കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസിന് വഴങ്ങില്ലെന്ന് സൗദി അറേബ്യ; റൂട്ട് മാറ്റാന്‍ തീരുമാനം, ഇരുരാജ്യങ്ങളും കടുത്ത നടപടികളിലേക്ക്

  • By Desk
Google Oneindia Malayalam News

റിയാദ്: ആഗോളതലത്തില്‍ സാമ്പത്തിക പ്രതിസന്ധി ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ നല്‍കിയാണ് കഴിഞ്ഞ ദിവസം വിപണിയില്‍ കനത്ത തകര്‍ച്ച റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കന്‍ വിപണിയില്‍ എണ്ണവില പൂജ്യം ഡോളറില്‍ താഴെ എത്തിയത് ചരിത്രസംഭവമായിരുന്നു. കൊറോണ രോഗം മൂലം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച രാജ്യമാണ് അമേരിക്ക. അതിന് പുറമെയാണ് അവരെ സാമ്പത്തിക മാന്ദ്യം പിടികൂടുന്നത്.

Recommended Video

cmsvideo
Saudi Arabia reroute oil tankers before it reach US | Oneindia Malayalam

ഇതില്‍ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്ന് തലപുകഞ്ഞ് ആലോചിക്കുകയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അദ്ദേഹം സൗദിയുടെ എണ്ണയ്ക്ക് അമേരിക്കയില്‍ നിരോധനം ഏര്‍പ്പെടുത്താന്‍ നീക്കം തുടങ്ങി. അങ്ങനെയാണെങ്കില്‍ തങ്ങള്‍ മറ്റുവഴികള്‍ നോക്കുമെന്ന് സൗദിയും വ്യക്തമാക്കി. വിശദവിവരങ്ങള്‍ ഇങ്ങനെ....

ഇങ്ങനെ മുമ്പുണ്ടായിട്ടില്ല

ഇങ്ങനെ മുമ്പുണ്ടായിട്ടില്ല

അമേരിക്ക മുമ്പെങ്ങും നേരിട്ടിട്ടില്ലാത്ത വിധം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ആരോഗ്യ മേഖലയില്‍ മാത്രമല്ല സാമ്പത്തിക മേഖലയിലും അവര്‍ക്ക് തിരിച്ചടി നേരിടുകയാണ്. ഇതിന്റെ സൂചനയായിട്ടാണ് അമേരിക്കന്‍ ബെഞ്ച് മാര്‍ക്ക് ക്രൂഡ് ആയ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റിന്റെ വില കഴിഞ്ഞദിവസം കുത്തനെ ഇടിഞ്ഞത്. -40.32 ഡോളര്‍ വരെ താഴ്ന്നു.

രണ്ടു കാരണങ്ങള്‍

രണ്ടു കാരണങ്ങള്‍

കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മിക്ക രാജ്യങ്ങളും ലോക്ക് ഡൗണിലാണ്. അതുകൊണ്ടുതന്നെ എണ്ണ ഉപയോഗം വളരെ കുറവാണ്. സംഭരണ കേന്ദ്രങ്ങള്‍ നിറഞ്ഞുകവിയുകയും ചെയ്തു. ഇതോടെയാണ് എണ്ണവില അമേരിക്കയില്‍ പൂജ്യം ഡോളറില്‍ താഴെ പോയത്. ഈ സാഹചര്യത്തില്‍ ശക്തമായ നടപടിക്ക് ട്രംപ് ഒരുങ്ങി.

അമേരിക്കയുടെ ആലോചന

അമേരിക്കയുടെ ആലോചന

സൗദിയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നതില്‍ പ്രധാന രാജ്യമാണ് അമേരിക്ക. അമേരിക്കയില്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് പുറമെയാണ് അവര്‍ സൗദിയുടെ എണ്ണയും വാങ്ങുന്നത്. വില കുറഞ്ഞ സാഹചര്യത്തില്‍ വിപണിയെ രക്ഷപ്പെടുത്താന്‍ എണ്ണയുടെ അളവ് കുറയ്ക്കണം. അതിന് സൗദി എണ്ണ ഇനിയും വാങ്ങുന്ന കാര്യം അമേരിക്ക പുനരാലോചിക്കുകയാണ്.

ഇതാണ് വഴികള്‍

ഇതാണ് വഴികള്‍

സൗദി അറേബ്യയുടെ എണ്ണയ്ക്ക് അമേരിക്കയില്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് സൂചിപ്പിച്ചു. രണ്ട് നടപടികളാണ് അമേരിക്ക ആലോചിക്കുന്നത്. ഒന്ന് സൗദിയുടെ എണ്ണ നിരോധിക്കുകയാണ്. രണ്ടാമത്തേത് സൗദിയുടെ എണ്ണയ്ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തുകയാണ്. അതുവഴി എണ്ണ വിപണിയില്‍ കുറയ്ക്കുകയും വില വര്‍ധിപ്പിക്കുകയും ചെയ്യാമെന്നാണ് ട്രംപ് കരുതുന്നത്.

ഇനി നല്‍കേണ്ട

ഇനി നല്‍കേണ്ട

അമേരിക്കയിലേക്ക് ഒട്ടേറെ എണ്ണ ടാങ്കുകള്‍ പുറപ്പെട്ടിട്ടുണ്ട്. ഇവ നിലവിലെ പ്രതിസന്ധി തുടങ്ങും മുമ്പ് അയച്ചതാണ്. ടാങ്കുകള്‍ പുറപ്പെട്ട ശേഷമാണ് അമേരിക്കയിലെ സാഹചര്യം മാറിയതും സൗദിയുടെ എണ്ണയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്ന വിവരവും വരുന്നത്. ഈ സാഹചര്യത്തില്‍ അമേരിക്കക്ക് ആ എണ്ണ നല്‍കേണ്ടെന്നാണ് സൗദി ആലോചിക്കുന്നത്.

