കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാനഡ സൗദിയുമായുള്ള പ്രതിരോധ കരാര്‍ അവസാനിപ്പിച്ചേക്കും.... യുഎസ്സിനെ കൂട്ടുപിടിക്കാന്‍ സൗദി

Google Oneindia Malayalam News

ഒട്ടാവ: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി അറേബ്യയെ കുടുക്കാന്‍ കാനഡ. എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാന്‍ കാനഡ ഒരുങ്ങുന്നതായിട്ടാണ് സൂചന. കാനഡയില്‍ വന്‍ പ്രതിഷേധം ഇതിനായി നടക്കുന്നുന്നുണ്ട്. വിദേശകാര്യ ഉപദേഷ്ടാവ് അടക്കമുള്ളവര്‍ ജസ്റ്റിന്‍ ട്രൂഡോയോട് ഇക്കാര്യം ആവശ്യപ്പെട്ടു. അതേസമയം നേരത്തെ തന്നെ സൗദിയുമായി കാനഡയ്ക്ക് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതും കൂടി കണക്കിലെടുക്കുന്നുണ്ട്.

കാനഡ മറ്റുള്ള രാജ്യങ്ങളുടെ പരമാധികാരത്തില്‍ ഇടപെടുന്നുവെന്നാണ് ട്രൂഡോയുടെ അഭിപ്രായം. ഖഷോഗിയുടെ മരണം ഇങ്ങനെ സംഭവിച്ചതാണെന്ന് അദ്ദേഹം പറയുന്നു. അതേസമയം നേരത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ കാനഡയുമായുള്ള ബന്ധങ്ങള്‍ സൗദി ഒഴിവാക്കിയിരുന്നു. വിദ്യാര്‍ത്ഥികളെ പിന്‍വലിക്കുന്നത് അടക്കമുള്ള കാര്യങ്ങളിലൂടെ കാനഡയെ സമ്മര്‍ദത്തിലാക്കാനും സൗദി ശ്രമിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ പറഞ്ഞ കാര്യത്തില്‍ പിന്നോട്ടില്ലെന്നാണ് കാനഡ അറിയിച്ചത്.

ആയുധ വ്യാപാരം നിര്‍ത്തണം

ആയുധ വ്യാപാരം നിര്‍ത്തണം

ജസ്റ്റിന്‍ ട്രൂഡോയുടെ മുന്‍ വിദേശകാര്യ ഉപദേഷ്ടാവ് റോളണ്ട് പാരീസ് നേരിട്ട് ഇടപെട്ടിരിക്കുകയാണ് ഈ വിഷയത്തില്‍. എത്രയും പെട്ടെന്ന് സൗദിയുമായുള്ള ആയുധ കരാര്‍ റദ്ദാക്കണമെന്നാണ് ട്രൂഡോയോട് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ട്രൂഡോ ഗൗരവത്തിലെടുത്തിട്ടുണ്ടെന്നാണ് സൂചന. കൂടുതല്‍ പ്രതിരോധ ഇടപാടുകള്‍ സൗദിയുമായി ഉണ്ടാവുന്നത് അന്താരാഷ്ട്ര വിപണിയില്‍ അവരുടെ ഏകാധിപത്യത്തിന് വഴിയൊരുക്കുമെന്നും പാരീസ് ഉന്നയിക്കുന്നു. ഖഷോഗിയുടെ വധം അതിന്റെ സൂചനയാണെന്നും അദ്ദേഹം പറയുന്നു.

അത്യാധുനിക ഉപകരണങ്ങള്‍

അത്യാധുനിക ഉപകരണങ്ങള്‍

പ്രതിരോധ ഇടപാട് വഴി അത്യാധുനിക ആയുധങ്ങളാണ് സൗദിക്ക് ലഭിക്കുന്നത്. എന്നാല്‍ മുമ്പുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ വഴി ഇത് റദ്ദാക്കാനാവാത്ത അവസ്ഥയിലാണ് ഉള്ളതെന്ന് ട്രൂഡോ നേരത്തെ പറഞ്ഞിരുന്നു. അതേസമയം അന്താരാഷ്ട്ര സമൂഹത്തിന് പ്രത്യാഘാതകങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അത് റദ്ദാക്കാനുള്ള അവസ്ഥ കാനഡയ്ക്കുണ്ടെന്ന് പാരീസ് ചൂണ്ടിക്കാണിക്കുന്നു. അതിനനുസരിച്ചാണ് സൗദിയുമായുള്ള കരാര്‍ റദ്ദാക്കാന്‍ ഒരുങ്ങുന്നത്. ഇത് അന്താരാഷ്ട്ര മേഖലയെ ഒന്നടങ്കം ഞെട്ടിക്കുന്ന നീക്കമാണ്.

