കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ വിപ്ലവ മാറ്റം; ഇനി കാത്തിരിക്കണ്ട... ജൂണ്‍ 24 ന് സ്ത്രീകള്‍ റോഡുകളില്‍ വിപ്ലവം തീര്‍ക്കും

Google Oneindia Malayalam News

Recommended Video

cmsvideo
സൗദിയിൽ വിപ്ലവ മാറ്റം | Oneindia Malayalam

റിയാദ്: മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായി സ്ഥാനം ഏറ്റെടുത്തതിന് ശേഷം സൗദി അറേബ്യയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇസ്ലാമിക കടുംപിടിത്തങ്ങളില്‍ നിന്ന് മാറി സഞ്ചരിക്കും എന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. വഹാബിസത്തില്‍ നിന്ന് മാറി മോഡറേറ്റ് ഇസ്ലാമിലേക്ക് രാജ്യത്തെ കൊണ്ടുവരും എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിട്ടുള്ളത്.

ഇപ്പോഴിതാ, അത് നടപ്പിലാവുകയാണ്. ഇത്രയും നാള്‍ സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി ഉണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ ഇളവ് പ്രഖ്യാപിക്കും എന്ന് കുറേ കാലങ്ങളായി പറയുന്നുണ്ടായിരുന്നെങ്കിലും ആ പ്രഖ്യാപനം ഇതാ നടപ്പില്‍ വരികയാണ്.

ജൂണ്‍ 24 മുതല്‍ സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതിയുണ്ടാകും എന്നാണ് പ്രഖ്യാപനം വന്നിരിക്കുന്നത്.

ചരിത്ര പ്രഖ്യാപനം

ചരിത്ര പ്രഖ്യാപനം

സൗദി അറേബ്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ണായകമായ പ്രഖ്യാപനം ആയാണ് ഇതിനെ വിലയിരുത്തുന്നത്. ഇത്രയും നാള്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി ഉണ്ടായിരുന്നില്ല. ഇതിനെതിരെ പല രീതിയില്‍ ഉള്ള പ്രതിഷേധങ്ങള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചിരുന്നു.

ലൈസന്‍സ് കിട്ടിയാല്‍

ലൈസന്‍സ് കിട്ടിയാല്‍

ജൂണ്‍ 24 മുതല്‍ സൗദിയിലെ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുന്നതിനുള്ള ലൈസന്‍സിന് അപേക്ഷിക്കാം. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ ലൈസന്‍സിന് അപേക്ഷിക്കാന്‍ പറ്റൂ. രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ ഡ്രൈവിങ് സ്‌കൂളുകളും സ്ഥാപിച്ചിട്ടുണ്ട്.

 ഒരു വര്‍ഷം മുമ്പ്

ഒരു വര്‍ഷം മുമ്പ്

സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കണം എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ദശാബ്ദങ്ങള്‍ക്ക് മുമ്പാണ് സ്ത്രീകളെ സൗദി അറേബ്യ ഡ്രൈവിങ്ങില്‍ നിന്ന് വിലക്കിയത്. 2017 ല്‍ ഇതിന് അവസാനം വരുത്തുമെന്ന പ്രഖ്യാപനം പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് നടപ്പിലാവുകയാണ്.

എല്ലാം തയ്യാര്‍

എല്ലാം തയ്യാര്‍

സ്ത്രീകള്‍ക്ക് ഡ്രൈവിങ് പഠിക്കാനുള്ള എല്ലാ സൗകര്യങ്ങളും തയ്യാറാക്കി കഴിഞ്ഞിരിക്കുന്നു എന്നാണ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമി വ്യക്തമാക്കിയിട്ടുള്ളത്. ഡ്രൈവിങ് സ്‌കൂളുകളിലെ പരിശീലകരില്‍ അധികവും പുറം നാടുകളില്‍ നിന്ന് ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയ സ്ത്രീകള്‍ ആണ്.

വിദേശ ലൈസന്‍സ് ഉള്ളവര്‍

വിദേശ ലൈസന്‍സ് ഉള്ളവര്‍

സൗദിയില്‍ വാഹനം ഓടിക്കാന്‍ അറിയാവുന്ന സ്ത്രീകള്‍ അനവധിയാണ്. അവരില്‍ ഭൂരിഭാഗവും വിദേശ രാജ്യങ്ങളില്‍ നിന്ന് ലൈസന്‍സ് സ്വന്തമാക്കിയവരാണ്. ഇത്തരത്തില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് പ്രാദേശിക ലൈസന്‍സ് സ്വന്തമാക്കാനും അവസരമുണ്ട്. ഇതിന് പ്രത്യേകം അപേക്ഷ നല്‍കിയാല്‍ മതിയാകും. ഡ്രൈവിങ് പരീക്ഷയ്ക്ക് ഹാജരാവുകയും വേണം.

English summary
Saudi women will be allowed to drive from June 24, the kingdom announces
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X