കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരും മിണ്ടാത്ത ഒരു സുന്ദര ഗ്രാമം, ഇതെന്ത് ഗ്രാമം? കണ്ടുനോക്കൂ

  • By ജാനകി
Google Oneindia Malayalam News

റിയാദ്: നിശ്ബദ ഗ്രാമത്തെപ്പറ്റി കേട്ടിട്ടുണ്ടോ. അതെന്ത് ഗ്രാമം എന്ന് ചോദിയ്ക്കരുത്. ഈ ഗ്രാമത്തിലുള്ളവരില്‍ അധികം ആളുകളും ബധിരരും മൂകരുമാണ്. അതിനാല്‍ തന്നെ ഈ ഗ്രാമത്തെ നിശബ്ദ ഗ്രാമമെന്നും നിശ്ബദരുടെ ഗ്രാമമെന്നുമൊക്കെ വിളിയ്ക്കുന്നു.

സൗദി അറേബ്യയുടെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ അസിറിലാണ് നിശബ്ദഗ്രാമം ഉള്ളത്. ഖരാദ് എന്ന ഗ്രാമമാണ് ഇപ്പോള്‍ നിശബ്ദ ഗ്രാമമായി അറിയപ്പെടുന്നത്. പര്‍വ്വതങ്ങള്‍ നിറഞ്ഞ ഈ ഗ്രാമം അറബ് സൗന്ദര്യം നിറഞ്ഞതാണ്. ഗ്രാമീണരെല്ലാം ഒരേ ഗോത്രത്തില്‍പ്പെടുന്നവരാണ്.

Saudi, Deaf Village

ഗ്രാമീണരുടെ വൈകല്യം ഡോക്ടര്‍മാരെപ്പോലും അത്ഭുതപ്പെടുത്തുന്നു. ആയിരത്തില്‍ താഴെ മാത്രം ആളുകള്‍ താമസിയ്ക്കുന്ന ഇവിടെ ഏറെപ്പേരും ബധിരരും മൂകരുമായത് എങ്ങനയെന്നത് അവ്യക്ത. വൈകല്യം ഉള്ളവര്‍ തമ്മില്‍ വിവാഹം കഴിയ്ക്കുന്ന സാഹചര്യവും കൂടുതലാണ്. ഇത്തരം ദമ്പതിമാര്‍ക്ക് ജനിയ്ക്കുന്ന കുട്ടികളും സംസാര ശേഷിയും കേള്‍വിക്കുറവും ഉള്ളവരാണ്.

പുതുമയിലേയ്ക്ക് എത്താത്ത ഒരു സമൂഹം കൂടിയാണിത്. മൊബൈല്‍ ഫോണ്‍ ഉപയോഗിയ്ക്കുന്നവര്‍ പോലും വളരെ കുറവ്. ഒരു കുട്ടി ജനിച്ചാല്‍ ആദ്യം ഇവരെ ശ്രദ്ധിയ്ക്കുന്നത് കുട്ടിയ്ക്ക് സംസാര ശേഷിയും കേള്‍വി ശക്തിയും ഉണ്ടോ എന്നാണ്. ഈ കുറവുകളൊക്കെയുണ്ടെങ്കിലും സമുദ്ര നിരപ്പില്‍ നിന്നും ആയിരം അടി ഉയരത്തിലുള്ള ഗ്രാമം വേറിട്ട കാഴ്ച അനുഭവം തന്നെയാണ്.

English summary
Saudi’s village of the ‘silent’.Over 35 residents suffer speech impairment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X