നടപടികള്‍ വരുന്നു....

നടപടികള്‍ വരുന്നു....

പ്രതിരോധ മേഖലയില്‍ കടുത്ത നടപടിക്കാണ് കാനഡ ഒരുങ്ങുന്നത്. ഭാവിയില്‍ സൗദിയുമായി ഒരു കരാറും ഉണ്ടാവില്ലെന്ന് വിദേശകാര്യ മന്ത്രി ക്രിസ്റ്റിയ ഫ്രീലാന്റ് പറയുന്നു. സൗദിയുമായുള്ള ആയുധ ഇടപാട് പുനപ്പരിശോധിച്ച് കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പുതിയ ആയുധ കയറ്റുമതികള്‍ സൗദിയിലേക്ക് ഉണ്ടാവില്ലെന്ന് ക്രിസ്റ്റിയ വ്യക്തമാക്കി. ഇക്കാലയളവില്‍ സൗദിയുമായി പ്രതിരോധ മേഖലയിലുള്ള ഇടപാടുകളെല്ലാം റദ്ദ് ചെയ്യപ്പെടും. അതേസമയം സൗദിക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്.

യൂറോപ്പ് കടുത്ത നടപടിക്ക്....

യൂറോപ്പ് കടുത്ത നടപടിക്ക്....

യൂറോപ്പ്യന്‍ രാജ്യങ്ങള്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശപ്രകാരമാണ് ഖഷോഗിയെ കൊലപ്പെടുത്തിയതെന്ന് ഉറച്ച് വിശ്വസിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കടുത്ത നടപടി അവിടെ നിന്ന് വരുന്നുണ്ട്. ജര്‍മനി സൗദിയുമായുള്ള എല്ലാ ആയുധ വ്യാപാരങ്ങളും റദ്ദാക്കി. ഫിന്‍ലാന്‍ഡും ഡെന്‍മാര്‍ക്കും കഴിഞ്ഞ ദിവസം പ്രതിരോധ കരാറുകള്‍ റദ്ദാക്കിയിരുന്നു. ഭാവിയില്‍ ഒരു ഇടപാടും സൗദിയുമായി ഉണ്ടാവില്ലെന്നും ഇവര്‍ ആവര്‍ത്തിച്ചിരുന്നു. അതേസമയം വന്‍കിട കമ്പനികള്‍ സൗദി വിട്ടതിന് പിന്നാലെയാണ് ഇത്തരമൊരു നടപടിയുണ്ടായിരിക്കുന്നത്.

അമേരിക്കയുമായി അടുക്കുന്നു

അമേരിക്കയുമായി അടുക്കുന്നു

എല്ലാവരും കൈയ്യൊഴിയുന്ന സാഹചര്യത്തില്‍ അമേരിക്കയുമായി അടുക്കാനാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ശ്രമിക്കുന്നത്. തങ്ങളുടെ ആണവ നിലയങ്ങളുടെ പ്രവര്‍ത്തനത്തിന് യുഎസ്സിന്റെ സഹായം തേടാനാണ് അദ്ദേഹത്തിന്റെ ശ്രമം. രഹസ്യമായിട്ടാണ് ഇത് അണിയറയില്‍ ഒരുങ്ങുന്നത്. 80 മില്യണിന്റെ പദ്ധതിയാണിത്. സ്വന്തമായി ആണവ ഇന്ധനം ഉല്‍പ്പാദിപ്പിക്കാനാണ് സൗദി ലക്ഷ്യമിടുന്നത്. ആണവ ഇന്ധനം അന്താരാഷ്ട്ര വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനാണ് ഈ നീക്കമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ സൂചിപ്പിക്കുന്നു.

