സൗദിയില്‍ വിപ്ലവ മാറ്റം; ഇനി കാത്തിരിക്കണ്ട... ജൂണ്‍ 24 ന് സ്ത്രീകള്‍ റോഡുകളില്‍ വിപ്ലവം തീര്‍ക്കും
Recommended Video

റിയാദ്: മുഹമ്മദ് ബിന്‍ സല്മാന് കിരീടാവകാശിയായി സ്ഥാനം ഏറ്റെടുത്തതിന് ശേഷം സൗദി അറേബ്യയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇസ്ലാമിക കടുംപിടിത്തങ്ങളില്‍ നിന്ന് മാറി സഞ്ചരിക്കും എന്ന് മുഹമ്മദ് ബിന്‍ സല്മാന് വ്യക്തമാക്കുകയും ചെയ്തിരുന്നു. വഹാബിസത്തില്‍ നിന്ന് മാറി മോഡറേറ്റ് ഇസ്ലാമിലേക്ക് രാജ്യത്തെ കൊണ്ടുവരും എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിട്ടുള്ളത്.
ഇപ്പോഴിതാ, അത് നടപ്പിലാവുകയാണ്. ഇത്രയും നാള് സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി ഉണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ ഇളവ് പ്രഖ്യാപിക്കും എന്ന് കുറേ കാലങ്ങളായി പറയുന്നുണ്ടായിരുന്നെങ്കിലും ആ പ്രഖ്യാപനം ഇതാ നടപ്പില്‍ വരികയാണ്.
ജൂണ്‍ 24 മുതല്‍ സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതിയുണ്ടാകും എന്നാണ് പ്രഖ്യാപനം വന്നിരിക്കുന്നത്.

ചരിത്ര പ്രഖ്യാപനം
സൗദി അറേബ്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ണായകമായ പ്രഖ്യാപനം ആയാണ് ഇതിനെ വിലയിരുത്തുന്നത്. ഇത്രയും നാള് സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി ഉണ്ടായിരുന്നില്ല. ഇതിനെതിരെ പല രീതിയില്‍ ഉള്ള പ്രതിഷേധങ്ങള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചിരുന്നു.

ലൈസന്‍സ് കിട്ടിയാല്‍
ജൂണ്‍ 24 മുതല്‍ സൗദിയിലെ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുന്നതിനുള്ള ലൈസന്‍സിന് അപേക്ഷിക്കാം. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ ലൈസന്‍സിന് അപേക്ഷിക്കാന്‍ പറ്റൂ. രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ ഡ്രൈവിങ് സ്കൂളുകളും സ്ഥാപിച്ചിട്ടുണ്ട്.

ഒരു വര്‍ഷം മുമ്പ്
സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കണം എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ദശാബ്ദങ്ങള്‍ക്ക് മുമ്പാണ് സ്ത്രീകളെ സൗദി അറേബ്യ ഡ്രൈവിങ്ങില്‍ നിന്ന് വിലക്കിയത്. 2017 ല്‍ ഇതിന് അവസാനം വരുത്തുമെന്ന പ്രഖ്യാപനം പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് നടപ്പിലാവുകയാണ്.

എല്ലാം തയ്യാര്‍
സ്ത്രീകള്‍ക്ക് ഡ്രൈവിങ് പഠിക്കാനുള്ള എല്ലാ സൗകര്യങ്ങളും തയ്യാറാക്കി കഴിഞ്ഞിരിക്കുന്നു എന്നാണ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമി വ്യക്തമാക്കിയിട്ടുള്ളത്. ഡ്രൈവിങ് സ്കൂളുകളിലെ പരിശീലകരില്‍ അധികവും പുറം നാടുകളില്‍ നിന്ന് ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയ സ്ത്രീകള്‍ ആണ്.

വിദേശ ലൈസന്‍സ് ഉള്ളവര്‍
സൗദിയില്‍ വാഹനം ഓടിക്കാന്‍ അറിയാവുന്ന സ്ത്രീകള്‍ അനവധിയാണ്. അവരില്‍ ഭൂരിഭാഗവും വിദേശ രാജ്യങ്ങളില്‍ നിന്ന് ലൈസന്‍സ് സ്വന്തമാക്കിയവരാണ്. ഇത്തരത്തില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് പ്രാദേശിക ലൈസന്‍സ് സ്വന്തമാക്കാനും അവസരമുണ്ട്. ഇതിന് പ്രത്യേകം അപേക്ഷ നല്കിയാല് മതിയാകും. ഡ്രൈവിങ് പരീക്ഷയ്ക്ക് ഹാജരാവുകയും വേണം.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications