കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം; ബിസിനസ് തുടങ്ങാന്‍ ഇനി ആണുങ്ങളുടെ അനുവാദം വേണ്ട

  • By Desk
Google Oneindia Malayalam News

ജിദ്ദ: സ്ത്രീശാക്തീകരണ രംഗത്ത് വന്‍ മുന്നേറ്റം നടത്തുന്ന സൗദി അറേബ്യയില്‍ ഇനി മുതല്‍ സ്ത്രീകള്‍ക്ക് ബിസിനസ് തുടങ്ങാന്‍ പുരുഷ രക്ഷിതാവിന്റെ അനുവാദം ആവശ്യമില്ല. വാണിജ്യ-നിക്ഷേപ മന്ത്രാലയം അറിയിച്ചതാണിത്. ഇനി മുതല്‍ സ്വന്തമായി വ്യവസായം തുടങ്ങാന്‍ സൗദി സ്ത്രീകള്‍ക്ക് സ്വാതന്ത്രമുണ്ടായിരിക്കുമെന്നും അതിന് പിതാവിന്റെയോ ഭര്‍ത്താവിന്റെയോ സമ്മതം ആവശ്യമില്ലെന്നും മന്ത്രാലയം വക്താവ് അബ്ദുര്‍റഹ്മാന്‍ അല്‍ ഹുസൈന്‍ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.

സൗദിയിലേക്ക് പാകിസ്താന്‍ പട്ടാളം; ഗള്‍ഫില്‍ വിചിത്ര നീക്കം!! മന്ത്രിയെ വിളിപ്പിച്ചു, വാക്ക് ലംഘിച്ചുസൗദിയിലേക്ക് പാകിസ്താന്‍ പട്ടാളം; ഗള്‍ഫില്‍ വിചിത്ര നീക്കം!! മന്ത്രിയെ വിളിപ്പിച്ചു, വാക്ക് ലംഘിച്ചു

നേരത്തേ പുരുഷന്റെ അനുവാദമില്ലാതെ കച്ചവടസ്ഥാപനങ്ങളോ മറ്റ് വ്യവസായങ്ങളോ തുടങ്ങാന്‍ സ്ത്രീകള്‍ക്ക് അധികാരമുണ്ടായിരുന്നില്ല. പുരുഷ രക്ഷിതാവിന് സമ്മതമാണെന്ന് കാണിക്കുന്ന സാക്ഷ്യപത്രം സമര്‍പ്പിച്ചാല്‍ മാത്രമേ ബിസിനസ് ലൈസന്‍സ് എടുക്കുവാന്‍ സ്ത്രീകള്‍ക്ക് സാധിക്കുമായിരുന്നുള്ളൂ. ആ വ്യവസ്ഥയാണ് പുതിയ തീരുമാനത്തിലൂടെ സൗദി ഭരണകൂടം മാറ്റിയിരിക്കുന്നത്. സ്ത്രീകളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമെന്ന നിലയ്ക്ക് അവര്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം അനുവദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. ബിസിനസ് സംരഭങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള വിവിധ പദ്ധതികളും സൗദി ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.

muslim

സൗദിയെ പുരോഗതിയുടെ പാതയില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടക്കുന്ന വിഷന്‍ 2030 പദ്ധതികളുടെ ഭാഗമായാണ് ഈ നടപടികള്‍. നേരത്തേ സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതില്‍ നിലവിലുണ്ടായിരുന്ന നിരോധനം അദ്ദേഹം എടുത്തുകളഞ്ഞിരുന്നു. 35 വര്‍ഷമായി തുടരുന്ന സിനിമാ നിര്‍രോധനവും അദ്ദേഹം പിന്‍വലിക്കുകയുണ്ടായി. സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതിന്റെ ഭാഗമായി അവര്‍ക്ക് ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള കായിക-വിനോദപരിപാടികളില്‍ പുരുഷന്‍മാര്‍ക്കൊപ്പം പങ്കെടുക്കാനും സൗദി കിരീടാവകാശി അധികാരം നല്‍കിയിരുന്നു.

ഖത്തറില്‍ നിന്ന് ഉറച്ച ശബ്ദം; അമീറിന്റെ പുതിയ മുദ്രാവാക്യം!! വരുന്നു യൂറോപ്യന്‍ യൂണിയന്‍ മോഡല്‍ഖത്തറില്‍ നിന്ന് ഉറച്ച ശബ്ദം; അമീറിന്റെ പുതിയ മുദ്രാവാക്യം!! വരുന്നു യൂറോപ്യന്‍ യൂണിയന്‍ മോഡല്‍

English summary
Saudi women do not need the permission of a male guardian to start their own business, according to the Ministry of Commerce and Investment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X