കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിസന്ധി മറികടക്കാന്‍ പെട്രോള്‍ വിലയില്‍ വന്‍വര്‍ധന വരുത്തി സൗദി, ഇനിയും പരിഷ്കാരങ്ങള്‍?

Google Oneindia Malayalam News

റിയാദ്: സൗദിയില്‍ പെട്രോള്‍ വിലയില്‍ വര്‍ധനവ്. അന്‍പത് ശതമാനത്തോളം വര്‍ധനയാണ് ഉണ്ടായിരിയ്ക്കുന്നത്. തിങ്കളാഴ്ചയോടെയാണ് പെട്രോളിന്റേയും പെട്രോളിയം ഉത്പ്പന്നങ്ങളുടേയും വില വര്‍ധിപ്പിച്ചത്. ചൊവ്വാഴ്ച മുതല്‍ പുതിയ നിരക്കിലാണ് വില്‍പ്പന. അന്‍പത് ശതമാനത്തോളം പെട്രോള്‍ വില വര്‍ധിപ്പിയ്ക്കുന്നത് ധനക്കമ്മി മറികടക്കുന്നതിന് വേണ്ടിയാണ്. സബ്സിഡികളും വെട്ടിക്കുറച്ചിട്ടുണ്ട്.

വൈദ്യുതി, വെള്ളം, ഡീസല്‍, മണ്ണെണ്ണ എന്നവയുടെ വിലയും വര്‍ധിയ്ക്കും. സല്‍മാന്‍ രാജാവ് അധ്യക്ഷനായ മന്ത്രിസഭയാണ് വിലവര്‍ധനയ്ക്ക് അംഗീകാരം നല്‍കിയത്. കലര്‍പ്പില്ലാത്ത പെട്രോളിന് ലിറ്ററിന് 0.90 റിയാലായി വില വര്‍ധിച്ചു. 0.60 ലിറ്ററായിരുന്നു മുന്‍പത്തെ നിരക്ക്.

fuelprice

കുറഞ്ഞ ഗുണമേന്മയിലുള്ള പെട്രോളിന്റെ വില 0.45 റിയാലില്‍ നിന്നും 0.75 റിയാലായി ഉയര്‍ത്തി. വില വര്‍ധന പ്രഖ്യാപിച്ചതോടെ അരാംകോ പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെ അടച്ചിട്ടു. പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നശേഷമാകും ഇനി വില്‍പ്പന. ആഗോള വിപണിയിലെ എണ്ണവിലയ്ക്ക് ആനുപാതികമായ മാറ്റമാണ് സൗദി അറേബ്യ ഏര്‍പ്പെടുത്തുന്നത്. മറ്റ് പല അറബ് രാജ്യങ്ങളും ഇന്ധന സബ്‌സിഡികള്‍ പിന്‍വലിച്ചിരുന്നു. സൗദിയില്‍ പ്രകൃതി വാതകത്തിന്റേയും ഡീസലിന്റേയുമൊക്കെ വില ഇനി ഉയരും

English summary
Saudi to raise petrol prices by more than 50%
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X