Get Updates
Get notified of breaking news, exclusive insights, and must-see stories!

യെമനില്‍ നിന്ന് സൗദി സൈന്യത്തെ പിന്‍വലിക്കുന്നു.... സമ്മര്‍ദവുമായി അമേരിക്കന്‍ പ്രതിനിധികള്‍

റിയാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി അറേബ്യ കൂടുതല്‍ കുരുക്കിലേക്ക്. അന്താരാഷ്ട്ര തലത്തില്‍ സൗദിക്കുണ്ടായിരുന്ന ആധിപത്യം കുറയ്ക്കാന്‍ യൂറോപ്പ്യന്‍ രാജ്യങ്ങളും അമേരിക്കയും തീരുമാനമെടുത്തിരിക്കുകയാണ്. അതേസമയം യെമന്‍ അടക്കമുള്ള രാജ്യങ്ങളില്‍ സൗദി നടത്തിയ ഇടപെടലുകള്‍ കൂടുതല്‍ ശക്തമായി പരിശോധിക്കാന്‍ യുഎന്‍ അടക്കമുള്ളവരും രംഗത്തെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ വന്‍ സമ്മര്‍ദമാണ് സൗദി നേരിട്ട് കൊണ്ടിരിക്കുന്നത്.

അതേസമയം ഖഷോഗിയുടെ വധത്തില്‍ നിര്‍ണായക തെളിവുകള്‍ തുര്‍ക്കി അടുത്ത ദിവസം തന്നെ പുറത്തുവിടും. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനെതിരെയുള്ള തെളിവുകള്‍ ഇതിലുണ്ടാവുമെന്നാണ് സൂചന. ഇതിനിടെ തുര്‍ക്കിയുമായി അന്വേഷണത്തിന് സൗദി അറേബ്യ സഹകരിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയപരമായി സൗദി ഭരണകൂടം ഈ കൊലപാതകത്തില്‍ വലിയ നഷ്ടം സഹിക്കേണ്ടി വരുമെന്ന സൂചനയാണ് യൂറോപ്പ്യന്‍ രാജ്യങ്ങള്‍ നല്‍കുന്നത്.

യുഎസ്സിന്റെ ഇടപെടല്‍

യുഎസ്സിന്റെ ഇടപെടല്‍

സൗദിയില്‍ നിന്ന് പ്രമുഖ രാജ്യങ്ങളിലെ സംരംഭകര്‍ കൊഴിഞ്ഞു പോയതിന് പിന്നാലെ കൂടുതല്‍ നടപടികളാണ് അണിയറയില്‍ ഒരുങ്ങിയിരിക്കുന്നത്. യുഎസ്സിന്റെ ഇടപെടലാണ് ഇതില്‍ നിര്‍ണായമായിരിക്കുന്നത്. സൗദി അഭിമാന പ്രശ്‌നമായി കാണുന്ന യെമനിലെ പോരാട്ടം അവസാനിപ്പിക്കാനാണ് യുഎസ്സിന്റെ നിര്‍ദേശം. ഇതിനുള്ള ചര്‍ച്ചകള്‍ ഈ ആഴ്ച്ച തന്നെ ആരംഭിക്കാനാണ് നിര്‍ദേശം. ഇനിയും യെമനിലെ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കാനാവില്ലെന്നാണ് അമേരിക്കയുടെ നിലപാട്.

 രണ്ട് പ്രതിനിധികളെത്തും

രണ്ട് പ്രതിനിധികളെത്തും

യെമന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ രണ്ട് പ്രതിനിധികള്‍ സൗദിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ട്രംപ് ഭരണകൂടത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ സമ്മര്‍ദം ചെലുത്തുന്നുമുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വിദേശ രാജ്യങ്ങള്‍ക്ക് അപകടകാരിയായി മാറിയിരിക്കുന്നുവെന്നാണ് ഇവര്‍ വിലയിരുത്തുന്നത്. അതേസമയം അറബ് രാജ്യങ്ങള്‍ക്കിടയിലും ഇതേ വിലയിരുത്തലാണ് ഉള്ളത്. ഇതിനിടെ ഇറാന്റെ പ്രതിരോധവും സൗദിയെ ആശങ്കപ്പെടുത്തുന്നുണ്ട്.

തുര്‍ക്കിയുടെ വെളിപ്പെടുത്തല്‍

തുര്‍ക്കിയുടെ വെളിപ്പെടുത്തല്‍

ഖഷോഗി സൗദി കോണ്‍സുലേറ്റില്‍ കടന്ന ഉടനെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കഴുഞ്ഞു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് തുര്‍ക്കിയുടെ വെളിപ്പെടുത്തല്‍. ചീഫ് പ്രോസിക്യൂട്ടറാണ് ഇക്കാര്യം പറഞ്ഞത്. സൗദി മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയിലാണ് ഖഷോഗി കൊല്ലപ്പെട്ടതെന്ന് തുര്‍ക്കി ആവര്‍ത്തിച്ചു. ഇതിന് ശേഷം ശരീരം വെട്ടിനുറുക്കുകയും തിരിച്ചറിയാനാവാത്ത വിധത്തില്‍ അടക്കം ചെയ്‌തെന്നും ചീഫ് പ്രോസിക്യൂട്ടര്‍ ഇര്‍ഫാന്‍ ഫിദന്‍ പറയുന്നു.

