പെട്ടത്. എന്നാല്‍ പോലീസിന്റെ അവസരോചിത ഇടപെടല്‍ മോഷ്ടാക്കളെ കുടുക്കി. ചിലരെ അറസ്റ്റ് ചെയ്തു. മറ്റു ചിലര്‍ രക്ഷപ്പെട്ടു. നക്ലേസും കണ്ടെടുത്തു.

 ഡ്യൂപ്ലിക്കേറ്റ് ആഭരണം

ഡ്യൂപ്ലിക്കേറ്റ് ആഭരണം

പുതിയ സംഭവത്തെ കുറിച്ച് റിറ്റ്‌സ് ഹോട്ടല്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. സംഘടിത കുറ്റകൃത്യ സംഘങ്ങള്‍ ഹോട്ടലിലെത്തുന്ന അതിഥികളെ നിരീക്ഷിക്കുന്നുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ റിറ്റ്‌സിലെ ഡയമണ്ട് കേന്ദ്രത്തില്‍ ഡ്യൂപ്ലിക്കേറ്റ് വച്ച് 55 ലക്ഷം യൂറോ വിലവരുന്ന നക്ലേസ് മോഷ്ടിക്കപ്പെട്ടിരുന്നു.

English summary
Saudi princess says $930,000 of jewels stolen from her suite at Ritz hotel in Paris
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X