കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപരോധം നീങ്ങി; അതിര്‍ത്തികള്‍ തുറന്നു... ഖത്തര്‍ അമീര്‍ സൗദിയിലേക്ക്, ഗള്‍ഫില്‍ ഐക്യ കാഹളം

Google Oneindia Malayalam News

ദോഹ/റിയാദ്: ഖത്തറിനെതിരായ ഉപരോധം എടുത്തുകളയാന്‍ സൗദി അറേബ്യ തീരുമാനിച്ചതോടെ സല്‍വാ അതിര്‍ത്തി തുറന്നു. കര, നാവിക, വ്യോമ ഉപരോധം സൗദി അറേബ്യ നീക്കി. ഇന്ന് ജിസിസി ഉച്ചകോടി റിയാദില്‍ നടക്കാനിരിക്കെയാണ് വന്‍ പ്രഖ്യാപനമുണ്ടായത്. ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനി ഇന്ന് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സൗദിയിലെത്തും. ചരിത്ര നിമിഷത്തിനാണ് സൗദി അറേബ്യ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. മൂന്നര വര്‍ഷമായി തുടരുന്ന ഖത്തറിനെതിരായ ഉപരോധം നീങ്ങിയത് ഗള്‍ഫില്‍ വലിയ ആഘോഷമാണ്.

Recommended Video

cmsvideo
Saudi Arabia will reopen borders with Qatar after three years of blockade
q

ഖത്തര്‍ ഉപരോധം അവസാനിപ്പിക്കുന്ന കരാര്‍ ഇന്ന് ജിസിസി യോഗത്തില്‍ രാഷ്ട്ര നേതാക്കള്‍ ഒപ്പുവയ്ക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവും മരുമകനുമായ ജറദ് കുഷ്‌നര്‍ ചടങ്ങിന് സാക്ഷിയാകും. ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര വേദികളില്‍ ഖത്തര്‍ നല്‍കിയ കേസുകള്‍ പിന്‍വലിക്കുമെന്നാണ് സൂചന. ഉപരോധം പിന്‍വലിച്ച നടപടിയെ തുര്‍ക്കിയും അമേരിക്കയും സ്വാഗതം ചെയ്തു. ഖത്തറിലേക്കുള്ള അതിര്‍ത്തികള്‍ തുറന്ന സൗദിയുടെ നടപടിയെ ജിസിസി സെക്രട്ടറി ജനറല്‍ നായിഫ് മുബാറക് അല്‍ ഹജ്രാഫ് സ്വാഗതം ചെയ്തു.

ജോസ് കെ മാണി പാലായില്‍ മല്‍സരിച്ചേക്കില്ല; 8ന് ശേഷം എംപി പദവി ഒഴിയും, ഇടുക്കി വിട്ട് റോഷി എത്തുംജോസ് കെ മാണി പാലായില്‍ മല്‍സരിച്ചേക്കില്ല; 8ന് ശേഷം എംപി പദവി ഒഴിയും, ഇടുക്കി വിട്ട് റോഷി എത്തും

സല്‍വ അതിര്‍ത്തി തുറന്നു എന്നും ഉദ്യോഗസ്ഥര്‍ കൗണ്ടറുകളില്‍ ജോലി തുടങ്ങിയെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഖത്തരി യുവാക്കള്‍ കാറുകളുമായി അതിര്‍ത്തി കടക്കാനെത്തി. ഖത്തറിനെതിരായ ഉപരോധം നീക്കിയതിന്റെയും സൗദി അതിര്‍ത്തികള്‍ തുറക്കുന്നതിന്റെയും ആദ്യ പ്രഖ്യാപനം നടത്തിയത് കുവൈത്ത് വിദേശകാര്യ മന്ത്രിയാണ്. ഭിന്നതയുള്ള വിഷയങ്ങളില്‍ ചര്‍ച്ച തുടരും. ഗള്‍ഫിന്റെ കെട്ടുറപ്പിന് ഐക്യം അനിവാര്യമാണ് എന്ന് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള പ്രതികരണത്തില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

2017 ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്്ത് എന്നീ രാജ്യങ്ങളാണ് ഉപരോധം പ്രഖ്യാപിച്ചത്. കുവൈത്തും അമേരിക്കയും നടത്തിവന്ന ചര്‍ച്ചകളുടെ വിജയമാണിത്. ഇന്ന് ജിസിസി ഉച്ചകോടിയില്‍ എല്ലാ രാഷ്ട്ര നേതാക്കളും പങ്കെടുക്കുന്നതോടെ പുതിയ തുടക്കമാകും ഗള്‍ഫില്‍. സൗദി, ഖത്തര്‍, യുഎഇ, കുവൈത്ത്്, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളാണ് ജിസിസി അംഗങ്ങള്‍.

English summary
Saudi-Qatar borders reopened; Emir Sheikh Tamim will attend a GCC summit today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X