മൃതദേഹം എവിടെ പോയി

മൃതദേഹം എവിടെ പോയി

മൃതദേഹം എവിടെയെന്ന ദീര്‍ഘ നാളത്തെ ചോദ്യത്തിനും തുര്‍ക്കി ഉത്തരം നല്‍കിയിട്ടുണ്ട്. കൊലയാളികള്‍ അദ്ദേഹത്തിന്റെ ശരീരം ആസിഡില്‍ ലയിപ്പിച്ച് കളഞ്ഞെന്നാണ് തുര്‍ക്കിയുടെ കണ്ടെത്തല്‍. ഇതുവഴി മൃതദേഹത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനാവില്ല. വീര്യമേറിയ ആസിഡായിരിക്കും ഇതിന് ഉപയോഗിച്ചതെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം സൗദി നിഷേധിച്ചിട്ടുണ്ട്. ഇതിന്റെ നിര്‍ണായക തെളിവുകള്‍ അടുത്ത ദിവസം തന്നെ തുര്‍ക്കി പുറത്തുവിടുമെന്നാണ് സൂചന.

യെമനില്‍ പിടിവള്ളിയുമായി ഇറാന്‍

യെമനില്‍ പിടിവള്ളിയുമായി ഇറാന്‍

ദീര്‍ഘകാലമായി യെമനിലെ ഹൂത്തികള്‍ക്ക് ഇറാന്‍ ആയുധം എത്തിക്കുന്നു എന്ന് സൗദി ആരോപിക്കുന്നുണ്ട്. അതേസമയം സൗദിയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ ആരും കാണുന്നില്ലെന്ന് ഇറാനും ആരോപിച്ചിരുന്നു. അടുത്തിടെ സ്‌കൂള്‍ബസ്സിന് നേരെ സൗദി നടത്തിയ ആക്രമണമാണ് അവരെ അന്താരാഷ്ട്ര തലത്തില്‍ വില്ലന്‍മാരാക്കിയത്. ഇപ്പോള്‍ ഖഷോഗിയുടെ കൊലപാതകം കൂടി വന്നത് മറ്റൊരു തിരിച്ചടിയായിരിക്കുകയാണ്. ഇതില്‍ ഇറാനാണ് ഏറ്റവും നേട്ടമുണ്ടാക്കുന്നത്. യെമനില്‍ നിന്ന് സൗദി പിന്‍വലിഞ്ഞാല്‍ അത് ഇറാന്റെ സൈനിക വിജയമായി കണക്കാക്കും.

ഖത്തറിനോടുള്ള വിരോധം

ഖത്തറിനോടുള്ള വിരോധം

ഖത്തറിനെ കൈവിട്ടതും അറബ് മേഖലയില്‍ സൗദിയുടെ വീഴ്ച്ചയ്ക്ക് ആക്കം കൂട്ടിയ കാര്യമാണ്. ഖത്തറിനെ മേഖലയില്‍ ഒറ്റപ്പെടുത്താനും അതിന് പുറമേ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു സൗദി. എന്നാല്‍ ഖഷോഗിയുടെ മരണത്തില്‍ ഇവരെല്ലാം ഇപ്പോള്‍ സൗദിക്ക് എതിരാണ്. അതേസമയം അന്താരാഷ്ട്ര തലത്തില്‍ കാനഡയും ജര്‍മനിയും സൗദിക്കെതിരെ വലിയ ക്യാമ്പയിനിംഗും തുടങ്ങിയിട്ടുണ്ട്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ സൗദിയിലുണ്ടെന്ന് നേരത്തെ തന്നെ കാനഡ ആരോപിച്ചിരുന്നു. ഇവര്‍ രണ്ടുപേരെയും നേരത്തെ സൗദി പിണക്കിയതാണ്.

ആണവകരാറില്‍ നിന്ന് പിന്‍മാറും

ആണവകരാറില്‍ നിന്ന് പിന്‍മാറും

സൗദിയും അമേരിക്കയും തമ്മിലുള്ള ആണവ കരാറും ഖഷോഗിയുടെ വധത്തോടെ ഇല്ലാതാവുകയാണ്. റിപബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഇതില്‍ നിന്ന് പിന്‍മാറാന്‍ സമ്മര്‍ദം ചെലുത്തികൊണ്ടിരിക്കുകയാണ്. യുഎസ്സിന്റെ ആണവ ശക്തി സൗദിക്ക് കൈമാറുന്നതും കരാറിന്റെ ഭാഗമാണ്. ഈ കരാറില്‍ നിന്ന് യുഎസ്സ് പിന്‍വാങ്ങിയാല്‍ അത് സൗദിക്ക് വലിയ തിരിച്ചടിയാവും. മറ്റുള്ള രാജ്യങ്ങളും പ്രമുഖ കരാറുകളില്‍ നിന്ന് പിന്‍മാറുന്നതിന് ഇത് കാരണമാകും. അതോടൊപ്പം വിഷന്‍ 2030 എന്ന മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്‌ന പദ്ധതിയും വെള്ളത്തിലാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+