കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി ലക്ഷ്യം കാണും; ഇന്ത്യന്‍ ഇടപാടില്‍ ഒന്നാംസ്ഥാനം!! റിലയന്‍സ് ഓഹരികള്‍ക്ക് പിന്നിലെ കളികള്‍

Google Oneindia Malayalam News

റിയാദ്/ദില്ലി: റിലയന്‍സ് ഇന്റസ്ട്രീസിന്റെ 20 ശതമാനം ഓഹരികള്‍ വാങ്ങുന്നത് വഴി സൗദി അറേബ്യന്‍ എണ്ണക്കമ്പനിയായ അരാംകോ പ്രധാനമായും ലക്ഷ്യമിട്ടത് നഷ്ടപ്രതാപം തിരിച്ചുപിടിക്കല്‍. ലോകത്തെ അതിവേഗം വളരുന്ന വിപണിയായ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ എണ്ണവില്‍ക്കുന്ന രാജ്യമായി വീണ്ടുമെത്തുകയാണ് സൗദിയുടെ ലക്ഷ്യം. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ട ഈ പദവി ഇപ്പോള്‍ അലങ്കരിക്കുന്നത് ഇറാഖ് ആണ്.

റിലയന്‍സുമായുള്ള പുതിയ ഇടപാടിലൂടെ ഓരോ ദിവസവും അഞ്ച് ലക്ഷം ബാരല്‍ എണ്ണയാണ് സൗദി അരാംകോ ഇന്ത്യയിലേക്ക് എത്തിക്കുക. 7500 കോടി ഡോളറിന്റെ സംരഭക മൂല്യമുള്ള ഇടപാടാണ് റിലയന്‍സ് ഇന്റസ്ട്രീസും സൗദി അരാംകോയും തമ്മില്‍ നടത്തുന്നത്. ഇന്ത്യയിലെ പ്രമുഖ കമ്പനിയുടെ ഓഹരികള്‍ വാങ്ങുന്നതിന് പിന്നില്‍ അരാംകോയ്ക്ക് പല ലക്ഷ്യങ്ങളുണ്ടെന്നാണ് വ്യക്തമാകുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

ഇറാഖില്‍ നിന്നുള്ള കയറ്റുമതി

ഇറാഖില്‍ നിന്നുള്ള കയറ്റുമതി

2018-19 സാമ്പത്തിക വര്‍ഷം 40 ദശലക്ഷം ടണ്‍ എണ്ണയാണ് സൗദി അറേബ്യ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത്. അതേസമയം ഇറാഖില്‍ നിന്ന് കയറ്റുമതി ചെയ്തത് 46 ദശലക്ഷം ടണ്‍ എണ്ണയാണ്. അമേരിക്ക ഇറാഖിന് മേല്‍ ചുമത്തിയിരുന്ന നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതോടെയാണ് ഇറാഖ് എണ്ണവിപണിയില്‍ കൂടുതല്‍ ഇടപെടല്‍ തുടങ്ങിയത്.

 വ്യവസ്ഥകള്‍ അവ്യക്തം

വ്യവസ്ഥകള്‍ അവ്യക്തം

അതേസമയം, അരാംകോയും റിലയന്‍സും തമ്മിലുള്ള പുതിയ ഇടപാട് ഇറാഖിനെ പിന്നിലാക്കാന്‍ സൗദിയെ സഹായിക്കുമെന്ന് കരുതുന്നു. കരാറിന്റെ വ്യവസ്ഥകള്‍ ഇതുവരെ പരസ്യമായിട്ടില്ല. 1500 കോടി ഡോളര്‍ റിലയന്‍സിന് ലഭിക്കുമെന്നാണ് റിലയന്‍സ് മേധാവി മുകേഷ് അംബാനി കഴിഞ്ഞദിവസം വ്യക്തമാക്കിയത്.

 അരാംകോയ്ക്ക് പുറമെ അഡ്‌നോക്കും

അരാംകോയ്ക്ക് പുറമെ അഡ്‌നോക്കും

മഹാരാഷ്ട്രയിലെ പടിഞ്ഞാറന്‍ മേഖലയില്‍ റിലയന്‍സിന്റെ കൂറ്റന്‍ എണ്ണ ശുദ്ധീകരണ ശാലയാണ് വരുന്നത്. ഇതിലേക്ക് ആവശ്യമായ പകുതി എണ്ണ അരാംകോയും യുഎഇയുടെ അഡ്‌നോക്കും നല്‍കുമെന്നാണ് വിവരം. ലോകത്ത് എണ്ണ ഉപയോഗത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ വിപണി സൗദിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

