ബഹിരാകാശ ഗവേഷണ രംഗത്തും സൗദി- യുഎസ് സഹകരണം വരുന്നു
വാഷിംഗ്ടണ്‍: ബഹിരാകാശ ഗവേഷണ രംഗത്തെ സഹകരണത്തിന് സൗദി അറേബ്യ-യുഎസ് ധാരണ. സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ഇതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. അമേരിക്കയിലെ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച കിരീടാവകാശി കമ്പനികളുമായി ഈ മേഖലയില്‍ കൈകോര്‍ക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത വിമാന, റോക്കറ്റ് നിര്‍മ്മാണ കമ്പനികളായ വെര്‍ജിന്‍ ഗലാക്റ്റിക്, മൊജാവി എയര്‍ ആന്‍ഡ് സ്പെയ്സസ് പോര്‍ട്ട് എന്നിവിടങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷമായിരുന്നു ഇത്.
സിറിയയില്‍ റഷ്യയും തുര്‍ക്കിയും ഇറാനും പിടിമുറുക്കുന്നു; ഇന്ന് സംയുക്ത യോഗം
വെര്‍ജിന്‍ ഗ്രൂപ്പ് സ്ഥാപകന്‍ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ നേതൃത്വത്തിലുള്ള സംഘം കിരീടാവകാശിയെ സ്വീകരിക്കുകയും ബഹിരാകാശ പദ്ധതികള്‍ വിശദീകരിക്കുകയും ചെയ്തു. അമേരിക്കയിലെ മൊഹാവി മരുഭൂമിയിലെ കേന്ദ്രത്തില്‍ നടക്കുന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ മുഹമ്മദ് ബിന്‍ സല്മാന് നോക്കിക്കണ്ടു. ബഹിരാകാശത്തേക്ക് ടൂറിസ്റ്റുകളുമായി ആദ്യ യാത്ര നടത്താനുള്ള വിര്‍ജിന്‍ ഗലാക്റ്റിന്റെ പദ്ധതിയെ കുറിച്ചും അതിനുള്ള ഒരുക്കങ്ങളെ കുറിച്ചും ബ്രാന്സണ് വിശദീകരിച്ചു.
സൗദി യുവതീ യുവാക്കള്‍ക്ക് വിമാനം, റോക്കറ്റ്, ബഹിരാകാശ പേടകം എന്നിവ നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യ പരിശീലിപ്പിക്കാന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചു. ഉപഭോക്തൃ രാജ്യമെന്ന സ്ഥിതിയില്‍ നിന്ന് സാങ്കേതികവിദ്യാ രംഗത്തെ ഉല്‍പ്പാദകരായി മാറാന്‍ സൗദിക്ക് സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ഒക്ടോബറില്‍ കിരീടാവകാശിയുടെ മേല്‍നോട്ടത്തില്‍ റിയാദില്‍ നടന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്ററ്റീവിന് റിച്ചാര്‍ഡ് ബ്രാന്‍ഡ്സണ്‍ പങ്കെടുത്തിരുന്നു.
നഗരങ്ങള്‍ക്കിടയില്‍ അതിവേഗം സഞ്ചരിക്കാന്‍ സാധിക്കുന്ന ഹൈപ്പര്‍ലൂപ്പ് ട്രാന്സ്പോര്ട്ടേഷന് സംവിധാനങ്ങളെ കുറിച്ചും കിരീടാവകാശിയെ യുഎസ് സംഘം പരിചയപ്പെടുത്തി
ബഹ്റൈന്‍ ചാകര: പടിഞ്ഞാറന്‍ തീരത്ത് വന്‍ എണ്ണ- വാതക നിക്ഷേപം കണ്ടെത്തി
ഗാസ വെടിവയ്പ്പ് നിയമവിരുദ്ധമെന്ന് ഹ്യൂമണ്‍ റൈറ്റ്സ് വാച്ച്; ഇസ്രായേല്‍ നടപടി മനപ്പൂര്‍വം