കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്കയിലെ ക്രെയിന്‍ അപകടം ബിന്‍ലാദന്‍ കന്പനിയ്ക്ക് വിലക്ക്

Google Oneindia Malayalam News

റിയാദ്: മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക്കില്‍ ക്രെയിന്‍ തകര്‍ന്ന് 107 പേര്‍ മരിച്ച സംഭവത്തില്‍ പള്ളിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ബിന്‍ലാദന്‍ കമ്പനിയ്ക്ക് വിലക്ക് . പുതിയ കരാറുകളില്‍ നിന്നും പുതുതായി ഏറ്റെടുത്ത ജോലികളില്‍ നിന്നും കമ്പനിയെ വിലക്കി. ക്രെയിന്‍ അപകടത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരുന്നത് വരെ കമ്പനിയെ സസ്‌പെന്‍ഡ് ചെയ്തിരിയ്ക്കുകയാണ്.

നിലവില്‍ കമ്പനി കരാര്‍ ഏറ്റെടുത്ത പദ്ധതികളെപ്പറ്റിയുള്ള അവലോകനം നടത്താന്‍ ധനകാര്യവകുപ്പ് ഉത്തരവിട്ടു. കമ്പനിയെ വിലത്തിയതിന് പുറമെ കേസ് അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ബിന്‍ലാദന്‍ ഗ്രൂപ്പിലെ ബോര്‍ഡ് അംഗങ്ങളും സീനിയര്‍ ഉദ്യോഗസ്ഥരും രാജ്യം വിട്ട് പോകരുതെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

Mecca Crash

പുതിയ കരാറുതളില്‍ നിന്നും ബിന്‍ലാദന്‍ ഗ്രൂപ്പിനെ ഒഴിവാക്കണമെന്ന് സല്‍മാന്‍ രാജാവ് നിര്‍ദ്ദേശം നല്‍കിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍ 238ലേറെപ്പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗ്രാന്‍ഡ് മോസ്‌ക്കില്‍ ക്രെയിന്‍ തകര്‍ന്ന് അപകടം ഉണ്ടായത്. അപകടത്തിന് ഇടയാക്കിയ ക്രെയിന്‍ സ്ഥാപിച്ചതില്‍ സാങ്കേതിക പിഴവുകള്‍ ഒന്നും തന്നെ ഇല്ലായിരുന്നുവെന്നും ദൈവ നിശ്ചയമാണ് സംഭവിച്ചതെന്നും ബിന്‍ലാദന്‍ ഗ്രൂപ്പിലെ എഞ്ചിനീയര്‍ പറഞ്ഞിരുന്നു.

English summary
Saudi suspends Binladin group for Makkah Grand Mosque crane.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X