വിനോദ പ്രേമികളെ ആകര്‍ഷിക്കാന്‍ സൗദി; 20 കൂറ്റന്‍ വിനോദ കേന്ദ്രങ്ങള്‍ വരുന്നു
റിയാദ്: ഗള്‍ഫ് മേഖലയിലെ വിനോദ വ്യവസായത്തിന്റെ കേന്ദ്രമാവാന്‍ സൗദി ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ വന്‍ വിനോദ കേന്ദ്രങ്ങള്‍ നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. രാജ്യത്തിന്റെ സോവറിന്‍ വെല്‍ത്ത് ഫണ്ട് ഉപയോഗിച്ചാണ് എന്റര്ടെയ്ന്മെന്റ് സെന്ററുകള്‍ സ്ഥാപിക്കുകയെന്ന് ഡെവലപ്മെന്റ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് എന്റര്‍ടെയിന്‍മെന്റ് കമ്പനി ചെയര്മാന് അബ്ദുല്ല അല്‍ ദാവൂദ് അറിയിച്ചു.
15 നഗരങ്ങളിലായി 50,000 മുതല്‍ ഒരു ലക്ഷം വരെ ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള 20 കോംപ്ലക്സുകള്‍ നിര്‍മിക്കാനാണ് പദ്ധതി. സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. സിനിമാ തിയറ്ററുകള്‍, നാടകശാലകള്‍, സംഗീത സദസ്സുകള്‍, കലാ-സാംസ്ക്കാരിക പരിപാടികള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കുമുള്ള സൗകര്യങ്ങള്‍, റസ്റ്ററന്റുകള്‍, വിപണന സ്റ്റാളുകള്‍ എന്നിവ അടങ്ങിയതായും വിനോദ കേന്ദ്രങ്ങള്‍.

സൗദി കലയും സംസ്ക്കാരവും ലോകത്തിന് മുമ്പില്‍ കാഴ്ചവയ്ക്കാനുള്ള അവസരം ഇതിലൂടെ കൈവരുമെന്നും അദ്ദേഹം അറിയിച്ചു. ജിദ്ദയില്‍ നടന്ന വ്യാപാര സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. വെറും വിനോദ കേന്ദ്രങ്ങള്‍ എന്നതിലുപരി വാണിജ്യ സ്ഥാപനങ്ങളായാണ് ഇവ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം എ.എം.സി എന്റര്‍ടെയിന്‍മെന്റിന്റെ സൗദിയിലെ ആദ്യ സിനിമാ തിയറ്റര്‍ കമ്പനിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. ഇതിനു പുറമെ, റിയാദില്‍ ആറ് വന്‍കിട തീം പാര്‍ക്കുകള്‍, വാട്ടര്‍ പാര്‍ക്കുകള്‍, മോട്ടോര്‍ സ്പോര്‍ട്സ് കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് കഴിഞ്ഞ മാസം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് തറക്കല്ലിട്ടിരുന്നു. എണ്ണ സമ്പത്തിനെ കൂടുതലായി ആശ്രയിക്കുന്നതിന് പകരം രാജ്യത്ത് വിനോദ വ്യവസായം, ടൂറിസം തുടങ്ങിയവ പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ സാമ്പത്തിക സ്രോതസ്സിന്റെ വൈവിധ്യവല്‍ക്കരണമാണ് കിരീടാവകാശി ലക്ഷ്യമിടുന്നത്. ഇതിനായി അദ്ദേഹം തയ്യാറാക്കിയ വിഷന്‍ 2030 കര്‍മ പദ്ധതിയുടെ ഭാഗമായാണ് പുതിയ വിനോദ കേന്ദ്രങ്ങളുടെ നിര്‍മാണം.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications