കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിനോദ പ്രേമികളെ ആകര്‍ഷിക്കാന്‍ സൗദി; 20 കൂറ്റന്‍ വിനോദ കേന്ദ്രങ്ങള്‍ വരുന്നു

  • By Desk
Google Oneindia Malayalam News

റിയാദ്: ഗള്‍ഫ് മേഖലയിലെ വിനോദ വ്യവസായത്തിന്റെ കേന്ദ്രമാവാന്‍ സൗദി ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ വന്‍ വിനോദ കേന്ദ്രങ്ങള്‍ നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. രാജ്യത്തിന്റെ സോവറിന്‍ വെല്‍ത്ത് ഫണ്ട് ഉപയോഗിച്ചാണ് എന്റര്‍ടെയ്ന്‍മെന്റ് സെന്ററുകള്‍ സ്ഥാപിക്കുകയെന്ന് ഡെവലപ്‌മെന്റ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് എന്റര്‍ടെയിന്‍മെന്റ് കമ്പനി ചെയര്‍മാന്‍ അബ്ദുല്ല അല്‍ ദാവൂദ് അറിയിച്ചു.

15 നഗരങ്ങളിലായി 50,000 മുതല്‍ ഒരു ലക്ഷം വരെ ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള 20 കോംപ്ലക്‌സുകള്‍ നിര്‍മിക്കാനാണ് പദ്ധതി. സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. സിനിമാ തിയറ്ററുകള്‍, നാടകശാലകള്‍, സംഗീത സദസ്സുകള്‍, കലാ-സാംസ്‌ക്കാരിക പരിപാടികള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കുമുള്ള സൗകര്യങ്ങള്‍, റസ്റ്ററന്റുകള്‍, വിപണന സ്റ്റാളുകള്‍ എന്നിവ അടങ്ങിയതായും വിനോദ കേന്ദ്രങ്ങള്‍.

 entertainment

സൗദി കലയും സംസ്‌ക്കാരവും ലോകത്തിന് മുമ്പില്‍ കാഴ്ചവയ്ക്കാനുള്ള അവസരം ഇതിലൂടെ കൈവരുമെന്നും അദ്ദേഹം അറിയിച്ചു. ജിദ്ദയില്‍ നടന്ന വ്യാപാര സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. വെറും വിനോദ കേന്ദ്രങ്ങള്‍ എന്നതിലുപരി വാണിജ്യ സ്ഥാപനങ്ങളായാണ് ഇവ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം എ.എം.സി എന്റര്‍ടെയിന്‍മെന്റിന്റെ സൗദിയിലെ ആദ്യ സിനിമാ തിയറ്റര്‍ കമ്പനിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. ഇതിനു പുറമെ, റിയാദില്‍ ആറ് വന്‍കിട തീം പാര്‍ക്കുകള്‍, വാട്ടര്‍ പാര്‍ക്കുകള്‍, മോട്ടോര്‍ സ്‌പോര്‍ട്‌സ് കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് കഴിഞ്ഞ മാസം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തറക്കല്ലിട്ടിരുന്നു. എണ്ണ സമ്പത്തിനെ കൂടുതലായി ആശ്രയിക്കുന്നതിന് പകരം രാജ്യത്ത് വിനോദ വ്യവസായം, ടൂറിസം തുടങ്ങിയവ പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ സാമ്പത്തിക സ്രോതസ്സിന്റെ വൈവിധ്യവല്‍ക്കരണമാണ് കിരീടാവകാശി ലക്ഷ്യമിടുന്നത്. ഇതിനായി അദ്ദേഹം തയ്യാറാക്കിയ വിഷന്‍ 2030 കര്‍മ പദ്ധതിയുടെ ഭാഗമായാണ് പുതിയ വിനോദ കേന്ദ്രങ്ങളുടെ നിര്‍മാണം.

English summary
Saudi Arabia’s main sovereign wealth fund will set up a network of entertainment centers across the Kingdom as the government tries to jump-start a domestic leisure industry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X