കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ പ്രവാസികള്‍ക്ക്‌ ഇഖാമ പുതുക്കാനുള്ള നടപടികള്‍ ആരംഭിച്ചു

Google Oneindia Malayalam News

റിയാദ്‌: വിദേശ തൊഴിലാളികളുടെ റെസിഡന്റ്‌ പെര്‍മിറ്റായ ഇഖാമ മൂന്ന്‌ മാസ കാലയളവില്‍ പുതിയത്‌ എടുക്കാനും നിലവിലുള്ളത്‌ പുതുക്കാനും സൗകര്യമൊരുക്കുന്ന പദ്ധതി നടപ്പാക്കന്‍ സൗദി അഞ്ച്‌ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക്‌ ചുമതല നല്‍കി. ആഭ്യന്തര വകുപ്പ്‌, മാനവ വിഭവശേഷ്‌ മന്ത്രാലയം, സാമൂഹിക വികസന മന്ത്രാലയം, സൗദി അതോറിറ്റി ഫോര്‍ ഡാറ്റ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌, ധനകാര്യം. എണ്ണേതര വരുമാന വികസന കേന്ദ്രം എന്നൂ വകുപ്പുകളാണ്‌ ഇതിനായി ഏകോപിപ്പിച്ച്‌ പ്രവര്‍ത്തിക്കുന്നത്‌.

ഒരു വര്‍ഷത്തേക്കുള്ള ഇഖാമ മൂന്ന്‌ മാസമോ ആറുമാസമോ കാലത്തേക്ക്‌ മാത്രമായി ലെവിയും ഇഖാമ ഫീസും അടച്ച്‌ എടുക്കാനോ പുതുക്കാനോ അനുവദിക്കുന്ന വിധമാണ്‌ പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്‌. എന്ന്‌ മുതലാണ്‌ ഇത്‌ പ്രാബല്യത്തിലാക്കുകയെന്നത്‌ നിശ്ചയിക്കുന്നത്‌ ആഭ്യന്തര മന്ത്രിയാണ്‌. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി, സൗദി അതോറിറ്റി ഫോര്‍ ഡാറ്റ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌, എണ്ണേതര വരുമാന വികസന കേന്ദ്രം എന്നീ വകുപ്പുകളുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും തിയതി നിശ്ചയിക്കുക.
വിദേശ തൊഴിലാളികളുടെ ഇഖാമ വര്‍ഷത്തില്‍ പലതവണയായി എടുക്കാനും പുതുക്കാനുമുള്ള അനുമതി സൗദി മന്ത്രിസഭ അടുത്തിടെയാണ്‌ നല്‍കിയത്‌.

saudi

ഇന്ധന വിലവര്‍ധനവിനെതിരെ ഭാരതബന്ദ്, ചിത്രങ്ങള്‍ കാണാം

ഈ അഞ്ച്‌ വകുപ്പുകള്‍ ധനമന്ത്രാലയവും എണ്ണേതര വരുമാന വികസന കേന്ദ്രവുമായി സഹകരിച്ച്‌ ഇഖാമ ഘട്ടംഘട്ടമായി പുതുക്കുകയും ഇഷ്യൂ ചെയ്യുകയും ചെയ്യുന്നതിനുള്ള സാങ്കേതിക തയാറെടുപ്പുകള്‍ നടത്തും.പുതുക്കുന്ന കാലയളവിനനുസരിച്ച്‌ ഫീസ്‌ അ
ടക്കാന്‍ തൊഴിലുടമയ്‌ക്ക്‌ സാധിക്കും. വീട്ടുജോലിക്കാരുടെ ഇഖാമ ഈ തീരുമാനത്തില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌.

ഹോട്ട് ലുക്കിൽ പ്രിയ വാര്യർ- ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കോ ? | VV Rajesh | Oneindia Malayalam

English summary
Saudi start allow permanent residents for foreigners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X