കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്കയെയും ജിദ്ദയെയും ലക്ഷ്യം വെച്ച് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ; പിന്നിൽ ഹൂതികളെന്ന് സൗദി

Google Oneindia Malayalam News

റിയാദ്: മക്കയെയും ജിദ്ദയെയും ലക്ഷ്യം വെച്ച് രണ്ട‌് ബ്ലാസ്റ്റിക് മിസൈലുകൾ. സൗദി അറേബ്യ വ്യോമ സേന മിസൈലുകൾ വെടിവെച്ചിട്ടു. ഹൂതികളാണ് ആക്രമണത്തിന് പിന്നിലെന്ന് സൗദി ആരോപിച്ചു. സൗദി സഖ്യസേനയെ ലക്ഷ്യമിട്ട് അഞ്ച് ബാലിസ്‌റ്റിക് മിസൈലുകൾ തങ്ങൾ തൊടുത്തതായി ഹൂതി വിമതസേന അവകാശപ്പെട്ടു. സൗദി സഖ്യസേന യെമനിൽ നടത്തുന്ന കൂട്ടക്കുരുതിക്ക് പ്രതികാരമായാണ് ഇപ്പോഴത്തെ ആക്രമണമെ

<strong>കെ ചന്ദ്രശേഖര റാവുവിന്റെ മുന്നണി പ്രതീക്ഷകള്‍ തകര്‍ന്നു; സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍!</strong>കെ ചന്ദ്രശേഖര റാവുവിന്റെ മുന്നണി പ്രതീക്ഷകള്‍ തകര്‍ന്നു; സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍!

ഇറാനാണ് ഹൂത്തികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് സൗദിയുടെ ആരോപണം. ഒരു മിസൈൽ മക്കയിലേക്കും മറ്റൊന്നും ജിദ്ദയിലേക്കും ലക്ഷ്യം വെച്ചുള്ളതായിരുന്നെന്ന് സൗദി ആറേബ്യയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2017 ജുലായിലും ഇത്തരത്തിൽ ശക്തമായ ആക്രമണം ഉണ്ടായിരുന്നു. സൗദി സൈന്യം ആക്രമണം തകർത്തിരുന്നു.

Mecca

ഹൂതികളുടെ ആക്രമണത്തിൽ കഴിഞ്ഞ ആഴ്ച സൗദി അറേബ്യയിലെ പെട്രോൾ പമ്പുകൾ തകർന്നിരുന്നു. സൗദിയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് യെമനില്‍ നിന്ന് കഴിഞ്ഞ വർഷം സെപ്തംബറിലും ആക്രണണം ഉണ്ടായിരുന്നു. യെമനിലെ സആദ ഗവര്‍ണറേറ്റില്‍ നിന്നാണ് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടത്.

സൗദി അറോബ്യയിലെ ജസാന്‍ നഗരത്തിലുള്ള ജനവാസ മേഖലകളായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ആക്രമണശ്രമം ലക്ഷ്യം കാണുന്നതിന് മുന്‍പ് സൗദി വ്യോമസേന തകര്‍ത്തു എന്നുമായിരുന്നു പുറത്തു വന്നിരുന്ന റിപ്പോർട്ടുകൾ.

അമേരിക്കൻ നിർമിത പാട്രിയറ്റ് സംവിധാനം ഉപയോഗിച്ച് മിസൈലുകളെ വിജയകരമായി തകർത്തുവെന്ന് സൗദി വ്യോമസേന അറിയിച്ചു. ഇതിന്റെ വീഡിയോയും സൗദി മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ആകാശത്ത് വൻ ശബ്‌ദം കേട്ടതായി ഇവിടെ താമസിക്കുന്ന ആളുകൾ സോഷ്യൽ മീഡിയയി്ൽ പറയുന്നുണ്ട്.

English summary
Saudi shoots down two missiles fires by Huthis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X