കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമനിലെ വിമതരെ നേരിടാന്‍ സൗദിയുടെ 'ചുണക്കുട്ടികള്‍', കരയുദ്ധത്തിനാണോ ഈ തയ്യാറെടുപ്പ്? കാണൂ

Google Oneindia Malayalam News

റിയാദ്: യെമനിലെ ഹൂത്തി വിമതര്‍ കരുതിയിരുന്നോളൂ. നിങ്ങള്‍ ഇതുവരെ കണ്ടത് ഒരു പോരാട്ടമേ അല്ലായിരുന്നെന്ന് പറയാം. സൗദി അറേബ്യ വിമതര്‍ക്കെതിരെ ശക്തമായ നീക്കത്തിനൊരുങ്ങുന്നു. ഭീകര വിരുദ്ധ സേനയെ വിന്യസിച്ച് കരയുദ്ധത്തിന് സമാനമായ രീതിയില്‍ പോരാട്ടം നടത്താനാണ് സൗദിയുടെ നീക്കം.

യെമന്റെ താത്ക്കാലിക തലസ്ഥാനമായ ഏദനില്‍ സൗദി, ഭീകര വിരുദ്ധ സേനയെ നേരിട്ട് വിന്യസിയ്ക്കാനൊരുങ്ങുകയാണ്. സൗദി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏദനിലെ ഭീകര പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തുന്നതിന് വേണ്ടിയാണ് ഭീകര വിരുദ്ധ സേനയെ വിന്യസിയ്ക്കുന്നത്. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്...

പ്രതികാരമല്ല

പ്രതികാരമല്ല

ഏദനിലെ ഗവര്‍ണര്‍ ജാഫര്‍ മുഹമ്മദ് സാദിനെ വിമതര്‍ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യത്തെ വിന്യസിയ്ക്കാനുള്ള സൗദിയുടെ തീരുമാനം വരുന്നത്. എന്നാല്‍ രണ്ട് സംഭവവും തമ്മല്‍ കൂട്ടിക്കലര്‍ത്തേണ്ടെന്നും ആഴ്ചകള്‍ക്ക് മുമ്പ് തന്നെ സൈന്യത്തെ വിന്യസിയ്ക്കുന്നതിനെപ്പറ്റി ആലോചിച്ചിരുന്നെന്നും അധികൃതര്‍

ദിവസങ്ങള്‍ക്കുള്ളില്‍

ദിവസങ്ങള്‍ക്കുള്ളില്‍

ദിവസങ്ങള്‍ക്കുള്ളില്‍ ഏദനില്‍ സൈന്യത്തെ വിന്യസിയ്ക്കുമെന്നാണ് സൂചന

ശക്തമാകുന്നു...

ശക്തമാകുന്നു...

അറബ് സഖ്യവും ഹൂത്തി വിമതരും തമ്മില്‍ ശക്തമായ ആക്രമണമാണ് യെമനില്‍ നടക്കുന്നത്.

സൗദി അറേബ്യ

സൗദി അറേബ്യ

സൗദി അറേബ്യയുടെ നേതൃത്വത്തിലാണ് അറബ് രാജ്യങ്ങള്‍ യെമനെതിരെ ആക്രമണം നടത്തുന്നത്.

വിമതര്‍

വിമതര്‍

വിമതര്‍ക്കെതിരെ സൈനിക നീക്കങ്ങള്‍ നടത്തുന്നുവെങ്കിലും അറബ് സഖ്യത്തിന് മേല്‍ക്കൈ നേടാനിയിട്ടില്ല.

English summary
Saudi Arabia, which is leading an Arab coalition fighting to end an Iranian-backed coup in Yemen, is planning to send a force to combat terror in Aden, Yemen’s provisional capital, a Saudi newspaper has reported
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X