മദ്യവും പെണ്ണും നിറയുന്ന രാപ്പാര്‍ട്ടികള്‍ സൗദിയില്‍ സജീവം? സൗദി യുവാക്കളും യുവതികളും മുന്നില്‍?
റിയാദ്: ആണും പെണ്ണും ഒന്നിച്ചിരുന്നാലോ അടുത്തിടപഴകിയാലോ എന്താ കുഴപ്പം? ഫറൂഖ് കൊളെജില്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒന്നിച്ചിരിയ്ക്കാന്‍ അനുവദിയ്ക്കുന്നില്ലെന്ന വാര്‍ത്ത ഏറെ വിവാദങ്ങളാണുണ്ടാക്കിയത്. അതിന്റെ അലയൊലികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. കേരളം കൂടുതല്‍ യാഥാസ്ഥിതകമാകുന്നോ എന്ന് തോന്നുന്ന തരത്തിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. യാഥാസ്ഥിതിക മുസ്ലീം രാജ്യമായ സൗദി അറേബ്യയിലൊക്കെയാണ് ഇത്തരത്തില്‍ സ്ത്രീകളേയും പുരുഷന്‍മാരേയും ഒന്നിച്ച് ഇടപഴകാന്‍ അനുവദിയ്ക്കാരിയ്ക്കുന്നത്.
ഇനി സൗദിയില്‍ അങ്ങനെയൊന്നും നടക്കുന്നില്ല കാലമൊക്കെ മാറിപ്പോയി എന്ന് പറയുന്നവരോട്. സൗദിയിലെ ഒരു പ്രമുഖ ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ സ്ത്രീകളും പുരുഷന്‍മാരും ഒന്നിച്ചിടപഴകിയെന്ന് ആരോപിച്ച് ഹോട്ടല്‍ മൂന്ന് വര്‍ഷത്തേയ്ക്ക് അടച്ചിടാന്‍ ഉത്തരവായി. ഹോട്ടലിന്റെ ഉടമയായ പ്രമുഖ ബിസിനസുകാരന് രണ്ട് വര്‍ഷത്തെ തടവിനും വിധിച്ചു. ഇതൊന്നും കേട്ട് ഞെട്ടേണ്ട അധികം വൈകാതെ കേരളത്തിലും ചിലപ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായേക്കാം....

ജിദ്ദയിലെ
ജിദ്ദയിലെ സര്‍ദീനിയ റിസോര്‍ട്ട് ആണ് മൂന്ന് വര്‍ഷത്തേയ്ക്ക് അടച്ചിട്ടത്. ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ച് പങ്കെടുത്തുവെന്ന് കണ്ടെത്തിയതിനാലാണ് മൂന്ന് വര്‍ഷത്തേയ്ക്ക് ഹോട്ടല്‍ അടച്ചിടാന്‍ ഉത്തരവിട്ടത്

ഉടമയ്ക്ക്
ഹോട്ടല്‍ ഉടമയെ രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഇയാള്‍ക്ക് രാജ്യം വിട്ട് പോകാനുള്ള അനുമതി ഇല്ല

മദ്യം വിളമ്പിയ പാര്‍ട്ടി
മദ്യം വിളമ്പിയ പാര്‍ട്ടിയില്‍ നൂറു കണക്കിന് യുവാക്കളും യുവതികളുമാണ് പങ്കെടുത്തത്. സൗദി അറേബ്യയില്‍ നിന്നുള്ളവര്‍ തന്നെയാണ് പാര്‍ട്ടിയില്‍ പങ്കെടുത്തതില്‍ ഏറെയും

ജീവനക്കാര്‍
ഹോട്ടലിലെ മൂന്ന് ജീവനക്കാരെ 15 മാസത്തെ തടവിനും ശിക്ഷിച്ചു

രണ്ട് മാസം മുമ്പ്
രണ്ട് മാസം മുമ്പാണ് ഹോട്ടലില്‍ റെയ്ഡ് നടന്നത്

എന്തും ചെയ്യാം
ഹോട്ടലിലെത്തിയ പൊലീസ് കണ്ടത് മദ്യ ലഹരിയില്‍ കൂത്താടുന്ന യുവാക്കളേയും യുവതികളെയുമാണ്. മദ്യം മാത്രമല്ല സ്ത്രീകളും ഇത്തരം പാര്‍ട്ടികളില്‍ വില്‍പ്പന ചരക്കാകുന്നു എന്നതാണ് മറ്റൊരു വസ്തുത. കടുത്ത മതനിയമങ്ങളെ കാറ്റില്‍ പറത്തിയാണ് സൗദി യുവത്വം ഇത്തരം പാര്‍ട്ടികള്‍ ആഘോഷമാക്കുന്നത്.












Click it and Unblock the Notifications