കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിനെതിരേ ആക്രമണ ഭീഷണി മുഴക്കി സൗദി; ഖത്തറിനെ താങ്ങിനിര്‍ത്തുന്നത് യുഎസ് സൈന്യമെന്ന്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഖത്തർ തകരുമെന്ന് സൗദിയുടെ ഭീഷണി | Oneindia Malayalam

റിയാദ്: അമേരിക്കന്‍ സൈന്യം ഖത്തറില്‍ നിന്ന് പിന്‍മാറുന്ന പക്ഷം ഒരാഴ്ചയ്ക്കുള്ളില്‍ ഖത്തര്‍ തകരുമെന്ന് സൗദിയുടെ ഭീഷണി. സൗദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജൂബൈറാണ് ഖത്തറിനെതിരേ സൈനികാക്രമണത്തിന് സൂചന നല്‍കിയത്. സിറിയയിലെ അമേരിക്കന്‍ സൈനിക സാന്നിധ്യത്തിനുള്ള ചെലവ് ഖത്തര്‍ വഹിച്ചില്ലെങ്കില്‍ രാജ്യം ആക്രമിക്കപ്പെടുമെന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ഖത്തറിനെ താങ്ങിനിര്‍ത്തുന്നത് അമേരിക്കന്‍ സൈന്യമാണെന്നും അവര്‍ രാജ്യത്ത് നിന്ന് പിന്‍മാറിയാല്‍ ഒരാഴ്ച പോലും പിടിച്ചുനില്‍ക്കാനുള്ള കരുത്ത് ഖത്തര്‍ സൈന്യത്തിനില്ലെന്നുമാണ് സൗദി വിദേശകാര്യ മന്ത്രിയുടെ മുന്നറിയിപ്പ്. ഖത്തറിലെ അല്‍ ഉദൈദ് യു.എസ് സൈനിക താവളത്തെ കുറിച്ചാണ് സൗദി സൂചിപ്പിച്ചത്. അമേരിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ യു.എസ് സൈനിക താവളമാണിത്.

jubair

സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരേ യുദ്ധം ചെയ്യുന്ന അമേരിക്കന്‍ സൈനികരുടെ ചെലവ് ഖത്തര്‍ വഹിക്കണമെന്നാണ് സൗദിയുടെ ആവശ്യം. കാരണം ഖത്തറിനെ താങ്ങി നിര്‍ത്തുന്നത് അമേരിക്കന്‍ സൈനികരാണ്. അതിനുള്ള പ്രതിഫലമെന്ന നിലക്ക് സിറിയയിലെ സൈനികച്ചെലവുകള്‍ ഖത്തര്‍ വഹിക്കണമെന്നാണ് ആദില്‍ പറഞ്ഞത്.

അമേരിക്കന്‍ സൈന്യം ഖത്തറിനെ സംരക്ഷിക്കുന്നതിന് പകരമായി സിറിയയിലേക്ക് ഖത്തര്‍ തങ്ങളുടെ സൈന്യത്തെ അയക്കണമെന്നും സൗദി വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. അമേരിക്കന്‍ സൈന്യം സിറിയയില്‍ നിന്ന് പിന്‍മാറുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തേ പറഞ്ഞിരുന്നു. പിന്‍മാറാതിരിക്കണമെങ്കില്‍ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അതിന് ചെലവ് വഹിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. ഇതിനുള്ള പ്രതികരണമെന്ന നിലയ്ക്കാണ് സൗദി മന്ത്രിയുടെ പ്രസ്താവന.

സിറിയയിലെ അമേരിക്കന്‍ സൈന്യത്തിന് ചെലവ് കൊടുക്കേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്നാണ് സൗദിയുടെ നിലപാട്. കാരണം അമേരിക്കന്‍ സൈന്യം തങ്ങളെ സഹായിക്കുന്നില്ല. പിന്നെയെന്തിന് തങ്ങള്‍ അവരുടെ ചെലവ് വഹിക്കണമെന്നാണ് മന്ത്രിയുടെ ചോദ്യം. അതുകൊണ്ട് അമേരിക്കന്‍ സൈന്യം ഖത്തറിനുള്ള സംരക്ഷണം പിന്‍വലിക്കാതിരിക്കണമെങ്കില്‍ വേഗം പണം നല്‍കണമെന്നാണ് ഉപദേശം.

ഖത്തറിനെ പോലെ അമേരിക്കയുടെ ചെലവിലല്ല സ്വന്തം കാലിലാണ് സൗദി നിലനില്‍ക്കുന്നതെന്നും സൗദി മന്ത്രി പറഞ്ഞു. സൗദിയെ സംരക്ഷിക്കുന്നത് തങ്ങളുടെ തന്നെ സൈന്യമാണ്. സൗദിയില്‍ അമേരിക്കന്‍ സൈനിക താവളമില്ല. എന്നാല്‍ ഖത്തറിന്റെ കാര്യം അങ്ങനെയല്ല. അമേരിക്ക സൈനിക താവളം മാറ്റിയാല്‍ രാജ്യത്തെയും ജനങ്ങളെയും പ്രതിരോധിക്കാന്‍ ഖത്തറിനാവില്ല. ചുരുങ്ങിയ ദിവസങ്ങള്‍ക്കകം ഖത്തര്‍ വീഴും- അദ്ദേഹം പറഞ്ഞു.

English summary
Qatar must pay for presence of US troops in Syria
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X