കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമനില്‍ തെറ്റ് പറ്റിയെന്ന് സൗദി... സ്‌കൂള്‍ ബസിന് നേരെയുള്ള ആക്രമണം ന്യായീകരിക്കാനാവാത്തത്!!

Google Oneindia Malayalam News

റിയാദ്: യെമനില്‍ അറബ് സഖ്യം നടത്തുന്ന ആക്രമണം ആഗോള തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച് കൊണ്ടിരിക്കുകയാണ്. ആഴ്ച്ചകള്‍ക്ക് മുമ്പ് സൗദി സഖ്യം സ്‌കൂള്‍ ബസിന് നേരെ നടത്തിയ ആക്രമണത്തെ കഴിഞ്ഞ ദിവസം യുഎന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. തികഞ്ഞ മനുഷ്യാവകാശ ലംഘനങ്ങളാണ് യെമനില്‍ അറബ് സഖ്യം നടത്തുന്നതെന്നായിരുന്നു യുഎന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഇപ്പോഴിതാ സ്വന്തം തെറ്റുകള്‍ സൗദി അറേബ്യയും ഏറ്റ് പറഞ്ഞിരിക്കുകയാണ്.

സ്‌കൂള്‍ ബസിന് നേരെയുള്ള ആക്രമണത്തില്‍ 51 പേരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇതില്‍ നാല്‍പ്പത് പേര്‍ ചെറിയ കുട്ടികളായിരുന്നു. ഈ ആക്രമണം ന്യായീകരിക്കാനാവാത്തതാണെന്ന് സൗദി പറഞ്ഞു. യുഎന്‍ അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ അറബ് സഖ്യം ലക്ഷ്യമിടുന്നത് വിമതരല്ലെയെന്നും സ്ത്രീകളെയും കുട്ടികളെയുമടക്കമുള്ള സാധാരണക്കാരെയുമാണെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സൗദി ഇക്കാര്യം ഏറ്റുപറഞ്ഞിരിക്കുന്നത്.

വലിയ തെറ്റ്

വലിയ തെറ്റ്

തങ്ങള്‍ക്ക് പറ്റിയ വലിയ തെറ്റാണെന്ന് ആക്രമണത്തെ കുറിച്ച് അന്വേഷിച്ച സംഘം പറയുന്നു. കുട്ടികള്‍ക്ക് നേരെ ഒരിക്കലും ആക്രമണം നടത്താന്‍ പാടില്ലായിരുന്നു. അത് ഒരിക്കലും ന്യായീകരിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഈ ആക്രമണം നടത്തിയവര്‍ തന്നെയാണ് ഇതിന് ഉത്തരം പറയേണ്ടവരെന്നും അതില്‍ അവര്‍ക്ക് മാത്രമാണ് പങ്കുള്ളതെന്നും സൗദി പറഞ്ഞു. അതേസമയം കാരണക്കാരെ നടപടി വേണമെന്നും അന്വേഷണ സമിതി പറയുന്നു.

ആക്രമണത്തെ ന്യായീകരിച്ചു

ആക്രമണത്തെ ന്യായീകരിച്ചു

സാദായിലെ വ്യോമാക്രമണത്തിലാണ് ഇത്രയധികം കൊല്ലപ്പെട്ടത്. ആക്രമണം നടന്ന ദിവസം ഇതിനെ അറബ് സഖ്യത്തിന്റെ വക്താവ് കേണല്‍ തുര്‍ ക്കി അല്‍ മാല്‍കി ന്യായീകരിക്കുകയാണ് ചെയ്തത്. വിമതര്‍ക്കെതിരായ ആക്രമണമായിരുന്നു അത്. ഭീകരരും ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. അതുകൊണ്ടാണ് സ്‌കൂള്‍ ബസിനെ തന്നെ ലക്ഷ്യമിട്ടതെന്നായിരുന്നു മാല്‍കിയുടെ വിവാദ പ്രസ്താവന. ഇത് പിന്നീട് സഖ്യം തള്ളുകയും ചെയ്തു.

