കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നു!

സൗദി അറേബ്യ റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നു. ഇതുമായി ബന്ധപ്പെട്ട് റഷ്യന്‍ സന്ദര്‍ശനം നടത്തുന്ന സൗദി ഭരണാധികാരി സര്‍മാന്‍ രാജാവും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനും കരാറില്‍ ഒപ്പു

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിക്കൂട്ടി സൗദി | Oneindia Malayalam

മോസ്‌കോ: സൗദി അറേബ്യ റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നു. ഇതുമായി ബന്ധപ്പെട്ട് റഷ്യന്‍ സന്ദര്‍ശനം നടത്തുന്ന സൗദി ഭരണാധികാരി സര്‍മാന്‍ രാജാവും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനും കരാറില്‍ ഒപ്പുവച്ചു. റഷ്യയില്‍ നിന്ന് എസ്-400 എയര്‍ ഡിഫന്‍സ് സിസ്റ്റം സ്വന്തമാക്കാനാണ് സൗദിയുടെ തീരുമാനം. ക്രെംലിന്‍ കൊട്ടാരത്തില്‍ ഇരു നേതാക്കളും നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് സുപ്രധാനമായ ഈ തീരുമാനം കൈക്കൊണ്ടത്. എസ്-400 വിമാനവേധ മിസൈലുകള്‍ക്കു പുറമെ, കോര്‍നെറ്റ് ടാങ്ക്‌വേധ മിസൈലുകളും വിവിധ റോക്കറ്റ് ലോഞ്ചറുകളും റഷ്യയില്‍ നിന്ന് സൗദി വാങ്ങുന്നുണ്ട്.

സൗദി അറേബ്യയുടെ സൈനിക ശക്തിക്ക് കരുത്ത് കൂട്ടാന്‍ ഈ കരാര്‍ സഹായകമാവുമെന്ന് സൗദിയിലെ സൈനിക സ്ഥാപനമായ സൗദി അറേബ്യന്‍ മിലിറ്ററി ഇന്‍ഡസ്ട്രീസ് വക്താവ് അഭിപ്രായപ്പെട്ടു. ഇതിനു പുറമെ കോടിക്കണക്കിന് ഡോളറിന്റെ വ്യാപാര-വാണിജ്യ കരാറുകളിലും ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചിട്ടുണ്ട്. അമേരിക്കയുടെ നേതൃത്വത്തില്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളാലും എണ്ണവിലയിലുണ്ടായ തകര്‍ച്ചയാലും പ്രതിസന്ധിയിലായ റഷ്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഇത് പുത്തന്‍ ഉണര്‍വേകുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

vlamidirsalman

അതേസമയം, സിറിയന്‍ യുദ്ധം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സൗദി വിരുദ്ധ ചേരിയില്‍ നില്‍ക്കുന്ന റഷ്യയുമായി ഇത്ര പ്രധാനപ്പെട്ട കരാറുകളില്‍ ഏര്‍പ്പെട്ട തീരുമാനത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ അല്‍ഭുതം രേഖപ്പെടുത്തുന്നുണ്ട്. സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ സൗദിയുടെ ബദ്ധശത്രുവായ ഇറാനോടൊപ്പമാണ് റഷ്യ. എന്നു മാത്രമല്ല, സിറിയയിലെ സൗദി താല്‍പര്യങ്ങള്‍ക്ക് ഏറ്റവും വലിയ വിലങ്ങുതടിയും ഇവിടത്തെ റഷ്യന്‍ സൈനിക സാന്നിധ്യമാണ്. സിറിയയുടെ സുപ്രധാന പ്രദേശങ്ങളിലെല്ലാം റഷ്യയുടെയും ഇറാന്റെയും സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സിറിയന്‍ സര്‍ക്കാര്‍ സേന ആധിപത്യമുറപ്പിച്ചു കഴിഞ്ഞു. സിറിയന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഗൗരവമുള്ള ചര്‍ച്ചകളൊന്നും ചരിത്രപ്രധാനമായ റഷ്യന്‍ സന്ദര്‍ശനത്തില്‍ സൗദി രാജാവും റഷ്യന്‍ നേതാക്കളും തമ്മില്‍ നടന്നില്ലെന്നാണ് സൂചന.

സൗദി ഭരണാധികാരി ആദ്യമായി നടത്തുന്ന സന്ദര്‍ശനം എന്ന നിലക്ക് ഇത് നിര്‍ണായകമായ സംഭവമാണെന്ന് പുടിന്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സന്ദര്‍ശനം ഉപകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, മധ്യപൗരസ്ത്യ ദേശത്തെ ഇറാന്റെ അനാവശ്യമായ ഇടപെടല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി സല്‍മാന്‍ രാജാവ് ചൂണ്ടിക്കാട്ടി. യമനില്‍ സമാധാനവും സുരക്ഷിതത്വവും ഉണ്ടായാല്‍ മാത്രമേ മേഖലയില്‍ സ്ഥിരതയുണ്ടാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English summary
Saudi Arabia has signed preliminary agreements to buy S-400 air defence systems from Russia, officials said, on the sidelines of King Salman's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X