മറ്റു വിപണികളിലേക്ക് മാറ്റും

മറ്റു വിപണികളിലേക്ക് മാറ്റും

അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയാല്‍ തങ്ങളുടെ ടാങ്കുകള്‍ റൂട്ട് മാറ്റുമെന്നാണ് സൗദിയില്‍ നിന്നുള്ള അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നാല് കോടി ബാരല്‍ എണ്ണയാണ് സൗദി അമേരിക്കയിലേക്ക് അയച്ചിരിക്കുന്നത്. ഇത് മറ്റേതെങ്കിലും രാജ്യങ്ങള്‍ക്ക് നല്‍കിയേക്കും.

എണ്ണ കമ്പനികള്‍ പൊളിയും

എണ്ണ കമ്പനികള്‍ പൊളിയും

അമേരിക്കയിലെ എണ്ണ സംഭരണികളെല്ലാം നിറഞ്ഞിരിക്കുകയാണ്. സൗദിയുടെ എണ്ണ ഇനിയുമെത്തിയാല്‍ പ്രതിസന്ധിയാകും. മാത്രമല്ല, നിലവില്‍ തകര്‍ച്ചയുടെ വക്കിലെത്തിയ അമേരിക്കയിലെ എണ്ണ കമ്പനികള്‍ പൊളിയും. പല യുഎസ് കമ്പനികളും തകര്‍ച്ച വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സൗദിയുടെ എണ്ണ നിരോധിക്കാന്‍ ട്രംപ് ആലോചിച്ചത്.

പ്രതികരിക്കാതെ അരാംകോ

പ്രതികരിക്കാതെ അരാംകോ

അമേരിക്കന്‍ വിപണിയാണ് പ്രതിസന്ധി നേരിടുന്നത്. എന്നാല്‍ യൂറോപ്പിലേയും ഏഷ്യയിലെയും വിപണികള്‍ സജീവമാണ്. അമേരിക്കയിലേക്ക് അയച്ച എണ്ണ ടാങ്കുകള്‍ സൗദി അറേബ്യ ഒരുപക്ഷേ ഈ രണ്ട് വിപണികളിലേക്ക് മാറ്റിയേക്കും. എന്നാല്‍ സൗദി എണ്ണ കമ്പനിയായ അരാംകോ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

ഏഷ്യയിലും വില കുറയും

ഏഷ്യയിലും വില കുറയും

സൗദിയുടെ എണ്ണ ടാങ്കുകള്‍ ഏഷ്യയിലേക്ക് എത്തിയാല്‍ ഏഷ്യയില്‍ വില കുറയാന്‍ സാധ്യതയുണ്ട്. അതാകട്ടെ ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള പ്രബല രാജ്യങ്ങള്‍ക്ക് നേട്ടമാകും. എന്നാല്‍ ഇന്ത്യ ചൈനയെ പോലെ അല്ല. മറ്റൊരു വെല്ലുവിളി നേരിടുന്നുണ്ട്. കൂടുതല്‍ എണ്ണ സംഭരിക്കാന്‍ ഇന്ത്യയില്‍ സൗകര്യമില്ല എന്നതാണ് പ്രശ്‌നം.

20 സൂപ്പര്‍ ടാങ്കറുകള്‍

20 സൂപ്പര്‍ ടാങ്കറുകള്‍

20 സൂപ്പര്‍ ടാങ്കറുകളിലാണ് സൗദിയില്‍ നിന്ന് അമേരിക്കയിലേക്ക് എണ്ണ വരുന്നത്. ഇതിന് പുറമെ മൂന്ന് ടാങ്കറുകള്‍ കൂടി സൗദി കഴിഞ്ഞദിവസം അയച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. റൂട്ട് മാറ്റുക എന്നത് സൗദിക്ക് വലിയ ചെലവേറിയതാണ്. അതുകൊണ്ട് സൗദി വില ഉയര്‍ത്താന്‍ നോക്കിയേക്കാം. പക്ഷേ, മറ്റു വിപണികളിലും വില 25 ഡോളറില്‍ താഴെയാണ്.

ഇന്ത്യക്ക് നേട്ടമില്ല

ഇന്ത്യക്ക് നേട്ടമില്ല

അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്ന വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് എണ്ണയ്ക്കാണ് വില പൂജ്യം ഡോളറില്‍ താഴെ എത്തിയത്. പക്ഷേ, ഇന്ത്യ ഇറക്കുന്നത് ബ്രെന്റ് ക്രഡ് ആണ്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ വലിയ തോതില്‍ വില കുറയില്ല. എന്നാല്‍ പൂജ്യം ഡോളറില്‍ എത്തിയില്ലെങ്കിലും ബ്രെന്റ് ക്രൂഡിനും വിപണിയില്‍ വില കുറയുകയാണ്.

നിര്‍ഭാഗ്യകരം, അവര്‍ പ്രവര്‍ത്തിച്ചത് പിശുക്കന്‍മാരെ പോലെ... തുറന്നടിച്ച് സോണിയ ഗാന്ധിനിര്‍ഭാഗ്യകരം, അവര്‍ പ്രവര്‍ത്തിച്ചത് പിശുക്കന്‍മാരെ പോലെ... തുറന്നടിച്ച് സോണിയ ഗാന്ധി

English summary
Saudi Arabia mull reroute oil tankers before it reach US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X