പൂര്‍ണ മനസ്സോടെയല്ല

പൂര്‍ണ മനസ്സോടെയല്ല

സൗദി കുറ്റസമ്മതം നടത്തിയെങ്കിലും പൂര്‍ണ മനസ്സോടെയല്ല ഇത്. ആക്രമണം നടക്കരുതായിരുന്നു എന്നാണ് സൗദി പറഞ്ഞത്. എന്നാല്‍ കുട്ടികളെ കൊല്ലപ്പെടുത്തിയ സംഭവത്തെ അപലപിച്ചിട്ടില്ല. അത് ഇനിയും ആവര്‍ത്തിക്കുന്നതില്‍ തെറ്റില്ലെന്ന സൂചനയും സൗദി നല്‍കുന്നുണ്ട്. അതേസമയം യെമനിലെ ഹൂതികള്‍ അറബ് സഖ്യത്തെ സംബന്ധിച്ച വെല്ലുവിളിയല്ല. ആക്രമണം അവസാനിപ്പിക്കാന്‍ അവര്‍ സന്നദ്ധത അറിയിച്ചിട്ടുമുണ്ട്. എന്നിട്ടും ഇത് തുടരുന്നത് സൗദിയുടെ പിടിവാശിയാണ്.

അമേരിക്കയ്ക്ക് സമ്മര്‍ദം

അമേരിക്കയ്ക്ക് സമ്മര്‍ദം

ആക്രമണത്തില്‍ ഏറ്റവുമധികം സമ്മര്‍ദത്തിലായത് അമേരിക്കയാണ്. സൗദിക്ക് യെമനിലെ ആക്രമണത്തിനായി സൈന്യത്തെയും ആയുധങ്ങളെയും എത്തിക്കുന്നത് അമേരിക്കയാണ്. യുഎസ് സേനയുടെ പങ്കിനെ കുറിച്ച് വി്ശദീകരണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. യുദ്ധക്കുറ്റങ്ങളുടെ പരിധിയില്‍ വരുന്നതാണ് ഈ ആക്രമണമെന്നാണ് ആരോപണം. അതേസമയം യെമനില്‍ സൗദി സഖ്യത്തിന് ആയുധങ്ങള്‍ നല്‍കുന്നത് വെട്ടിക്കുറയ്ക്കുമെന്ന് അമേരിക്ക ഇതിന് പിന്നാലെ അറിയിക്കുകയും ചെയ്തു.

യുഎന്‍ റിപ്പോര്‍ട്ട് ഇങ്ങനെ

യുഎന്‍ റിപ്പോര്‍ട്ട് ഇങ്ങനെ

വിമതര്‍ക്കെതിരായ പോരാട്ടമെന്ന പേരില്‍ സൗദിയും അറബ് സഖ്യവും യെമനില്‍ നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് യുഎന്നിന്റെ മൂന്നംഗ സമിതി റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ബലാത്സംഗം, കടുത്ത രീതിയിലുള്ള മര്‍ദനങ്ങള്‍, കൊലപാതകം, എന്നിവയ്ക്ക് സൗദിയും യുഎഇയും ചേര്‍ന്ന് നേതൃത്വം നല്‍കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഔദ്യോഗികമായി പല ആക്രമണങ്ങളും അറബ് സഖ്യം അറിയിച്ചിട്ടില്ല. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കാത്തത് മറ്റൊരു ആശയക്കുഴപ്പമാണെന്നും യുഎന്‍ ആരോപിച്ചിരുന്നു.

നോട്ടെണ്ണുന്നവരാണോ എങ്കില്‍ സൂക്ഷിക്കണം..... ഇന്ത്യന്‍ കറന്‍സി പരത്തുന്നത് മാരക രോഗങ്ങള്‍?നോട്ടെണ്ണുന്നവരാണോ എങ്കില്‍ സൂക്ഷിക്കണം..... ഇന്ത്യന്‍ കറന്‍സി പരത്തുന്നത് മാരക രോഗങ്ങള്‍?

കൊല്‍ക്കത്തയില്‍ 14 നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തി.... ദുരൂഹത!കൊല്‍ക്കത്തയില്‍ 14 നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തി.... ദുരൂഹത!

English summary
Saudi uae coalition admits Yemen school bus attack 'unjustified'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X