ലക്ഷ്യം മറ്റൊന്ന്

ലക്ഷ്യം മറ്റൊന്ന്

സൗദി ഇതിലൂടെ ലക്ഷ്യമിടുന്നത് യഥാര്‍ത്ഥത്തില്‍ മറ്റൊന്നാണ്. ഈ ഇന്ധനം ആയുധ പദ്ധതിയിലേക്ക് മാറ്റാനാണ് സൗദിയുടെ നീക്കം. നേരത്തെ ഇറാന്‍ ഇത്തരമൊരു നീക്കം നടത്തിയിരുന്നു. എന്നാല്‍ 2015ലെ ആണവക്കരാറിലൂടെ ഇറാന്‍ ഇതില്‍ നിന്ന് പിന്‍മാറുകയായിരുന്നു. അതേസമയം കൊടു യുദ്ധത്തിലേക്ക് ഇത് നയിക്കുമെന്ന് സിഐഎ ഡൊണാള്‍ഡ് ട്രംപിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ സംഘത്തിന് സൗദിയില്‍ എവിടെയും തിരച്ചില്‍ നടത്താനുള്ള അനുമതി നിഷേധിച്ചത് ഇത് കണ്ടുപിടിക്കാതിരിക്കുന്നതിനാണ്.

ആണവ ഭീഷണി

ആണവ ഭീഷണി

സൗദിയുടെ നീക്കം വലിയ ആണവയുദ്ധത്തിന് വഴിയൊരുക്കും. ആണവ ഇന്ധനം സാധാരണ സൈനിക സംബന്ധമായ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നു. യൂറേനിയത്തിന് നാല് ശതമാനം ശുദ്ധത ലഭിച്ചാല്‍ അത് വഴി ആണവനിലയത്തിനായി ഉപയോഗിക്കാവുന്നതാണ്. ഇത് ഉപയോഗിച്ച് ആണവായുധം ഉണ്ടാക്കുകയും ചെയ്യാം. അതേസമയം ആണവായുധ ഉല്‍പ്പാദനത്തിനുള്ള സാമഗ്രികള്‍ യുഎസ്സ് കൈമാറുന്നതിന് വേണ്ടിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നീക്കങ്ങള്‍ നടത്തുന്നത്. അമേരിക്ക സഹായിച്ചില്ലെങ്കില്‍ റഷ്യ, ചൈന, ദക്ഷിണ കൊറിയ എന്നിവര്‍ ഇതിന് തയ്യാറാണെന്നും സിഐഎ പറയുന്നു.

ഭരണമാറ്റമില്ല

ഭരണമാറ്റമില്ല

സൗദിയില്‍ മുഹമ്മദ് ബിന്‍ സല്‍മാന് അധികാരം നഷ്ടമാകുമെന്ന വാര്‍ത്തകളെ രാജകുടുംബം തള്ളിയിട്ടുണ്ട്. അതേസമയം ഖഷോഗിയുടെ കൊലപാതകത്തില്‍ മികച്ച അന്വേഷണമാണ് നടത്തിയതെന്നും കുറ്റവാളികളെ മുഴുവന്‍ ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അമേരിക്ക ഇത് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. മുഹമ്മദ് ബിന്‍ സല്‍മാനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാനുള്ള സമ്മര്‍ദ തന്ത്രവും യുഎസ് പയറ്റുന്നുണ്ട്. അതേസമയം സിഐഎയുടെ മുന്നറിയിപ്പ് ഉള്ളതിനാല്‍ സൗദിയുമായുള്ള യാതൊരു ഇടപാടിനും യുഎസ്സ് തയ്യാറാവില്ല.

മോദിയുടെ പ്രതിച്ഛായയില്‍ ഇടിവ്... വോട്ടര്‍മാര്‍ക്ക് താല്‍പര്യമില്ല, ബിജെപി കടുത്ത പ്രതിരോധത്തില്‍മോദിയുടെ പ്രതിച്ഛായയില്‍ ഇടിവ്... വോട്ടര്‍മാര്‍ക്ക് താല്‍പര്യമില്ല, ബിജെപി കടുത്ത പ്രതിരോധത്തില്‍

സൗദിയില്‍ അടുത്ത രാജാവ് ആര്? മുഹമ്മദ് രാജകുമാരന്‍ രാജാവാകില്ലേ; സൗദി മന്ത്രിയുടെ പ്രതികരണംസൗദിയില്‍ അടുത്ത രാജാവ് ആര്? മുഹമ്മദ് രാജകുമാരന്‍ രാജാവാകില്ലേ; സൗദി മന്ത്രിയുടെ പ്രതികരണം

English summary
saudi royal says crowj prince is here to stay
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X