കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖഷോഗിയുടെ മൃതദേഹം മറവു ചെയ്തത് 11 അംഗ സംഘം... സൗദി ഭരണകൂടം കുരുക്കില്‍!!

Google Oneindia Malayalam News

റിയാദ്: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി തുര്‍ക്കി. ഖഷോഗിയുടെ മൃതദേഹം മറവു ചെയ്യാനും കൊല മറച്ചുവെക്കാനുമായി സൗദി പ്രത്യേക സംഘത്തെ അയച്ചുവെന്നാണ് വെളിപ്പെടുത്തല്‍. തുര്‍ക്കിഷ് മാധ്യമമായ ഡെയ്‌ലി സഭയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ കുരുക്കിലാക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.

ഖഷോഗിയുടെ മൃതദേഹം എവിടെയാണെന്ന് ഇതുവരെ സൗദി വെളിപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇക്കാര്യം നിര്‍ണായകമാണ്. അതേസമയം ഖഷോഗിയുടെ മകന്‍ പിതാവിന്റെ മൃതദേഹം വിട്ടുനല്‍കണമെന്ന് സൗദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സൗദി വിശദീകരണം നല്‍കിയിട്ടില്ല. ഖഷോഗിയുടെ കൊലയാളികള്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കുമെന്നാണ് സൗദി യുഎന്നിലും ആവര്‍ത്തിച്ചത്.

11 അംഗ സംഘം

11 അംഗ സംഘം

ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാന്‍ സൗദി ഭരണകൂടം 11 അംഗ സംഘത്തെ തുര്‍ക്കിയിലേക്ക് അയച്ചെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഖഷോഗി കൊല്ലപ്പെട്ട് ഒന്‍പത് ദിവസത്തിന് ശേഷമാണ് ഈ സംഘത്തെ അയച്ചത്. ഡോക്ടര്‍മാരായ അഹമ്മദ് അബ്ദുള്‍ അസീസ് അല്‍ ജനോബി, ഖാലിദ് യഹിയ അല്‍ സഹ്രാനി, എന്നിവര്‍ അടക്കമുള്ള സംഘമാണ് ഇതിനായി തുര്‍ക്കിയിലെത്തിയത്.

എന്തുകൊണ്ട് കോണ്‍സുലേറ്റ് പരിശോധിക്കാന്‍ അനുവദിച്ചില്ല

എന്തുകൊണ്ട് കോണ്‍സുലേറ്റ് പരിശോധിക്കാന്‍ അനുവദിച്ചില്ല

ഒക്ടോബര്‍ 17 വരെ ഇവര്‍ എല്ലാ ദിവസവും കോണ്‍സുലേറ്റ് സന്ദര്‍ശിച്ചിരുന്നു. ഒക്ടോബര്‍ 20നാണ് ഇവര്‍ തുര്‍ക്കിയില്‍ നിന്നും തിരിച്ചത്. ഇക്കാരണം കൊണ്ടാണ് ഒക്ടോബര്‍ 15വരെ സൗദി അറേബ്യ തുര്‍ക്കി പോലീസിനെ കോണ്‍സുലേറ്റ് പരിശോധിക്കാന്‍ അനുവദിക്കാതിരുന്നതെന്നും സൂചനയുണ്ട്. അതേസയമം ഖഷോഗിയുടെ മൃതദേഹം സൗദി എന്തു ചെയ്തുവെന്നത് ഇപ്പോഴും വ്യക്തമല്ല.