ലാഭകരമായ കമ്പനി

ലാഭകരമായ കമ്പനി

ലോകത്തെ ഏറ്റവും ലാഭകരമായ കമ്പനി എന്ന പദവി അരാംകോയ്ക്ക് തന്നെയാണെന്ന് കഴിഞ്ഞദിവസം സൗദി വ്യക്തമാക്കിയിരുന്നു. ആഗോളതലത്തില്‍ എണ്ണവില കുത്തനെ ഇടിഞ്ഞപ്പോഴും സൗദി അരാംകോയ്ക്ക് കോട്ടം തട്ടിയിട്ടില്ലെന്ന് തെളിയിക്കുകയായിരുന്നു കണക്കുകള്‍ പുറത്തുവിട്ടതിന്റെ ലക്ഷ്യം. കഴിഞ്ഞ ആറ് മാസത്തെ ഓഹരി വിഹിതമായ 4600 കോടി ഡോളര്‍ കമ്പനി കൊടുത്തുതീര്‍ത്തുവെന്ന് അധികൃതര്‍ അറിയിച്ചു.

മിക്ക കമ്പനികളുടെയും അവസ്ഥ ദയനീയം

മിക്ക കമ്പനികളുടെയും അവസ്ഥ ദയനീയം

ലോകത്തെ വന്‍കിട കമ്പനികളായ ആപ്പിള്‍, ആമസോണ്‍ എന്നിവയെ എല്ലാം പിന്നിലാക്കിയാണ് സൗദി അരാംകോ ഒന്നാംസ്ഥാനത്ത് തുടരുന്നത്. ലോകത്തെ എണ്ണംപറഞ്ഞ കമ്പനികളെല്ലാം വന്‍ തകര്‍ച്ച നേരിടുകയാണ്. മിക്ക കമ്പനികളും നഷ്ടഭയം കാരണം പുതിയ നിക്ഷേപങ്ങള്‍ക്ക് മുതിരുന്നില്ല. ഈ സാഹചര്യത്തിലാണ് സൗദി അരാംകോ റിലയന്‍സില്‍ വന്‍ നിക്ഷേപം നടത്തുന്നത്.

ഭരണകൂടത്തിന് നല്‍കിയത് 2000 കോടി ഡോളര്‍

ഭരണകൂടത്തിന് നല്‍കിയത് 2000 കോടി ഡോളര്‍

ഈ വര്‍ഷം ആദ്യ പകുതി പിന്നിട്ടപ്പോള്‍ 4640 കോടി ഡോളര്‍ ലാഭവിഹിതമാണ് സൗദി അരാംകോ നല്‍കിയത്. കമ്പനി ഉടമകളായ സൗദി ഭരണകൂടത്തിന് മാത്രം 2000 കോടി ഡോളര്‍ നല്‍കി. കഴിഞ്ഞവര്‍ഷം കമ്പനി സൗദി അറേബ്യന്‍ ഭരണകൂടത്തിന് നല്‍കിയത് 600 കോടി ഡോളര്‍ മാത്രമായിരുന്നു. അരാകോയുടെ ഓഹരി ആഗോള വിപണിയില്‍ വില്‍ക്കാന്‍ കമ്പനി ആലോചിക്കുന്നുണ്ട്.

അഞ്ച് ശതമാനം ഓഹരി

അഞ്ച് ശതമാനം ഓഹരി

അഞ്ച് ശതമാനം ഓഹരി വിറ്റഴിക്കാന്‍ സൗദി അരാകോ ആലോചിക്കുന്നുണ്ട്. ഇതുവഴി 100 കോടി ഡോളര്‍ നേടാനാണ് ഉദ്ദേശം. ഇങ്ങനെ സംഭവിച്ചാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആകുമിത്. കമ്പനിക്ക് രണ്ടു ലക്ഷം കോടി മൂല്യമുണ്ടെന്നാണ് സൗദി ഭരണകൂടം പറയുന്നത്. റിലയന്‍സിന്റെ ഓഹരി വാങ്ങുന്നതു പോലെ യൂറോപ്പിലും ആഫ്രിക്കയിലും ഓഹരികള്‍ വാങ്ങാന്‍ അരാംകോയ്ക്ക് ആലോചനയുണ്ട്.

ജഗന് പിന്നാലെ കമല്‍നാഥും; കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വന്‍ പ്രഖ്യാപനം, ജോലി മധ്യപ്രദേശുകാര്‍ക്ക്ജഗന് പിന്നാലെ കമല്‍നാഥും; കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വന്‍ പ്രഖ്യാപനം, ജോലി മധ്യപ്രദേശുകാര്‍ക്ക്

English summary
Saudi to regain India's top oil supplier after Reliance deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X