കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍ഖ്വായിദയുമായി സൗദിക്ക് ബന്ധം? റിപ്പോര്‍ട്ട് പുറത്ത്... ഹൂത്തികളെ തകര്‍ക്കാന്‍ രഹസ്യബന്ധം!!

Google Oneindia Malayalam News

സനാ: യെമനില്‍ അറബ് സഖ്യം ഹൂത്തികള്‍ക്കെതിരെ നടത്തുന്ന പോരാട്ടം പരസ്യമായ ഒരു കാര്യമാണ്. കഴിഞ്ഞ ദിവസം ഹുദൈദയില്‍ നടത്തിയ ആക്രമണത്തിന്റെ പേരില്‍ അറബ് സഖ്യവും ഹൂത്തികളും തുടര്‍ന്ന് കൊണ്ടിരിക്കുന്ന വാഗ്വാദം ഇപ്പോഴും അവസാനിച്ചിട്ടില്ല. പക്ഷേ കഴിഞ്ഞ കുറേക്കാലമായി ഉയര്‍ന്ന് കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ് സൗദി-യുഎഇ സഖ്യത്തിന് കൊടുംഭീകര സംഘടനയായ അല്‍ ഖ്വായിദയുമായി ബന്ധമുണ്ടോ എന്ന കാര്യം. എന്നാല്‍ ഈ ബന്ധം ശക്തമായി ഉണ്ടെന്ന സൂചനയാണ് അടുത്തിടെ വന്ന റിപ്പോര്‍ട്ടിലൂടെ അറബ് രാജ്യങ്ങള്‍ വ്യക്തമാക്കുന്നത്.

അതീവ രഹസ്യമായിട്ടാണ് ഇക്കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോയത്. ഒരു ഭീകരരെ നശിപ്പിക്കാന്‍ മറ്റൊരു ഭീകരരെ കൂട്ടുപിടിക്കുക എന്ന അപകടം പിടിച്ച കാര്യം കൂടിയായിരുന്നു ഇത്. എന്തായാലും ഈ ബന്ധം സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം അവസാനിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യങ്ങള്‍ അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷേ സൗദിയുടെ ഈ നിലപാട് വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യപ്പെടാനാണ് സാധ്യത.

ഭീകരര്‍ക്കെതിരെ പോരാട്ടം

ഭീകരര്‍ക്കെതിരെ പോരാട്ടം

യെമനില്‍ ഹൂത്തികളെ നേരിടാന്‍ അറബ് സഖ്യം അല്‍ഖ്വായിദയുമായി അവിശുദ്ധ സഖ്യമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. തീവ്രവാദികളെ അറബ് സഖ്യത്തിന്റെ നേതൃത്വത്തിലുള്ള സൈന്യത്തിന്റെ ഭാഗമാക്കുകയും ചെയ്തിരുന്നു. നേരത്തെ അറബ് സഖ്യം യെമനില്‍ നിന്ന് ആക്രമണം നടത്താനുള്ള അല്‍ഖ്വായിദ മികവിനെ ഇല്ലാതാക്കിയതായി സൗദി പറഞ്ഞിരുന്നു. എന്നാല്‍ ഇവരെ ഇല്ലാതാക്കിയതല്ല, സ്വന്തം സൈന്യത്തിന്റെ ഭാഗമാക്കിയതാണെന്നാണ് വിവരം.

ഞെട്ടിക്കുന്ന കാര്യങ്ങള്‍

ഞെട്ടിക്കുന്ന കാര്യങ്ങള്‍

അല്‍ഖ്വായിദ ഭീകരര്‍ക്ക് യെമനില്‍ നിന്ന് പോകാന്‍ അറബ് സഖ്യം പണം കൊടുക്കുന്നുവെന്നാണ് കണ്ടെത്തല്‍. പ്രമുഖരായ കമാന്‍ഡര്‍മാര്‍ക്കാണ് പണം നല്‍കുന്നത്. ഇവരോട് യെമന്‍ വിട്ട് പോകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ളവരോട് ആയുധങ്ങളും അപഹരിച്ച പണവും കൊണ്ട് പിന്‍വാങ്ങാനും ആവശ്യപ്പെട്ടിട്ടുണ്ട്. തല്‍ക്കാലത്തേക്ക് ഇവരുടെ സഹായങ്ങള്‍ വേണ്ടെന്നാണ് അറബ് സഖ്യത്തിന്റെ തീരുമാനം.

അമേരിക്കയ്ക്കും അറിയാം

അമേരിക്കയ്ക്കും അറിയാം

ഭീകരരുമായി ധാരണയിലെത്തിയത് അമേരിക്കയും അറിഞ്ഞ് കൊണ്ടാണ്. ഹൂത്തികള്‍ക്കെതിരെ ഡ്രോണ്‍ ആക്രമണം നടത്തിയത് പോലും ഇവരെ ഒപ്പം കൂട്ടിയാണ്. അമേരിക്ക അറബ് സഖ്യത്തിലെ യുഎഇയുമായി ചേര്‍ന്ന് അല്‍ഖ്വായിദക്കെതിരെ പോരാടുന്നുണ്ട്. പക്ഷേ ഈ പോരാട്ടം ഇവര്‍ കാര്യമായിട്ടല്ല കണ്ടിരിക്കുന്നത്. ഹൂത്തികള്‍ക്കെതിരെയുള്ള പോരാട്ടം ജയിക്കുക എന്നാണ് പ്രധാന ലക്ഷ്യമായി കണ്ടത്. പ്രധാന ശത്രുവിനെ വധിക്കാന്‍ മറ്റൊരു ശത്രുവുമായി ചേരാമെന്നാണ് ഇവരുടെ ധാരണ.

