Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിച്ച് റെയില്‍വെ; ശേഷം ഇന്ത്യയുമായി പുതിയ പാത... വന്‍ പദ്ധതി- റിപ്പോര്‍ട്ട്

ദുബായ്: ഗതാഗത രംഗം വിപുലീകരിക്കാന്‍ വന്‍ പദ്ധതി ഒരുങ്ങുന്നു. ഗള്‍ഫ്-അറബ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ റെയില്‍വെ ശൃംഖല നിര്‍മിക്കാനാണ് പദ്ധതി. ശേഷം ഈ പാത ഇന്ത്യയെ ബന്ധിപ്പിക്കുന്ന കപ്പല്‍ പാതയുമായി ചേര്‍ക്കും. ഇന്ന് സൗദിയില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുമെന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ത്ത ശരിയാണെങ്കില്‍ വന്‍ മാറ്റമാണ് വരാന്‍ പോകുന്നത്.

അമേരിക്ക, സൗദി അറേബ്യ, യുഎഇ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് പുതിയ പദ്ധതി തയ്യാറാക്കുന്നത്. അമേരിക്കയാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. ജിസിസി രാജ്യങ്ങളെയും അറബ് രാജ്യങ്ങളെയും ബന്ധിപ്പിച്ച് റെയില്‍വെ പാളം ഒരുക്കുകയാണ് ആദ്യ ദൗത്യം. ശേഷമാണ് ഇവര്‍ കടല്‍ മാര്‍ഗം ഇന്ത്യയിലേക്ക് വഴിയൊരുക്കുക. സൗദിയില്‍ നടക്കുന്ന യോഗത്തില്‍ നാല് രാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ പങ്കെടുക്കും.

s

സിറിയ, ലബ്‌നാന്‍, പലസ്തീന്‍. ഇസ്രായേല്‍ തുടങ്ങിയ പ്രദേശങ്ങളും റെയില്‍വെ ശൃംഖലയുടെ ഭാഗമായേക്കും. ഇവ ഗള്‍ഫ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കും. പിന്നീട് കപ്പല്‍ പാതയാണ് ഇന്ത്യയിലേക്ക് വിപുലീകരിക്കുക. ലോകത്തെ പ്രധാന ശക്തികളെ ഒരു ഭാഗത്ത് നിര്‍ത്തി ചൈനയെ ഒറ്റപ്പെടുത്താനുള്ള അമേരിക്കയുടെ നീക്കമാണിത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒന്നര വര്‍ഷം മുമ്പ് വാഷിങ്ടണില്‍ 12യു2 എന്ന പേരില്‍ ഒരു പ്രോഗ്രാം നടന്നിരുന്നുവത്രെ. ഇന്ത്യ, ഇസ്രായേല്‍, അമേരിക്ക, യുഎഇ എന്നീ രാജ്യങ്ങളാണ് പങ്കെടുത്തത്. പശ്ചിമേഷ്യയിലെ അടിസ്ഥാന സൗകര്യ വികസനമായിരുന്നു പ്രധാന ചര്‍ച്ച. വരും കാലത്ത് വലിയ ചര്‍ച്ചയാകാന്‍ പോകുന്ന പദ്ധതിയാണിതെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സുള്ളിവന്‍ യോഗത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇന്ന് സൗദിയില്‍ നടക്കുന്ന യോഗത്തില്‍ ഇസ്രായേല്‍ പ്രതിനിധി പങ്കെടുക്കുന്നില്ല. സൗദിയെ കൂടി ചേര്‍ത്താണ് പുതിയ ചര്‍ച്ച. ചൈനയെ ഒതുക്കണമെന്ന അമേരിക്കയുടെ താല്‍പ്പര്യമാണ് പുതിയ പദ്ധതിക്ക് പിന്നിലത്രെ. ചൈന സില്‍ക്ക് റോഡ് നിര്‍മിക്കുന്ന തിരക്കിലാണ്. ഇത് യാഥാര്‍ഥ്യമായാല്‍ ലോകത്തെ പ്രധാന ശക്തിയായി ചൈന മാറും. ഇത് തടയുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഗള്‍ഫ് മേഖലയില്‍ ചൈന ഇപ്പോള്‍ അമിതമായി ഇടപെടുന്നുണ്ട്. സൗദിയും ഇറാനും തമ്മിലുള്ള പോര് അവസാനിക്കാന്‍ കാരണം ചൈനയാണ്. ഗള്‍ഫും പശ്ചിമേഷ്യയും സമാധാനപൂര്‍ണമാകണം എന്നാണ് ചൈനയുടെ അജണ്ട. അങ്ങനെ സംഭവിച്ചാല്‍ മാത്രമേ മേഖലയിലൂടെയുള്ള വ്യാപാരം ശക്തമാക്കാന്‍ പറ്റൂ എന്ന് ചൈന കണക്കുകൂട്ടുന്നു.

സൗദി-ഇറാന്‍, സൗദി-സിറിയ, സൗദി-യമന്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയ്ക്ക് പ്രധാനമായും വഴിയൊരുക്കുന്നത് ചൈനയാണ്. ഗള്‍ഫില്‍ വന്‍ തോതിലുള്ള നിക്ഷേപത്തിന് ചൈന ശ്രമിക്കുകയും ചെയ്യുന്നുണ്ട്. പാകിസ്താനിലൂടെയുള്ള ചൈനയുടെ സില്‍ക്ക് റോഡ് യാഥാര്‍ഥ്യമായാല്‍ യൂറോപ്പിലേക്കും പശ്ചിമേഷ്യയിലേക്കുമുള്ള അവരുടെ വ്യാപാര ഇടപാടിന് വേഗതയേറും. ഇത് അമേരിക്ക ആശങ്കയോടെയാണ് കാണുന്നത്.

അതേസമയം, രാഷ്ട്രീയമായ താല്‍പ്പര്യങ്ങള്‍ ഓരോ രാജ്യങ്ങള്‍ക്കുമുണ്ടെങ്കിലും പദ്ധതി യാഥാര്‍ഥ്യമായാല്‍ വലിയ മാറ്റമാണ് മേഖലയില്‍ സംഭവിക്കുക. ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വെ ശൃംഖല നേരത്തെ ചര്‍ച്ചയിലുള്ളതാണ്. ഇത് മറ്റ് അറബ് രാജ്യങ്ങളിലേക്ക് കൂടി നീട്ടുമ്പോള്‍ യാത്ര എളുപ്പമാകും. ജിസിസി രാജ്യങ്ങളിലേക്ക് ഒറ്റ വിസ എന്ന സമ്പ്രദായം വരുമെന്ന വാര്‍ത്തകളുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+