കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൂത്തികള്‍ക്ക് സൗദിയുടെ തിരിച്ചടി; യമനില്‍ മിസൈല്‍ വര്‍ഷം

ഹൂത്തികള്‍ക്ക് സൗദിയുടെ തിരിച്ചടി; യമനില്‍ മിസൈല്‍ വര്‍ഷം

  • By Desk
Google Oneindia Malayalam News

റിയാദ്: സൗദി വിമാനത്താവളത്തിനു നേരെ മിസൈലാക്രമണം നടത്തിയ ഹൂത്തികളുടെ നടപടിക്ക് തിരിച്ചടിയായി സൗദി യമനില്‍ മിസൈല്‍ വര്‍ഷം നടത്തി. യമന്‍ തലസ്ഥാനമായ സനയ്ക്കു മേല്‍ ചുരുങ്ങിയത് 29 മിസൈലുകള്‍ പതിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി തലസ്ഥാനമാമായ റിയാദിലെ വിമാനത്താവളം ലക്ഷ്യമാക്കി ഹൂത്തികള്‍ തൊടുത്തുവിട്ട മിസൈല്‍ സൗദി നിര്‍വീര്യമാക്കി മണിക്കൂറുകള്‍ക്കകമാണ് സൗദിയുടെ ആക്രമണപരമ്പരയുണ്ടായത്.

യമന്‍ സിഐഡി ആസ്ഥാനത്തിനു നേരെ ഐസിസ് ആക്രമണം; നിരവധി മരണം
തലസ്ഥാന നഗരത്തില്‍ ഹൂത്തികള്‍ സൈനിക പരേഡിനായി ഉപയോഗിക്കുന്ന അല്‍ സബാന്‍ സ്‌ക്വയറിലെ പ്രധാന വേദി, സമീപത്തെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരം, ദേശീയ സുരക്ഷാ ആസ്ഥാനം, ആഭ്യന്തര മന്ത്രാലയം എന്നിവയ്ക്കു മേലാണ് സൗദിയുടെ മിസൈലുകള്‍ പതിച്ചത്. 15 മിസൈലുകള്‍ സനായിലും 14 എണ്ണം സിന്‍ഹാന്‍, ബനി ബഹലൂല്‍ ജില്ലകളിലുമാണ് പതിച്ചതെന്ന് ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള സബാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യുനെസ്‌കോ ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ച സനായിലെ പഴയ നഗരത്തിനു നേരെയാണ് കൂടുതല്‍ ആക്രമണങ്ങളുണ്ടായതെന്നും റിപ്പോര്‍ട്ടുണ്ട്.

yemen2

യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും മോശം ദിനമാണിതെന്ന് സനായിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ ഫതീക് അല്‍ റുദൈനി അഭിപ്രായപ്പെട്ടു. ജനവാസ കേന്ദ്രങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടായതായും ആരോപണമുണ്ട്. സൗദികള്‍ സാധാരണക്കാരുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കു സമീപം ജനങ്ങള്‍ താമസിക്കുന്നുണ്ടെന്ന് സൗദിക്ക് അറിയാമായിരുന്നിട്ടും അവര്‍ മിസൈല്‍ വര്‍ഷം തുടരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം ഭയന്ന് ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങാത്ത സ്ഥിതിയാണ്.

യമന്‍ വിമതരായ ഹൂതികള്‍ സൗദി തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് രാജ്യാന്തര വിമാനത്താവളം ലക്ഷ്യമിട്ടു തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ പാട്രിയോട്ടിക് മിസൈല്‍ ഉപയോഗിച്ച് സൗദി വ്യോമസേന വെടിവച്ചിട്ടിരുന്നു. മിസൈലിന്റെ അവശിഷ്ടങ്ങള്‍ റിയാദിന്റെ തെക്ക് ആള്‍ത്താമസമില്ലാത്ത സ്ഥലത്തു വീണതായും വിമാനത്താവളത്തിനു യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്നും സൗദി വ്യോമയാന മന്ത്രാലയം അറിയിച്ചു. സൗദിയുടെ തെക്കന്‍ അതിര്‍ത്തിയില്‍നിന്നാണു ഹൂതി വിമതര്‍ മിസൈല്‍ അയച്ചതെന്നു ഹുതി മാധ്യമങ്ങളായ അല്‍ മസിറാ, സാബ എന്നിവ റിപ്പോര്‍ട്ടു ചെയ്തു. 2015 മാര്‍ച്ച് മുതല്‍ നിരവധിത്തവണ ഹൂതികള്‍ സൗദിയിലേക്കു മിസൈല്‍ അയച്ചിട്ടുണ്ട്. അവയെല്ലാം സൗദി വെടിവച്ചിട്ടിട്ടുമുണ്ട്. യമനിലെ പ്രസിഡന്റിനെ പുറത്താക്കി തലസ്ഥാനമായ സനാ ഉള്‍പ്പെടെയുള്ള വടക്കന്‍ യെമന്‍ ഹൂതികള്‍ പിടിച്ചെടുത്തിരുന്നു.

English summary
The Saudi-led coalition bombing Yemen carried out at least 29 air strikes on Sanaa province
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X