യുദ്ധക്കളത്തിലെ മികവ്

യുദ്ധക്കളത്തിലെ മികവ്

ഇറാനെ തളര്‍ത്തിയാലേ ഹൂത്തികളെ തകര്‍ക്കാനാവൂ എന്ന് സൗദിക്ക് അറിയാമായിരുന്നു. അതിന് നല്ല പോരാളികളുടെ ആവശ്യമുണ്ടായിരുന്നു. ഇതിനായി യുദ്ധരംഗത്ത് മികവ് പുലര്‍ത്തുന്നവരെയാണ് അറബ് സഖ്യം തിരഞ്ഞെടുത്തത്. ഇവരുടെ പോരാട്ടം വെറും പ്രഹസനമായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. പക്ഷേ ഭീകരരും സൈന്യവും ഇഴചേര്‍ന്നതോടെ ഏതാണ് സൈന്യം ഏതാണ് ഭീകരര്‍ എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയാണ്. ഇതിന്റെ അപകടാവസ്ഥ വളരെ വലുതുമാണ്.

യുഎസിന്റെ താല്‍പര്യങ്ങള്‍

യുഎസിന്റെ താല്‍പര്യങ്ങള്‍

യുഎസും അറബ് സഖ്യവും യെമനിലെ അവരുടെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് അല്‍ഖ്വായിദയുമായി കൈകോര്‍ത്തത്. അതുകൊണ്ട് അല്‍ഖ്വായിദക്കെതിരെ യുഎസ് കണ്ണടച്ചു. എന്നാല്‍ യെമനിലെ പ്രശ്‌നങ്ങള്‍ തങ്ങള്‍ക്ക് ഗുണകരമായി മാറ്റാനാണ് ഭീകരര്‍ ശ്രമിച്ചത്. അബ്ദ് റബ്ബ് ഹാദിയുടെ ഭരണത്തെ പുന:സ്ഥാപിക്കുക എന്ന ഒറ്റലക്ഷ്യത്തെ സാധ്യമാക്കാനാണ് അറബ് സഖ്യം ഇവര്‍ക്കൊപ്പം കൈകോര്‍ത്തത്. 8000 ഭീകരര്‍ വരെ അറബ് സഖ്യത്തോടൊപ്പം ചേര്‍ന്ന് പോരാടിയെന്നാണ് റിപ്പോര്‍ട്ട്.

അല്‍ സെയ്ദ് പിടിച്ചെടുത്തു

അല്‍ സെയ്ദ് പിടിച്ചെടുത്തു

യെമനിലെ സുപ്രധാന നഗരമായ അല്‍ സെയ്ദ് വിജയകരമായി പിടിച്ചെടുത്തു എന്ന് അറബ് സഖ്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യാതൊരു യുദ്ധവും കൂടാതെയാണ് ഈ നഗരം പിടിച്ചെടുത്തത്. അല്‍ഖ്വായിദയുടെ അധീനതയിലുണ്ടായിരുന്ന നഗരമായിരുന്നു. ഇത്. എന്നാല്‍ ആഴ്ച്ചകള്‍ക്ക് മുമ്പേ അറബ് സഖ്യം ഇവിടെയെത്തി ഭീകരരുമായി സംസാരിച്ച ശേഷം അവര്‍ ഇവിടം വിട്ടുപോകാന്‍ സമ്മതിക്കുകയായിരുന്നു. ഇതിനായി ഒരുലക്ഷം സൗദി റിയാല്‍ നല്‍കിയെന്ന് കണ്ടെത്തല്‍.

യെമനിലാകെ സ്വാധീനം

യെമനിലാകെ സ്വാധീനം

യെമനില്‍ ഏറ്റവുമധികം സ്വാധീനമുള്ളത് അല്‍ഖ്വായിദക്കാണ്. ഇതാണ് അറബ് സഖ്യം ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഇവരുടെ കോട്ടയില്‍ ഹൂത്തികള്‍ ഇടപെടുന്നത് ഒഴിവാക്കാനായിരുന്നു സഖ്യമെന്നും സൂചനയുണ്ട്. സൗദിയെ ഒപ്പം കൂട്ടുകയും പണം ലഭിക്കുകയും ചെയ്തതോടെ സംഘടന ശക്തിപ്പെട്ടിട്ടുണ്ട്. ഇത് അറിഞ്ഞിട്ടാണ് അറബ് സഖ്യം ഇവരുമായുള്ള ബന്ധം ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇറാനില്‍ വീണ്ടും സാമ്പത്തിക പരിഷ്‌കരണം... സെന്‍ട്രല്‍ ബാങ്ക് മുന്‍ വൈസ് ഗവര്‍ണര്‍ തടവില്‍ഇറാനില്‍ വീണ്ടും സാമ്പത്തിക പരിഷ്‌കരണം... സെന്‍ട്രല്‍ ബാങ്ക് മുന്‍ വൈസ് ഗവര്‍ണര്‍ തടവില്‍

ബിഷപ്പ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു.... കന്യാസ്ത്രീ വത്തിക്കാനയച്ച കത്ത് പുറത്ത്!!ബിഷപ്പ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു.... കന്യാസ്ത്രീ വത്തിക്കാനയച്ച കത്ത് പുറത്ത്!!

English summary
Saudi-UAE coalition 'cut deals' with al-Qaeda in Yemen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X