കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണവായുധ ഭീഷണിയുമായി സൗദി; ഇറാന് ബോംബുണ്ടെങ്കില്‍ തങ്ങള്‍ക്കുമാവാമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇറാന്‍ ആണവായുധം നിര്‍മിക്കുന്ന പക്ഷം തങ്ങളും അത് നിര്‍മിക്കുമെന്ന ഭീഷണിയുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. മേഖലയില്‍ ഇറാന്റെ വര്‍ധിച്ചുവരുന്ന സ്വാധീനം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയുടെ പിന്തുണയോടെ സൗദി ഈ നീക്കം നടത്തുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.എന്നാൽ സൗദിയെ തുറന്നെതിർക്കുകയാണ് ഇറാൻ.

ഇറാന് മാത്രം പോരാ

ഇറാന് മാത്രം പോരാ

സൗദിക്ക് ആണവ ബോംബിന്റെ ആവശ്യമില്ല. അതേസമയം, ഇറാന്‍ ആണവായുധം നേടിയാല്‍ പിന്നെ നോക്കി നില്‍ക്കുന്ന പ്രശ്‌നമില്ല, എത്രയും വേഗത്തില്‍ തങ്ങളും ആണവ ശക്തിയാവും' - അമേരിക്കന്‍ വാര്‍ത്താ ചാനലായ സി.ബി.എസ്സിന് നല്‍കിയ അഭിമുഖത്തില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി. അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് കിരീടാവകാശി ഇത്തരമൊരു പ്രസ്താവന നടത്തിയിരിക്കുന്നത്.

ഖാംനയീ ഹിറ്റ്‌ലറിനെ പോലെ

ഖാംനയീ ഹിറ്റ്‌ലറിനെ പോലെ

ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനയീ മേഖലയിലെ അഡോള്‍ഫ് ഹിറ്റ്‌ലറാണെന്നും 34കാരനായ സൗദി കിരീടാവകാശി പറഞ്ഞു. ഹിറ്റ്‌ലര്‍ അക്കാലത്ത് ചെയ്തതു പോലെ മിഡിലീസ്റ്റില്‍ തങ്ങളുടെ പദ്ധതികള്‍ നടപ്പാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ അഭിപ്രായപ്പെട്ടു. ഹിറ്റ്‌ലര്‍ എത്രമാത്രം അപകടകാരിയാണെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തുടക്കത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. അത് തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. മിഡിലീസ്റ്റിലും ഇത് ആവര്‍ത്തിക്കാന്‍ സമ്മതിക്കില്ലെന്നും എം.ബി.എസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

 ആണവകരാറിന്റെ വിമര്‍ശകന്‍

ആണവകരാറിന്റെ വിമര്‍ശകന്‍

ഇറാന്‍ ആണവ പദ്ധതികള്‍ നിര്‍ത്തിവയ്ക്കുന്നതിന് പകരം രാജ്യത്തിനെതിരേ അന്താരാഷ്ട്ര സമൂഹം നടപ്പാക്കിയ ഉപരോധത്തില്‍ ഇളവുവരുത്താന്‍ വ്യവസ്ഥ ചെയ്യുന്ന 2015ലെ ആണവ കരാറിന്റെ ശക്തനായ വിമര്‍ശകനാണ് സൗദി കിരീടാവകാശി. കരാറിനെതിരായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടുകളെ എന്നു പുകഴ്ത്താറുള്ള ഇദ്ദേഹം, ഹിസ്ബുല്ലയെ പോലുള്ള സായുധ സംഘങ്ങളെ ശക്തിപ്പെടുത്താനാണ് കരാര്‍ സഹായിക്കുകയെന്ന നിലപാടുകാരനാണ്.

വെറും ശിശു; മറുപടി അര്‍ഹിക്കുന്നില്ലെന്ന് ഇറാന്‍

വെറും ശിശു; മറുപടി അര്‍ഹിക്കുന്നില്ലെന്ന് ഇറാന്‍

സൗദി കിരീടാവകാശി രാഷ്ട്രീയത്തിലെ ശിശുവാണെന്നും അദ്ദേഹത്തിന്റെ അപക്വമായ പ്രസ്താവനകള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നുമായിരുന്നു പ്രസ്താവനയോടുള്ള ഇറാന്റെ പ്രതികരണം. ദീര്‍ഘവീക്ഷണമില്ലാതെ അദ്ദേഹം ഓരോരോ കാര്യങ്ങള്‍ പറയുമെന്നല്ലാതെ, രാഷ്ട്രീയത്തെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണകളില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം വക്താവ് ബഹ്‌റാം ഖാസിമി പറഞ്ഞു.

ഇറാന്‍ അയല്‍രാജ്യങ്ങളെ ആദരിക്കുന്നു

ഇറാന്‍ അയല്‍രാജ്യങ്ങളെ ആദരിക്കുന്നു

സൗദി കിരീടാവകാശിയുടെ വെറുപ്പില്‍ നിന്നുയരുന്ന പ്രസ്താവനകളോട് അതേരീതിയില്‍ പ്രതികരിക്കാന്‍ ഇറാന് സാധ്യമല്ല. ഇറാന്‍ എല്ലാ അയല്‍ രാജ്യങ്ങളെയും ആദരിക്കുന്നു. ഇറാന്‍ തകര്‍ന്നുകാണണമെന്ന് ആഗ്രഹിക്കുന്ന അയല്‍പക്കക്കാരുമായി പോലും ചര്‍ച്ചയുടെയും സഹിഷ്ണുതയുടെയും മാര്‍ഗമാണ് രാജ്യം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ആണവായുധങ്ങള്‍ സമാധാന ആവശ്യത്തിന് വേണ്ടിയാണെന്നതിന് തെളിവാണ് അന്താരാഷ്ട്ര സമൂഹവുമായി ഇറാന്‍ ഒപ്പുവച്ച കരാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപരോധം: പഞ്ചവല്‍സര പദ്ധതികളുമായി ഖത്തര്‍ഉപരോധം: പഞ്ചവല്‍സര പദ്ധതികളുമായി ഖത്തര്‍

പ്രതിസന്ധികള്‍ക്കിടയില്‍ ഖത്തര്‍ വ്യോമസേനയുടെ കരുത്ത് കൂട്ടുന്നുപ്രതിസന്ധികള്‍ക്കിടയില്‍ ഖത്തര്‍ വ്യോമസേനയുടെ കരുത്ത് കൂട്ടുന്നു

ഫ്ളോറിഡയില്‍ നടപ്പാത തകർന്ന് വാഹനങ്ങൾക്ക് മേൽ വീണു.. നിരവധി മരണം, ഒരുപാട് പേർക്ക് പരിക്ക്!!ഫ്ളോറിഡയില്‍ നടപ്പാത തകർന്ന് വാഹനങ്ങൾക്ക് മേൽ വീണു.. നിരവധി മരണം, ഒരുപാട് പേർക്ക് പരിക്ക്!!

English summary
Saudi Arabia\'s crown prince has announced his country\'s readiness to develop nuclear weapons in the event that Iran heads in that direction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X