കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ നിന്ന് ഒളിച്ചോടിയ യുവതി കാനഡയില്‍; കുടുംബ കലഹം രാജ്യങ്ങള്‍ തമ്മിലുള്ള തകര്‍ക്കമാകുമോ?

Google Oneindia Malayalam News

തായ്‌ലാന്റ്: കുടുംബം പീഡിപ്പിക്കുന്നുവെന്നാരോപിച്ച് സൗദി അറേബ്യ വിട്ട് തായ്‌ലാന്റിലെത്തിയ യുവതി കാനഡയില്‍. കാനഡ യുവതിക്ക് അഭയം നല്‍കി. ഇനി ഒരിക്കലും സൗദിയിലേക്ക് പോകില്ലെന്നും നിര്‍ബന്ധിച്ച് തിരിച്ചയച്ചാല്‍ താന്‍ കൊല്ലപ്പെടുമെന്നും യുവതി തായ് പോലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്നാണ് യുഎന്‍ ഇടപെട്ടതും കാനഡ അഭയം നല്‍കാമെന്ന് പറഞ്ഞതും.

തൊട്ടുപിന്നാലെ ബാങ്കോക്കില്‍ നിന്നുള്ള വിമാനത്തില്‍ യുവതി കാനഡിയിലേക്ക് പറന്നു. കാനഡയും സൗദിയും തമ്മില്‍ ബന്ധം വഷളായിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍. വനിതാ ആക്ടിവിസ്റ്റുകളുടെ വിഷയത്തില്‍ കാനഡ ഇടപെട്ടതാണ് സൗദിയുമായുള്ള ബന്ധം വഷളാകാന്‍ കാരണം. പുതിയ സംഭവത്തോടെ കുടുംബ കലഹം രാജ്യങ്ങള്‍ തമ്മിലുള്ള കലഹമായി വിഷയം മാറുമോ എന്ന ആശങ്ക പരന്നിട്ടുണ്ട്....

സൗദി വിട്ട് ഒളിച്ചോടി

സൗദി വിട്ട് ഒളിച്ചോടി

റഹാഫ് മുഹമ്മദ് അല്‍ ഖാനൂന്‍ എന്ന 18കാരിയാണ് കഴിഞ്ഞാഴ്ച സൗദി വിട്ട് ഒളിച്ചോടിയത്. കുടുംബത്തോടൊപ്പം കുവൈത്തിലെത്തിയ വേളയിലായിരുന്നു ആരുമറിയാതെ തായ്‌ലാന്റിലേക്ക് കടന്നത്. ഓസ്‌ട്രേലിയയിലേക്ക് കടക്കാനായിരുന്നു നീക്കം. എന്നാല്‍ തായ് പോലീസ് ബാങ്കോക്ക് വിമാനത്താവളത്തില്‍ വച്ച് പിടികൂടി.

ഹോട്ടലില്‍ കയറി വാതിലടച്ചു

ഹോട്ടലില്‍ കയറി വാതിലടച്ചു

ബാങ്കോക്കിലെ ഹോട്ടലില്‍ കയറി വാതിലടച്ച യുവതി, തന്നെ സൗദിയിലേക്ക് തിരിച്ചയക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയ വഴി സംഭവത്തിന് വന്‍ പ്രചാരം ലഭിച്ചു. ഇതോടെയാണ് യുഎന്നും മനുഷ്യാവകാശ സംഘടനകളും വിഷയത്തില്‍ ഇടപെട്ടത്. കുടുംബം തന്നെ കൊല്ലുമെന്നാണ് യുവതി പറഞ്ഞത്.

ഓസ്‌ട്രേലിയയിലേക്ക് പോകാന്‍

ഓസ്‌ട്രേലിയയിലേക്ക് പോകാന്‍

ഓസ്‌ട്രേലിയയിലേക്ക് പോകാനാണ് ആഗ്രഹമെന്നും അവിടെ അഭയം ആവശ്യപ്പെടുമെന്നും യുവതി തായ് പോലീസിനോട് പറഞ്ഞു. തുടര്‍ന്നാണ് ഐക്യരാഷ്ട്രസഭയുടെ ഇടപെടലുണ്ടായത്. തൊട്ടുപിന്നാലെ കാനഡ അഭയം നല്‍കാമെന്ന് പ്രഖ്യാപിച്ചു. ശനിയാഴ്ച ബാങ്കോക്കില്‍ നിന്ന് വിമാനത്തില്‍ യുവതി ഒട്ടാവയിലേക്ക് പുറപ്പെട്ടു.

 കാനഡയും സൗദിയും തമ്മില്‍

കാനഡയും സൗദിയും തമ്മില്‍

കാനഡയും സൗദിയും തമ്മില്‍ ബന്ധം നേരത്തെ വഷളായിരുന്നു. സൗദിയിലെ വനിതാ ആക്ടിവിസ്റ്റുകളുടെ അറസ്റ്റില്‍ കാനഡ ഇടപെട്ടതായിരുന്നു കാരണം. കാനഡയുമായുള്ള ബന്ധം സൗദി മരവിപ്പിച്ചു. കാനഡയുടെ അംബാസഡറെ പുറത്താക്കുകയും ചെയ്തു. ഇപ്പോള്‍ നയതന്ത്ര ബന്ധമില്ല.

നിയമപോരാട്ടം നടത്തും

നിയമപോരാട്ടം നടത്തും

ഈ സാഹചര്യത്തിലാണ് സൗദിയില്‍ നിന്ന് ഒളിച്ചോടിയ യുവതിക്ക് കാനഡ അഭയം നല്‍കുന്നത്. കാനഡ മനുഷ്യാവകാശങ്ങളെ ആദരിക്കുന്നുവെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. എന്നാല്‍ യുവതിയുടെ കുടുംബം നിയമപോരാട്ടം നടത്തുമെന്നാണ് അറിയുന്നത്. ഇതോടെ വിഷയം അന്താരാഷ്ട്ര തലത്തില്‍ വീണ്ടും ചര്‍ച്ചയാകും.

ഖത്തറില്‍ പച്ച കത്തി; സൗദിയിലും കുവൈത്തിലും ചുവപ്പും, ആകര്‍ഷണം യുഎഇ തന്നെ!! പുതിയ കണക്ക്ഖത്തറില്‍ പച്ച കത്തി; സൗദിയിലും കുവൈത്തിലും ചുവപ്പും, ആകര്‍ഷണം യുഎഇ തന്നെ!! പുതിയ കണക്ക്

English summary
Saudi teen Rahaf Alqunun due to arrive in Canada for asylum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X