Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗന്ദര്യം കുറവ്, അവതാരകയെ അപമാനിച്ച ചാനല്‍ മേധാവിക്കെതിരെ കേസ്

റിയാദ്: സൗന്ദര്യം പോരെന്ന് പറഞ്ഞ് തന്നെ അപമാനിയ്ക്കുകയും പുറത്താക്കാന്‍ ശ്രമിയ്ക്കുകയും ചെയ്ത ചാനല്‍ മേധാവിയ്ക്കെതിരെ പരാതിയുമായി സൗദി യുവതി രംഗത്ത് .സൗദിയിലെ ഒരു ചാനലില്‍ അവതാരകയായി ജോലി ലഭിച്ച് യുവതിയെയാണ് സൗന്ദര്യം പോരെന്ന് പറഞ്ഞ് എക്‌സിക്യൂട്ടീവ് മാനേജര്‍ അപമാനിച്ചത് . മാനേജര്‍ക്കെതിരെ പരാതിയുമായി യുവതി കോടതിയ സമീപിച്ചു .

ചാനലില്‍ നടത്തിയ അഭിമുഖത്തില്‍ യുവതിയെ അവതാരകയായിട്ടാണ് തിരഞ്ഞെടുത്തത് . ഇത് സംബന്ധിച്ച ലിസ്റ്റും പ്രസിദ്ധീകരിച്ചു. ഇതിന് ശേഷമാണ് മാനേജര്‍ പെണ്‍കുട്ടിയെ കാണുന്നത് . സൗന്ദര്യമില്ലാത്ത യുവതിയെ ആരാണ് അവതാരകയായി തിരഞ്ഞെടുത്തത് എന്ന് ചോദിച്ച് മാനേജര്‍ യുവതിയ്ക്ക് നേരേ തട്ടിക്കയറി. കണക്കിന് ശകാരിയ്ക്കുകയും ചെയ്തു .

Crime

അവതാരകയുടെ ജോലി ചെയ്യാന്‍ യുവതിയ്ക്ക് അര്‍ഹതില്ലെന്നും മറ്റെന്തെങ്കിലും ജോലി നല്‍കാമെന്നും മാനേജര്‍ പറഞ്ഞു . മാത്രമല്ല മൂന്ന് മാസത്തെ പ്രൊബേഷന്‍ കാലവധി കൂടി ഉള്‍പ്പെടുത്തുകയും ചെയ്തു . തന്നോടുള്ള മാനേജരുടെ ക്രൂരമായ പെരുമാറ്റത്തിനെതിരെയാണ് യുവതി കോടതിയെ സമീപിച്ചത്. സംഭവത്തിനെതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം വ്യാപകമാണ് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+