കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലേക്കും യുഎഇയിലേക്കും ഒറ്റവിസ; പ്രഖ്യാപനവുമായി യുഎഇ മന്ത്രി, ലക്ഷ്യം ടൂറിസ്റ്റുകള്‍

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യ വിസയുള്ളവര്‍ക്ക് യുഎഇ സന്ദര്‍ശിക്കാം. യുഎഇ വിസയുള്ളവര്‍ക്കു സൗദിയും സന്ദര്‍ശിക്കാം. ഇരുരാജ്യങ്ങളും പുതിയ വിസാ സംവിധാനത്തെ കുറിച്ച് ആലോചന തുടങ്ങി. അധികം വൈകാതെ പുതിയ സംയുക്ത വിസ നിലവില്‍ വരുമെന്ന് യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി പറഞ്ഞു.

Saud

സൗദി-യുഎഇ പ്രതിനിധികളുടെ യോഗം വിഷയം ചര്‍ച്ച ചെയ്തിരുന്നു. അന്തിമ തീരുമാനം എടുത്തിട്ടില്ല. ടൂറിസം പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. 2020 ആകുമ്പോഴേക്കും സംയുക്ത വിസ പ്രാബല്യത്തില്‍ വരുമെന്നാണ് മന്ത്രി നല്‍കുന്ന സൂചന.

'ആദിവാസി സ്ത്രീകളെ ദേഹപരിശോധന നടത്തി പോലീസ്'; വെടിവയ്പിനിടെ വീഡിയോ ആരെടുത്തു?'ആദിവാസി സ്ത്രീകളെ ദേഹപരിശോധന നടത്തി പോലീസ്'; വെടിവയ്പിനിടെ വീഡിയോ ആരെടുത്തു?

യുഎഇ ഒട്ടേറെ ടൂറിസ്റ്റുകള്‍ എത്തുന്ന രാജ്യമാണ്. അവിടെ നിന്ന് സൗദിയിലേക്ക് അതേ വിസയില്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചാല്‍ ഇരുരാജ്യങ്ങള്‍ക്കിടയില്‍ യാത്രക്കാര്‍ വര്‍ധിക്കുമെന്നും വരുമാനം ഇരട്ടിയാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. അതേസമയം, ഓരോ വര്‍ഷവും ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ എത്തുന്ന രാജ്യമാണ് സൗദി. ഇവര്‍ക്ക് യുഎഇയിലേക്ക് അതേ വിസയില്‍ എത്താന്‍ അവസരമുണ്ടായാല്‍ ടൂറിസ്റ്റ് രംഗത്ത് വന്‍ നേട്ടമാകും.

രാജ്യം പ്രക്ഷുബ്ദമായേക്കും: വരുന്ന പത്ത് ദിവസം നിര്‍ണായകം, നാല് കേസുകളില്‍ വിധി വരുന്നുരാജ്യം പ്രക്ഷുബ്ദമായേക്കും: വരുന്ന പത്ത് ദിവസം നിര്‍ണായകം, നാല് കേസുകളില്‍ വിധി വരുന്നു

അടുത്തിടെ റിയാദില്‍നടന്ന ബിസിനസ് ഉച്ചകോടിക്കിടെയാണ് പുതിയ വിസ സൗദിയും യുഎഇയും നടപ്പാക്കിയേക്കുമെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. സൗദി അടുത്തിടെ ടൂറിസ്റ്റ് വിസ നടപ്പാക്കിയിരുന്നു. സപ്തംബര്‍ 27 മുതലാണ് നിലവില്‍ വന്നത്. അതിന് ശേഷം 24000 പേരാണ് സൗദിയില്‍ ടൂറിസ്റ്റ് വിസയിലെത്തിയത്. ചൈനയില്‍ നിന്നാണ് സൗദിയിലേക്ക് കൂടുതല്‍പേരെത്തിയത്. തൊട്ടുപിന്നില്‍ ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നാണ്.

English summary
Saudi, UAE working on joint visa for 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X