Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹ മോചനം ആഘോഷമാക്കി വാര്‍ത്ത അവതാരക, ചിത്രങ്ങള്‍ വൈറലാവുന്നു

റിയാദ്: വിവാഹ മോചനം ആഘോഷിച്ച് വാര്‍ത്ത അവതാരക. സൗദിയിലെ എംബിസി എഫ് എമ്മിലെ വാര്‍ത്ത അവതാരകയായ ഖദീജ അല്‍ വായേല്‍ ആണ് തന്റെ വിവാഹ മോചനം ആഘോഷമാക്കിയത്. റേഡിയോ അവതാരകയായ ഇവര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും ഇതിനോടകം തന്നെ ശ്രദ്ധിയ്ക്കപ്പെട്ടു.

വിവാഹ മോചനം തനിയ്ക്ക് പുനര്‍ജന്മം തന്നുവെന്നും ഇത് തന്റെ പിറന്നാള്‍ ആഘോഷമാണെന്നും പറഞ്ഞാണ് ഖദീജ പോസ്റ്റ് ചെയ്തത്. സുഹൃത്തുക്കള്‍ക്കൊപ്പം പാട്ട് പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നതിന്റെ ദൃശ്യഹ്ങളാണ് അവര്‍ പോസ്റ്റ് ചെയ്തത്.

Divorce

അഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനാണ് വിവാഹ മോചനത്തിലൂടെ ഖദീജ വിട പറഞ്ഞത്. അറബ് സമൂഹത്തിന്റെ അന്തസിന് ചേരാത്ത പ്രവൃത്തിയാണ് ഖദീജ ചെയ്തതെന്ന് വിമര്‍ശനം ഉയരുന്നു.

വിവാഹമോചനത്തിന് ശേഷം ഒട്ടേറെ അറബി സ്ത്രീകള്‍ ഇത്തരത്തില്‍ പാര്‍ട്ടി നടത്തി തങ്ങളുടെ സന്തോഷം പങ്കുവച്ചിട്ടുണ്ട്. എന്തായാലും വിവാഹ മോചനത്തെ പിറന്നാള്‍ ആഘോഷമാക്കി മാറ്റിയ ഖദീജ കൂട്ടത്തില്‍ ഏറെ വ്യത്യസ്തയാകുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+