Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫില്‍ സന്തോഷ വാര്‍ത്ത; സൗദി-ഖത്തര്‍ അതിര്‍ത്തി തുറക്കുന്നു, വന്‍ പ്രഖ്യാപനം ഉടന്‍ എന്ന് റിപ്പോര്‍ട്ട്

ദോഹ: മൂന്ന് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഗള്‍ഫിലെ ചെറുരാജ്യമണ് ഖത്തര്‍. സമ്പത്തില്‍ മുന്നിലാണെങ്കിലും വലിപ്പത്തില്‍ ചെറുതാണ് ഈ ഗള്‍ഫ് രാജ്യം. കരാതിര്‍ത്തിയുള്ളത് സൗദി അറേബ്യയുമായി മാത്രമാണ്. സൗദിയും ഖത്തറും അതിര്‍ത്തി പങ്കിടുന്ന സാല്‍വ ബോര്‍ഡര്‍ 2017 ഡിസംബറിലാണ് അടച്ചത്. ഉപരോധം പ്രഖ്യാപിച്ച് ആറ് മാസം തികയുന്ന വേളയില്‍. പിന്നീട് ചര്‍ച്ചകള്‍ പലതും നടന്നെങ്കിലും ഇതുവരെ അതിര്‍ത്തി തുറന്നില്ല. അതിനിടെ അതിര്‍ത്തിയില്‍ സൗദി കനാല്‍ നിര്‍മിക്കുമെന്ന സൂചനകളും വന്നിരുന്നു. എല്ലാ വിവാദങ്ങള്‍ക്കും അന്ത്യമാകുന്നു എന്നാണ് പുതിയ വാര്‍ത്ത. സാല്‍വ ബോര്‍ഡര്‍ തുറക്കാന്‍ പോകുന്നു എന്ന് അതിര്‍ത്തിയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഗള്‍ഫ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി.

q

ഖത്തറിലേക്ക് സൗദി വഴിയായിരുന്നു പ്രധാനമായും ചരക്കുകള്‍ എത്തിയിരുന്നത്. ഉപരോധത്തെ തുടര്‍ന്ന് അതിര്‍ത്തി അടച്ചതോടെ ഖത്തര്‍ വലിയ പ്രതിസന്ധിയിലായി. പിന്നീട് കടല്‍ മാര്‍ഗവും വ്യോമ മാര്‍ഗവുമായി ഖത്തര്‍ ചരക്കുകള്‍ എത്തിക്കുകയായിരുന്നു. ഒമാനിലെത്തിച്ച ശേഷം ദോഹ തുറമുഖത്തേക്ക് ചരക്കുകള്‍ എത്തിക്കുക എന്ന വഴിയാണ് ഖത്തര്‍ പിന്നീട് കണ്ടെത്തിയത്. ഇത് വിജയിക്കുകയും ചെയ്തു.

സാല്‍വ അതിര്‍ത്തി തുറക്കുന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. അതിര്‍ത്തിയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള വാര്‍ത്തകളാണ് വന്നിട്ടുള്ളത്. നാളെ ജിസിസി ഉച്ചകോടി ആരംഭിക്കാനിരിക്കെയാണ് മാധ്യമങ്ങള്‍ ഈ വാര്‍ത്ത നല്‍കിയത്. സാല്‍വ അതിര്‍ത്തി തുറക്കണമെന്ന് കഴിഞ്ഞ മാസം അമേരിക്ക ആവശ്യപ്പെട്ടിരുന്നു. അമേരിക്കന്‍ പ്രതിനിധികള്‍ ഖത്തറിലും സൗദിയിലും സന്ദര്‍ശനം നടത്തിയ വേളയിലും പ്രധാന ചര്‍ച്ച ഇതായിരുന്നു. സമവായ ചര്‍ച്ചകള്‍ പ്രതീക്ഷക്ക് വക നല്‍കുന്നു എന്ന് ഖത്തറും സൗദിയും പ്രതികരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+