മൃതദേഹം വിട്ടു കിട്ടണം

മൃതദേഹം വിട്ടു കിട്ടണം

ഖഷോഗിയുടെ മൃതദേഹം വിട്ടുനല്‍കണമെന്ന് അദ്ദേഹത്തിന്റെ മകന്‍ സൗദിയോടും തുര്‍ക്കിഷ് അധികൃതരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതാദ്യമായിട്ടാണ് ഖഷോഗിയുടെ കൊലപാതകത്തില്‍ മകന്‍ സല പ്രതികരിക്കുന്നത്. സൗദിയിലേക്ക് തിരിച്ചുവന്ന് തങ്ങള്‍ അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കണമെന്നും സല പറയുന്നു. പിതാവിന്റെ ദുഖത്തില്‍ നിന്നും അല്‍പമെങ്കിലും മോചനമുണ്ടാവണമെങ്കില്‍ അദ്ദേഹത്തിന്റെ മൃതശരീരം തങ്ങള്‍ക്ക് ലഭിക്കണമെന്നാണ് സലാ പറയുന്നത്. മദീനയിലെ മറ്റ് കുടുംബാംഗങ്ങളുടെ കല്ലറയ്ക്കടുത്ത അദ്ദേഹത്തിന്റെ മൃതശരീരം കൂടി അടക്കം ചെയ്യണമെന്നാണ് ഞങ്ങളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

മൃതദേഹം വെട്ടിക്കീറി

മൃതദേഹം വെട്ടിക്കീറി

ഖഷോഗിയെ കൊലപ്പെടുത്തിയ ശേഷം ഫോറന്‍സിക് വിദഗ്ധരുടെ നേതൃത്വത്തില്‍ മൃതദേഹം വെട്ടിക്കീറിയെന്നാണ് റിപ്പോര്‍ട്ട്. ഇത് അഞ്ചിലധികം വരുന്ന സ്യൂട്ട് കേസുകളിലാക്കി സൗദി കോണ്‍സുലേറ്റിന് പുറത്തേക്ക് കടത്തിയെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹത്തിന്റെ ഭാഗങ്ങള്‍ സൗദി കോണ്‍സുലേറ്റ് ജനറല്‍ വസതിയിലേക്കാണ് കൊണ്ടുപോയതെന്നാണ് സൂചന. കോണ്‍സുലേറ്റ് ജനറലിന്റെ വസതി കേന്ദ്രീകരിച്ചാണ് സൗദി ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഇവിടെ നിന്ന് ഇതിന്റെ തെളിവുകള്‍ ലഭിച്ചാല്‍ സൗദി ഭരണകൂടം ശരിക്കും പ്രതിസന്ധിയിലാകും.

മുഹമ്മദ് ബിന്‍ സല്‍മാന്റെ അനുയായികള്‍

മുഹമ്മദ് ബിന്‍ സല്‍മാന്റെ അനുയായികള്‍

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുത്ത ആളുകളാണ് കൊല നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. മഹര്‍ മുത്രെബ് എന്നയാളാണ് കൊലയ്ക്ക നേതൃത്വം നല്‍കിയത്. ഇയാള്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ വലംകൈയ്യാണ്. ആസിഡില്‍ മൃതദേഹം അലിയിച്ച് കളഞ്ഞതായും തുര്‍ക്കി സംശയിക്കുന്നുണ്ട്. തുര്‍ക്കിയില്‍ വ്യത്യസ്തമായ അഞ്ചു മേഖലകളിലാണ് മൃതദേഹം ഉപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം നയതന്ത്ര പരിരക്ഷ ഉപയോഗിച്ച് സൗദി ഈ കൊലപാതക വിഷയത്തെ വഴിത്തിരിച്ചുവിട്ടു എന്നും സൂചനയുണ്ട്.

സൗദിയില്‍ പ്രകടമായ മാറ്റങ്ങള്‍; ബിന്‍ തലാല്‍ രാജകുമാരനെ മോചിപ്പിച്ചു, രാജാവിന്റെ സഹോദരന്‍ വരവുംസൗദിയില്‍ പ്രകടമായ മാറ്റങ്ങള്‍; ബിന്‍ തലാല്‍ രാജകുമാരനെ മോചിപ്പിച്ചു, രാജാവിന്റെ സഹോദരന്‍ വരവും

ശബരിമല ദര്‍ശനത്തിനായി ചേര്‍ത്തല സ്വദേശിനി...... സുരക്ഷ ആവശ്യപ്പെട്ട് യുവതി പമ്പയിലെത്തിശബരിമല ദര്‍ശനത്തിനായി ചേര്‍ത്തല സ്വദേശിനി...... സുരക്ഷ ആവശ്യപ്പെട്ട് യുവതി പമ്പയിലെത്തി

English summary
Saudi Sent 11 member cover up team to dispose of khashoggi body
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X