കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ കടുത്ത നിയന്ത്രണം; രാജ്യാന്തര വിമാനസര്‍വീസുകള്‍ റദ്ദാക്കി, പ്രവാസികള്‍ പെട്ടു

  • By Desk
Google Oneindia Malayalam News

റിയാദ്: കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സൗദി അറേബ്യ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അന്താരാഷ്ട്ര സര്‍വീസുകള്‍ രണ്ടാഴ്ചത്തേക്ക് റദ്ദാക്കി. യൂറോപ്പിലെ ഒരു രാജ്യത്തേക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ വിമാന സര്‍വീസില്ല. ഇന്ത്യയുള്‍പ്പെടെ മറ്റു രാജ്യങ്ങളിലേക്ക് രണ്ടാഴ്ചത്തേക്കാണ് നിരോധനം. കൊറോണ വൈറസ് രോഗം 62 ആയി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് സൗദി ഭരണകൂടം കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.

Recommended Video

cmsvideo
Saudi Arabia to suspend all international flights from Sunday | Oneindia Malayalam
09

വെള്ളിയാഴ്ച 17 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 11 പേര്‍ വിദേശികളാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഒരാള്‍ ആശുപത്രി വിട്ടു. യൂറോപ്പിലെ 28 രാജ്യങ്ങള്‍ക്ക് പുറമെ, ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ്, സുഡാന്‍, എത്യോപ്യ, സൗത്ത് സുഡാന്‍, എരിത്രിയ, കെനിയ, ജിബൂത്തി, സൊമാലിയ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാനസര്‍വീസ് ആണ് സൗദി ഏറ്റവും ഒടുവില്‍ റദ്ദാക്കിയത്. ഇതോടെ സൗദി യാത്രാ നിരോധനം പ്രഖ്യാപിക്കുന്ന രാജ്യങ്ങളുടെ എണ്ണം 53 ആയി ഉയര്‍ന്നു.

അടുത്ത പതിനാല് ദിവസത്തേക്കാണ് നിയന്ത്രണം. ഈ രാജ്യങ്ങളിലുള്ള സൗദി പൗരന്‍മാര്‍ക്ക് സൗദിയിലേക്ക് തിരിച്ചെത്തുന്നതിന് 72 മണിക്കൂര്‍ സമയം അനുവദിച്ചു. തിരിച്ചെത്താന്‍ സാധിക്കാത്തവര്‍ക്ക് ഔദ്യോഗിക അവധിയായി കരുതും. ഞായറാഴ്ച രാവിലെ 11 മണി മുതലാണ് പുതിയ നിയന്ത്രണം നടപ്പാക്കുക.

വിജയിയുടെ പ്രതിഫലം പരസ്യമാക്കി ഖുഷ്ബു; ബിഗിലിന് വാങ്ങിയത് 50 കോടി, മാസ്റ്ററിന് വീണ്ടും കൂട്ടിവിജയിയുടെ പ്രതിഫലം പരസ്യമാക്കി ഖുഷ്ബു; ബിഗിലിന് വാങ്ങിയത് 50 കോടി, മാസ്റ്ററിന് വീണ്ടും കൂട്ടി

നിയന്ത്രണം ഏര്‍പ്പെടുത്തിയ കാലയളവില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ മാത്രമേ വിമാനങ്ങള്‍ സര്‍വീസ് നടത്തൂ. സൗദി പൗരന്‍മാര്‍ക്ക് വിദേശത്ത് നിന്ന് സൗദിയിലെത്താന്‍ സമയ പരിധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സ്ഥിരതാമസ വിസയുള്ളവര്‍ക്കും എത്താം. ഇന്ത്യയില്‍ നിന്നുള്ളപ്പെടെ ഈ ഗണത്തില്‍പ്പെട്ടവരെ സൗദിയിലെത്തിക്കാന്‍ കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.

അവധിക്ക് നാട്ടിലേക്ക പോയ പ്രവാസികളാണ് പുതിയ നിയന്ത്രണത്തില്‍ കൂടുതല്‍ പ്രതിസന്ധിയിലാകുക. വിസാ കാലാവധി അവസാനിക്കാറായ ഒട്ടേറെ മലയാളികളുടെ യാത്ര മുടങ്ങിയിരിക്കുകയാണ്. ഇവരുടെ ജോലി ഇതോടെ അനിശ്ചിതത്വത്തിലായി.

ചൈനയില്‍ തുടങ്ങിയ കൊറോണ വൈറസ് രോഗം ലോകം മൊത്തം ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്. ചൈനയില്‍ 3000ത്തോളം പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ചൈനയ്ക്ക് പുറത്ത് ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. ഇറ്റലിയില്‍ അതേവഗമാണ് രോഗം പടരുന്നത്. ഇറാനില്‍ 200ലധികം പേരാണ് മരിച്ചത്. അമേരിക്ക, ആസ്‌ത്രേലിയ, തായ്‌ലാന്റ് തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ കൊറോണ ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഖത്തറില്‍ 58 പ്രവാസികള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. നേരത്തെ രോഗം ബാധിച്ചവരില്‍ നിന്നാണ് ഇവര്‍ക്കും പടര്‍ന്നത്. ഇന്ത്യയില്‍ 88 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

English summary
Saudi Arabia to suspend international flights from Sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X