കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയും യുഎഇയും കുര്‍ദ് വിഘടനവാദത്തെ പിന്തുണച്ചതായി റിപ്പോര്‍ട്ട്

സൗദിയും യുഎഇയും കുര്‍ദ് വിഘടനവാദത്തെ പിന്തുണച്ചതായി റിപ്പോര്‍ട്ട്

  • By Desk
Google Oneindia Malayalam News

ബഗ്ദാദ്: ഇസ്രായേലിനു പുറമെ, സൗദി അറേബ്യയും യുഎഇയും കുര്‍ദിസ്താന്‍ സ്വാതന്ത്ര്യ ഹിതപരിശോധനയെ പിന്തുണച്ചിരുന്നതായി റിപ്പോര്‍ട്ട്. തങ്ങള്‍ക്ക് അനഭിമതരായ ഇറാഖ്, ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ ചിറകരിയുകയെന്നതായിരുന്നു ഇതിനു പിന്നിലെ ലക്ഷ്യം. ഇസ്രായേല്‍ ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചെങ്കില്‍ സൗദിയും യുഎഇയുടെ പ്രത്യക്ഷത്തില്‍ ഇറാഖിനൊപ്പം നില്‍ക്കുകയും എന്നാല്‍ കുര്‍ദ് വിഘടനവാദത്തെ പ്രോല്‍സാഹിപ്പിക്കുകയുമായിരുന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഡേവിഡ് ഹേസ്റ്റാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

പ്രാര്‍ഥനകള്‍ ഫലിച്ചില്ല... അമേരിക്കയില്‍ കാണാതായ ഷെറിന്‍റെ മൃതദേഹം കണ്ടെത്തി
ഹിതപരിശോധന റദ്ദാക്കണമെന്ന് സൗദി അറേബ്യ പരസ്യമായി പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ രഹസ്യമായി കുര്‍ദ് നേതൃത്വവുമായി ബന്ധപ്പെട്ട് വോട്ടെടുപ്പിന് പിന്തുണ നല്‍കുകയായിരുന്നു. ഇതിനായി കുര്‍ദ് നേതാവ് മസൂദ് ബര്‍സാനിയെ കാണാന്‍ നിരവധി ദൂതന്‍മാര്‍ സൗദിയില്‍ നിന്ന് കുര്‍ദിസ്താനിലെത്തിയതായാണ് റിപ്പോര്‍ട്ട്. മുന്‍ സൗദി സൈനിക ജനറല്‍ അന്‍വര്‍ ഇഷ്ഖിയായിരുന്നു ദൂതന്‍മാരില്‍ പ്രമുഖര്‍. കുര്‍ദിസ്താന്‍ ഇറാന്റെയും തുര്‍ക്കിയുടെയും ഇറാഖിന്റെയും താല്‍പര്യങ്ങളെ ഹനിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നുവത്രെ. മൂന്ന് രാജ്യങ്ങളിലെയും കുര്‍ദുകള്‍ ഇതേരീതിയില്‍ സ്വാതന്ത്ര്യത്തിനുള്ള മുറവിളിയുമായി രംഗത്ത് വരികയും മേഖലയില്‍ അത് പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുമെന്ന കണക്കുകൂട്ടലിലായിരുന്നു അവര്‍. അന്‍വര്‍ ഇഷ്‌ക്കി കഴിഞ്ഞ വര്‍ഷം ഇസ്രായേല്‍ സന്ദര്‍ശിക്കുകയും മുതിര്‍ന്ന ഇസ്രായേല്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

saudiflag

സൗദിക്കു പുറമെ യുഎഇക്കും ഇക്കാര്യത്തില്‍ സജീവമായ താല്‍പര്യമുണ്ടായിരുന്നു. കുര്‍ദിസ്താന്‍ പ്രാദേശിക ഭരണകൂടത്തിന്റെ പ്രസിഡന്റ് മസൂദ് ബര്‍സാനിയുടെ മകനും കുര്‍ദിസ്താന്‍ റീജ്യനല്‍ സുരക്ഷാ കൗണ്‍സിലിന്റെ തലവനുമായ മസ്‌റൂര്‍, സപ്തംബറില്‍ നടന്ന ഹിതപ്പരിശോധനയ്ക്കു മുമ്പായി യു.എ.ഇയില്‍ രഹസ്യ സന്ദര്‍ശനം നടത്തിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ പശ്ചാത്തലത്തിലാണ് അബൂദബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് രാജകുമാരന്റെ കീഴിലുള്ള യു.എ.ഇ പണ്ഡിതന്‍മാര്‍ കുര്‍ദ് ഹിതപ്പരിശോധനയ്ക്കനുകൂലമായി സംസാരിച്ചത്. ഹിതപ്പരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് സഹായം നല്‍കാന്‍ എമിറേറ്റ്‌സ് പോളിസി സെന്റര്‍ അധ്യക്ഷ ഇബ്തിശാം അല്‍ കത്ബിയുമായി കുര്‍ദ് ഭരണനേതൃത്വം ധാരണാ പത്രത്തില്‍ ഒപ്പുവച്ചിരുന്നതായി ഇറാഖും നേരത്തേ വ്യക്തമാക്കിയിരുന്നു. കുര്‍ദിസ്താനിലെ യു.എ.ഇ കോണ്‍സുല്‍ റാഷിദ് അല്‍ മന്‍സൂരി സപ്തംബര്‍ 25ന് നടന്ന വോട്ടെടുപ്പിനിടെ പോളിംഗ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചതും വിവാദമായിരുന്നു. അതേസമയം, ഹിതപ്പരിശോധനയെ തുടര്‍ന്ന് എണ്ണ സമ്പന്നമായ കിര്‍ക്കുക്ക് പ്രദേശം ഇറാഖ് തിരിച്ചുപിടിച്ചതോടെ കുര്‍ദുകളുടെ സ്വാതന്ത്ര്യ മോഹം താല്‍ക്കാലികമായി അസ്തമിച്ചതായാണ് വിലയിരുത്തപ്പെടുന്നത്.
English summary
Like Israel, Saudi Arabia and the United Arab Emirates have supported the Iraqi Kurdistan region’s push for secession in an attempt to “clip the wings” of Turkey, Iran and Iraq, a report says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X