സൗദിയില്‍ ഇന്ധനവില വന്‍തോതില്‍ വര്‍ധിപ്പിക്കുന്നു..ജൂലൈ മുതല്‍ എണ്ണ പൊള്ളും..!
ജിദ്ദ: ജൂലൈ മുതല്‍ ഇന്ധനവില വര്‍ധിപ്പിക്കാന്‍ സൗദി സര്‍ക്കാര്‍. വരുന്ന ജൂലൈയോടെ സൗദിയില്‍ ഇന്ധനവിലയില്‍ മുപ്പത് ശതമാനം വര്‍ധനവാണ് വരുന്നത്. കൃത്യമായ വില വര്‍ധന സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ലെങ്കിലും 30 ശതമാനത്തോളം വര്‍ധനവ് ഉണ്ടാകുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ധനവില വര്‍ധന പ്രവാസികളെ എന്ന പോലെ ഇന്ത്യയിലെ ഉപഭോക്താക്കളെയും ബാധിച്ചേക്കും. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ വലിയൊരു ഭാഗം സൗദിയില്‍ നിന്നാണ്.
Read Also: പശ്ചിമേഷ്യയെ ചോരക്കളമാക്കാന്‍ ട്രംപ്..ഐസിസിനെ തുടച്ചുനീക്കാന്‍ പുതിയ പദ്ധതി തയ്യാര്‍!!

സൗദിയിലെ ഇന്ധനവില അന്താരാഷ്ട്ര നിലവാരത്തോട് യോജിക്കുന്നതാവണമെന്നാണ് സൗദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വരുമാനം കുറഞ്ഞ സൗദി പൗരന്മാര്‍ക്ക് ഇന്ധനം വാങ്ങുന്നതിന് സര്‍ക്കാര്‍ വക സാമ്പത്തിക സഹായവും ലഭിക്കും. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കാനും ഇന്ധന ഉപഭോഗം കുറയ്ക്കാനുമാണ് സൗദി സര്‍ക്കാര്‍ ഉന്നംവെയ്ക്കുന്നത്. ഇന്ധന ആവശ്യത്തിന്റെ 80 ശതമാനവും ഇറക്കുമതിയിലൂടെ ലഭ്യമാക്കുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ വിലക്കയറ്റം ബാധിച്ചേക്കും












Click it and Unblock the Notifications